Sunday, August 10, 2014

വെറും അക്ഷരഫാക്ടറികളെ ആരാധിക്കുന്ന കേരളീയര്‍

അല്പം പേരെടുത്തു കഴിഞ്ഞ എല്ലാ എഴുത്തുകാരും ആദരണീയരാണെന്ന 
മൗഢ്യചിന്ത പേറുന്ന മനസ്സാണ് പൊതുവേ മലയാളികളുടേത്. 

ഒരാള്‍ എഴുത്തുകാരനാണോ എന്നതല്ല, അയാള്‍ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്‌ 

എന്നതാണ് പ്രധാനം. എന്നാല്‍ ആ വസ്തുത, സധാരണക്കാരനായ മലയാളി ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

പ്രയോജനരഹിതങ്ങളായ തടിച്ച പുസ്തകങ്ങള്‍ എഴുതിക്കൂട്ടുന്ന ആരെങ്കിലുമൊക്കെ
ഉണ്ടായേക്കും. കുടുംബപശ്ചാത്തലങ്ങളും, വ്യക്തിബന്ധങ്ങളും, മാത്രം നോക്കി
ആ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊടുക്കാനും ആളുകാണുമായിരിക്കും.
വെറും വിഷമല്ലാതെ വേറൊന്നും തൂലികയില്‍ ചുരത്താത്ത ഇവരെയൊക്കെ
വായിക്കുന്നവനെ വേണം പറയാന്‍ . എന്നാല്‍ അവരെയൊക്കെ വായിക്കാന്‍ 

കഴിഞ്ഞതുതന്നെ വലിയകാര്യമായി മണ്ടയില്‍ വെച്ചുകൊണ്ടുനടക്കുന്ന
വിവരദോഷികളെ പറ്റി എന്തുണ്ട് പറയാന്‍ !

മതങ്ങളും, രാഷ്ട്രീയക്കാരുമൊക്കെ വിമര്‍ശിക്കപെടാറുണ്ടെങ്കിലും,
അത്രപോലും ഇത്തരം എഴുത്തുകാര്‍ ആരാലും വിമര്‍ശിക്കപ്പെടാറില്ല.
അവരെ വിമര്‍ശിക്കാന്‍ ആകെക്കൂടി അനുവദിക്കപ്പെട്ടവര്‍ വിരലിലെണ്ണാവുന്ന,
പടുകിഴവന്മാരായ, ഏതാനും നിരുപദ്രവജീവികളായ സാഹിത്യ നിരൂപകര്‍ 

മാത്രമായിരിക്കും എന്നാണു മലയാളി ധരിച്ചുവെച്ചിരിക്കുന്നത്.
അല്ലേ; അങ്ങനെയൊക്കെത്തന്നെയല്ലേ മലയാളി ചിന്തിക്കുന്നത്?

സ്വന്തം ജീവിതത്തില്‍ തത്വചിന്താപരമായ യാതൊരു നിലപാടിലും
എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലാത്ത തന്റെ നിസ്സഹായത, എഴുത്തിനു വിഷയമാക്കി
വിറ്റ്‌ വിലമേടിച്ചവളാണ് ഈ പോസ്റ്റില്‍ വിഷയമായ എഴുത്തുകാരി.
അവര്‍ എഴുതിയത് മിക്കവയും ഞാനും വായിച്ചിട്ടുണ്ട്.
കേമമായിരിക്കുന്നു എന്നല്ല;
'കഥയില്ലാത്ത സ്ത്രീ' എന്ന് മനസ്സില്‍ പറയാറുമുണ്ട്.







No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.