Saturday, July 26, 2014


'ആട് ജീവിതം' എന്ന നോവലിനെ, വിവരമുള്ള ഒരു നല്ല സുഹൃത്ത് വിമര്‍ശിക്കുന്നു.

ആ വിമര്‍ശനം നിലവാരം പുലര്‍ത്തുന്നതാണെന്നും, 
വിലയിരുത്തപ്പെടെണ്ടാതാണെന്നും എനിക്ക് തോന്നുന്നു.
എന്‍റെതായി ഇത്ര കൂടി പറഞ്ഞുകൊണ്ട് ഞാന്‍ അത് നിങ്ങള്‍ക്ക്
പങ്കുവെക്കുന്നു.

എല്ലാം തികഞ്ഞൊരു നോവല്‍ ഇന്നുവരെയും എന്‍റെ വായനയില്‍ വന്നുപെട്ടിട്ടില്ല. 

ഇന്ന് ഞാന്‍ എന്‍റെ സ്വന്തം നോവലുകള്‍ എഴുതാനിരിക്കുമ്പോഴും, അക്കൂട്ടത്തിലെങ്കിലും, 
അങ്ങനെയൊന്നു സംഭവിച്ചു പോകുമെന്ന പ്രത്യാശയും എനിക്കില്ല.
ഒരുപക്ഷെ അങ്ങനെ ഒരു നോവല്‍ അസംഭാവ്യമാണ്.

ആടുജീവിതം ഞാനും വായിച്ചിരുന്നു. അത് ഏറ്റവും നല്ല നോവലുകള്‍ക്ക് 

ഉദാഹരണമായി പറയാവുന്ന ഒന്നായിരുന്നില്ല, എന്നാണ് എന്‍റെയും പക്ഷം.

എന്നാല്‍ , ചില നോവലുകള്‍ ചില സാഹചര്യങ്ങളില്‍ പ്രസക്തമോ, 

ചിലപ്പോള്‍ ശ്രദ്ധേയമോ, ആയിപ്പോകും.

ആട് ജീവിതം സാഹചര്യങ്ങളുടെ സാധ്യതകളാല്‍ ഏറെ ശ്രദ്ധേയമായ 

ഒരു നോവല്‍ മാത്രമാണ്. (തീര്‍ച്ചയായും ആ സാഹചര്യങ്ങളെ പറ്റി 
ഈ ലേഖനത്തില്‍ ഞാന്‍ പിന്നീടായി പറയുന്നുണ്ട്.)

അതേ സമയം, സ്വന്തമായി അതിനു ഒരുപാട് സമ്പന്നതകളും ഉണ്ട്.

ആദ്യമേ പ്രമേയത്തെ പറ്റി പൊതുവേയുള്ള ചില കാര്യങ്ങള്‍ പറയട്ടെ.

"ഓഹ്; ഇനിയൊരു പ്രമേയം! പക്ഷെ അത് ഇല്ലാതെയും പറ്റില്ലല്ലോ!"

എന്ന വിധത്തില്‍ ,
പ്രമേയത്തിന് അത്രക്കൊന്നും പ്രാധാന്യം കൊടുക്കാത്ത
നോവലിസ്റ്റുകള്‍ ധാരാളം ഉണ്ട്.

എന്നിരുന്നാലും, നല്ല പ്രമേയങ്ങള്‍ , വായനക്കാരെ നന്നായി വശീകരിക്കാനും,
അവരുടെ വായന എളുപ്പമാക്കാനും, ആ വായനകളെ ആസ്വാദ്യകരമാക്കാനും,
നല്ലപോലെ സഹായിക്കും എന്നതാണ് എന്‍റെ എളിയ തിരിച്ചറിവ്.
ആടുജീവിതത്തിന്‍റെ പ്രമേയം അവ്വിധത്തില്‍ ഒരു നല്ല കണ്ടെത്തല്‍ ആയിരുന്നു. 

അതിനാല്‍ സമകാലീന വായനാലോകത്തില്‍ ആ നോവല്‍ വളരെയേറെ ശ്രദ്ധേയമായി.

ഇനിയും അത് വായിക്കാത്ത മലയാളികളോട് 'അത് വായിച്ചിരിക്കണം'
എന്നുതന്നെയാണ് എന്‍റെ എളിയ ശുപാര്‍ശ.

നേരം പോക്കിനായി വായനയെ തിരഞ്ഞെടുക്കുന്നവര്‍ക്കാവട്ടെ,
ഈ നോവല്‍ വലിയൊരു സമ്മാനമായിട്ടാവും അനുഭവപ്പെടുക.

എന്നാല്‍ , വായനയെ അല്‍പ്പം ഗൌരവമായി കാണുന്നവരും അതൊന്നു വായിച്ചു നോക്കണം.

അങ്ങനെ വായിക്കുന്നവര്‍ , ആ പ്രമേയം കൈകാര്യം ചെയ്യുന്ന
വസ്തുതകളുടെ സത്യസന്ധതയെ മാത്രം വിശകലനം ചെയ്‌താല്‍ പോര.

അത് അറബികളുടെ ക്രൂരതകളെ അനാവരണം ചെയ്യാനുള്ള ഒരു റിപ്പോര്‍ട്ട്‌ അല്ലല്ലോ?

ബെന്ന്യാമന്‍ തന്‍റെ നോവലിനു വേണ്ടി കണ്ടെടുത്ത ഒരു പ്രമേയം മാത്രമാണ്,
ഒരു കാട്ടറബിയെ ചുറ്റിപ്പറ്റി പറയപ്പെടുന്ന, നോവലിലെ കഥ.

പക്ഷെ, നോവലിന്‍റെ പേര് 'ആടുജീവിതം' എന്നാണെന്നത്
ഇവിടെ ഏറെ പ്രസക്തമാണ്.

'ഒരു കാട്ടറബിയുടെ ക്രൂരകൃത്യങ്ങള്‍ ' എന്ന് ബെന്ന്യാമെന്‍ തന്‍റെ
നോവലിന് പെരിട്ടില്ലല്ലോ?

'ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങളെ പകര്‍ത്തിവെക്കാന്‍,
ഒരു നോവലിലൂടെ ശ്രമിച്ച ഈ എഴുത്തുകാരന്‍, അതിനു വേണ്ടി 

ഉപയോഗിച്ചതായ ഒരു കഥ' എന്ന ഒരേയൊരു പ്രാധാന്യം മാത്രമേ
ഈ പ്രമേയത്തിന് ഉള്ളൂ.

കഥയെക്കാളുപരിയായി, തന്‍റെ സ്വന്തം ജീവിതവീക്ഷണങ്ങള്‍ 

പ്രതിഫലിപ്പിക്കാനാണ്, ബെന്ന്യാമന്‍ ഈ കഥയിലൂടെ ശ്രമിച്ചിരിക്കുന്നത്.

അയാള്‍ അത് ഒരുപാട് നിഷ്കളങ്കതയോടെയും, അത്യന്തം ആത്മാര്‍ത്ഥതയോടെയും, 

(അയാളുടെ കഴിവുകളുടെ പരിധികളില്‍ നിന്നുകൊണ്ട്) വിനയപൂര്‍വ്വം എഴുതിവെച്ചിരിക്കുന്നു.

എന്നിട്ടും, അറബികളെ അടച്ചു കുറ്റംപറയാന്‍ നോവലില്‍ നോവലിസ്റ്റ് ഒരിടത്തും ശ്രമിച്ചിട്ടും ഇല്ല.

കഥാനായകന്‍റെ അനുഭവങ്ങളുടെ ഭാഗമായിട്ട്, അയാള്‍ 

ഒരു കാട്ടറബിയുടെ കയ്യില്‍ ചെന്നുപെട്ട ആ സംഭവം, 
നോവലിസ്റ്റ് സശ്രദ്ധം വിവരിക്കുന്നതേയുള്ളൂ.

മലയാളികളുടെ അന്നദാതാവാകാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണ് 

അറബികള്‍ എന്ന്, ഞാന്‍ കരുതുന്നില്ല.

(ഇതിപ്പോള്‍ ഇവിടെ എടുത്തു പറയാന്‍ കാരണം; 

താഴെയുള്ള വിമര്‍ശനം വായിക്കുമ്പോള്‍ മനസ്സിലാവും.)

അറബികള്‍ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ തേടിയപ്പോള്‍ ,
അത് ഇന്ത്യക്കാര്‍ അടക്കമുള്ള, ലോകതൊഴിലാളി സമൂഹത്തിനു ധാരാളം 

തൊഴിലവസരങ്ങള്‍ക്ക് കാരണമായി എന്ന് മാത്രമേ ഉള്ളൂ.

ഈ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്ത്, 

സ്വന്തം സാമ്രാജ്യം മോടിപിടിപ്പിക്കാന്‍ മാത്രമേ അറബികള്‍ക്ക് 
താല്‍പ്പര്യമുള്ളൂ എന്നതാണ് സത്യമായ വസ്തുത.

അതിസമ്പന്നരായ, വിരലില്‍ എണ്ണാവുന്ന ചിലരെ, 

(എം.എ. യൂസഫലി, താഴെ പരാമര്‍ശിക്കപ്പെട്ട മേനോന്‍, എന്നിങ്ങനെ ചിലരെ) 
അറബികള്‍ ബഹുമാനിക്കുന്നത് മേല്‍പ്പറഞ്ഞവരുടെ ദേശീയതയെ പരിഗണിച്ചിട്ടല്ല.

ഒരു പണക്കാരന്‍ ഏതു പട്ടിണിരാജ്യക്കാരനായാലും ശരി,
അവന്‍ മറ്റു പണക്കാരാല്‍ ബഹുമാനിക്കപ്പെടാറുണ്ട്.
അതൊക്കെ ഈ ലോകത്തില്‍ അത്രമാത്രം സ്വാഭാവികം.

അങ്ങനെയല്ലാതെ, 'മലയാളികള്‍ അറബികള്‍ക്ക് പൊതുവേ വിശിഷ്ടവ്യക്തികളാണ്' 

എന്ന് കരുതാനാവില്ല.

അന്യരാജ്യ തൊഴിലാളികളോട് അറബികള്‍ അത്ര മാന്യമായിട്ടൊന്നും
പെരുമാറുന്നില്ലെന്നു എനിക്ക് നന്നായി അറിയാം.

അതൊക്കെ പ്രതിഫലിപ്പിക്കാന്‍ ഈ നോവലിന് കഴിഞ്ഞത്,
നോവലിന്‍റെ നേട്ടത്തിന്‍റെ പട്ടികയില്‍ ഞാന്‍ കൊണ്ടിടുന്നു.

അതീവം ദുസ്സഹമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന അനവധി മലയാളികള്‍ 

ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ട്. അവരുടെ കഥയാവട്ടെ, എന്നിട്ടും ആരും അധികം പറയാറുമില്ല.
ആ ശൂന്യതയിലേക്കാണ് ബെന്ന്യാമന്‍ തന്‍റെ 'ആടുജീവിത'വുമായി കടന്നുചെന്നത്.

അതിനാല്‍ , അശരണരായ ഗള്‍ഫ് മലയാളികളും,
അവരുടെ പരിതാപാവസ്ഥയെ ഏറെ വേദനയോടെ,
എന്നിട്ടും താന്താങ്ങളുടെ നിസ്സഹായതയോടെ
നോക്കിക്കാണുന്ന മറ്റുള്ളവരും,
നേരെ അവരുടെ ഇടനെഞ്ചിലേക്കാണ്
ബെന്ന്യാമെനെന്ന പുതുവെഴുത്തുകാരനെ ഏറ്റെടുത്തത്.
(ബെന്ന്യാമന്‍റെ നല്ലനേരത്തിനു ആടുജീവിതം 

എഴുതാന്‍ അദ്ദേഹത്തിന് ഒരു ഉള്‍വിളി കിട്ടി!)

ആടുജീവിതം ഏറെ ശ്രദ്ധേയമായത്തിനു പുറകിലുള്ള പ്രധാന വസ്തുത 

ഇപ്പറഞ്ഞതൊക്കെയാണ്. അതിനാല്‍ അതൊരു പ്രസക്തമായ 
വിഷയമാണെന്നും സമ്മതിക്കാതെ തരമില്ല.

പ്രമേയത്തെ പറ്റി ഇത്രമാത്രമൊന്നും പറഞ്ഞാല്‍ പോര.
എന്നിട്ടും വിസ്താരഭയത്താല്‍ ആ ഭാഗം ഇവിടം കൊണ്ട് നിര്‍ത്തുന്നു.

ഇനി മറ്റു ചില കാര്യങ്ങള്‍ കൂടി.

നോവലിന്‍റെ പ്രധാനമായ ചില ന്യൂനതകളെ പറ്റി ഞാനിവിടെ പറയാതിരിക്കുന്നില്ല.

"എന്ത്?"
എന്ന ഒരു ചോദ്യമുണ്ട്.

അത് വെറും "എന്ത്?" എന്ന കേവലാന്വേഷണമല്ല.

എങ്കില്‍ എത്ര എളുപ്പത്തില്‍ , എത്രയോ ഉത്തരങ്ങള്‍ അതിനു
മറുപടിയായി പറയാമായിരുന്നു!

എന്നാല്‍ , ഞാന്‍ എഴുതിയിരിക്കുന്നത്, തത്വചിന്തകന്‍റെ "എന്ത്?"
എന്ന കാതലായ ചോദ്യമാണ്.

ഉത്തരം പറയാന്‍ ഏറ്റവുമധികം വിഷമമുള്ള ഒരു ചോദ്യമാണത്.
ഉത്തരം പറയാന്‍ ഒട്ടുമിക്കവരും ഭയപ്പെടുന്ന ഒരു ചോദ്യവും!

എന്നാലോ; ആ ഒറ്റ ചോദ്യത്തിനുള്ള ഒരു ഉത്തരമായിട്ടായിരിക്കണം,
ഓരോ കലാസൃഷ്ടിയും ജനിച്ചുവരേണ്ടത്.

അവസ്ഥകളെ വിവരിക്കാന്‍ കേവലം ലേഖനങ്ങള്‍ മതിയായേക്കും.

എന്നാല്‍ , തത്വചിന്തകന്‍റെ "എന്ത്?" എന്ന ചോദ്യത്തിനുള്ള മറുപടി
ഒരു നോവലില്‍ ഉണ്ടായേ തീരൂ.

ആടുജീവിതത്തിന്‍റെ പ്രധാന ദുര്‍ബ്ബലത ഈ വശത്താണ് കാണപ്പെടുന്നത്.

അതൊരു സാധാരണ നോവല്‍ മാത്രമാണെന്ന് വിവരമുള്ള വിമര്‍ശകര്‍ 

പറയുന്നത് ഈ ഒരു വസ്തുതയെ കൂടി പരിഗണിച്ചിട്ടാണ്.

വരികള്‍ക്ക് സൌന്ദര്യം നല്‍കാനുള്ള യാതൊരു പദ്ധതിയും നോവലില്‍ കാണുന്നില്ല. 

ശില്പഭംഗി തീരെ ഇല്ലാത്ത നോവലാണ്‌ ആടുജീവിതം എന്ന്, വരുത്തി തീര്‍ക്കാനും അത് കാരണമായി.

എന്നാല്‍ ഇതൊന്നും അറിയാതെ, ഇന്നലെവരെ തങ്ങള്‍ അവഗണിച്ചിട്ട ബെന്ന്യാമനെ, 

ഇന്ന് അവരില്‍ ചിലര്‍ തലയിലേറ്റി നടക്കുന്നത്;
'ദീപസ്തംഭം മഹാശ്ചര്യം' എന്ന മനോഭാവം കൊണ്ടു മാത്രമാണ്.

താഴെയുള്ള ലേഖനത്തില്‍ ആ ചിന്താഗതിയോടുള്ള ശക്തമായ പ്രതിഷേധം കാണാവുന്നതാണ്.

എന്നാല്‍ എല്ലാ കുറവുകളേയും പരിഗണിച്ചാലും, 

ചില 'കൂടുതലുകളാണ്' ചില നോവലുകളെ ശ്രദ്ധേയമാക്കുന്നത്. 
ഈ നോവല്‍ അത്തരം പ്രതിഭാസത്തിന് ഒരു ലളിത ദൃഷ്ടാന്തവും.

ഇത്രകൂടി പറഞ്ഞുകൊണ്ട് ഉപസംഹരിക്കട്ടെ.

ബെന്ന്യാമന്‍റെ വ്യക്തിത്വവും വ്യത്യസ്തമാണ്. 

അത് അയാളുടെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും.
'ആടുജീവിത'ത്തെയും, അതെഴുതിയ വ്യക്തിത്വത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു.

ബെന്ന്യാമെന്‍ എനിക്ക് എന്‍റെ ഈ താളില്‍ ഒരു സുഹൃത്തായതിനാല്‍ മാത്രം,
ഞാന്‍ അയാളെ അതിരറ്റ് പുകഴ്ത്തുകയാണെന്ന്, 

എന്നെ കുറ്റപ്പെടുത്തരുതേയെന്ന ആത്മാര്‍ത്ഥമായ അപേക്ഷയോടെ, 
ആ ഷെയറിങ്ങിലേക്ക്......

ഈ ലേഖനം "ശ്രുതിലയം" എന്ന എന്‍റെ സൌഹൃദ താളില്‍ നിന്നും
കടമെടുക്കുന്നതാണ്. 

ലേഖകന്‍ ശ്രീ. Ganesh Panniyath.

" കൃഷിയും വ്യവസായവും അന്യം നിന്ന് പോയ കേരളത്തിന്റെ സമ്പൽ സമൃദ്ധിക്ക് നിദാനമായി തീർന്നത്‌ അറബ് രാഷ്ട്രങ്ങളിൽ നിന്ന് ഒഴുകിയെത്തിയ എണ്ണിയാൽ ഒടുങ്ങാത്ത കോടികളായിരുന്നു. അതിലൂടെ നാം വളർത്തിയെടുത്ത സ്വപ്നങ്ങൾക്ക് കയ്യും കണക്കുമില്ല. അത്രമാത്രം ആഹ്ലാദം തന്നിട്ടുണ്ട് അറബ് ജനത ഈ പച്ചത്തുരുത്തിന്. എത്രയോ ലക്ഷം ജനങ്ങളുടെ ജൈവബോധങ്ങൾ ഇപ്പോഴും ഈ മരുപ്രദേശത്തെ ചുറ്റി തിരിയുക തന്നെയാണ്.

ഇതാ എന്റെ മുന്നിൽ ബെന്യാമിന്റെ " ആടുജീവിതം" എന്ന നോവൽ. ഒരുപാട് എഡിഷൻ വിറ്റു കഴിഞ്ഞുപോലും അതിന്റെ. കേരളത്തിനു ലഭിച്ച മഹാസാഹിത്യ പുസ്തകമാണ് പോലും ഇത്. ഈ പുസ്തകം പ്രധാനം ചെയ്യുന്ന നെഗറ്റീവ് സന്ദേശത്തെ കുറിച്ച് ഞാൻ ഒരുപാട് പേരുമായി സംവദിച്ചതാണ് . ഏതോ ഒരു കാട്ടറബിയുടെ സ്നേഹരഹിതമായ ചെയ്തികളിലൂടെ ഇതിലെ നായകൻ അനുഭവിക്കുന്ന ദുരന്തപൂർണമായ ജീവിതം ഓരോ മലയാളിയും എന്നാൽ ഏറ്റുപിടിക്കുകയായിരുന്നു. പിന്നെ അറബികളെല്ലാം അങ്ങനെയാണെന്ന് ഘോഷിക്കുകയായി . അങ്ങനെയുള്ള എത്രയോ ചര്ച്ചകള്ക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. അറബികൾ കാടന്മാരാനുന്നു വരുത്തി തീര്ക്കാനുള്ള വ്യഗ്രത ഈ ചർച്ചകളിലൊക്കെ പലപ്പോഴും ഞാൻ നിരീക്ഷിച്ചിരുന്നു. അറബ് ലോകം കേരളത്തിന്‌ നല്കിയ വർണാഭമായ സ്വപ്ങ്ങളെ നാം അങ്ങനെ മറക്കുകയായിരുന്നു. അവർ സമ്മാനിച്ച ജീവിത സുഖങ്ങൾ നാം ഓർക്കാൻ ശ്രമിച്ചില്ല. അറബിന്റെ സ്നേഹ സമൃദ്ധി പോലെ കേരള ഭൂവിൽ ഉയർന്നു നിൽക്കുന്ന മണി മന്ദിരങ്ങൾ നാം കണ്ടില്ലെന്നു നടിച്ചു. എം എ യൂസഫലിക്കും മേനോനുനുമൊക്കെ അറബ് രാഷ്ട്രതലവൻമാർ നല്കുന്ന മാന്യതയേയും ബഹുമാനത്തെയും ആട് ജീവിതത്തിലെ കാട്ടറബിക്ക് മുന്നിൽ നാം അടിയറവു വെച്ചു. ..... എന്തൊരു ദുസ്സഹമായ ദുരന്തം. അല്ലെങ്കിലും മലയാളികൾ അങ്ങനെയാണ്, നന്ദികേടിന്റെ പര്യായമായിമാറും ആവശ്യം വരുമ്പോൾ ...

ഇപ്പോഴിതാ ഒരു ശാപം പോലെ സ്വദേശിവൽക്കരണവുമായി സൗദി ആദ്യം. ഇനി എന്തൊക്കെ നടക്കുമെന്ന് ആർക്കറിയാം ...."


പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്....



പനിയോ? പേടിക്കാനൊന്നുമില്ല. ചില ഹോമിയോ പരിഹാരങ്ങള്‍.

വേണ്ടതായ പ്രതിരോഗ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍
പനിയെപ്പിന്നെ പേടിക്കേണ്ടതൊന്നുമില്ല.

ഞാന്‍ ഒരു ഡോക്ടര്‍ അല്ലെന്നു ആദ്യമേ പറഞ്ഞോട്ടെ.
പക്ഷെ എന്‍റെയും, എന്‍റെ കുടുംബത്തിലെയും, അസുഖങ്ങള്‍ക്ക്
ഞങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാരെ പോയി കാണാറില്ല.
ഈ പരിപാടി തുടങ്ങിയിട്ട് ഏതാണ്ട് മുപ്പതു കൊല്ലമായി.

പനിക്ക് ഹോമിയോവില്‍ പ്രതിരോധ മരുന്നുകള്‍ ഉണ്ട്.
അവ ഇവയൊക്കെയാണ്.

എലിപ്പനി: ഫോസ്ഫറസ് 200.
ചിക്കുന്‍ഗുനിയ: പോളിപോറസ് 200
ഡെന്‍ഗുപ്പനി: യൂപ്പറ്റോറിയം പെര്ഫോളിയേറ്റം 200

ഈ മരുന്നുകള്‍ വളരെ ഫലപ്രദമാണ്.
തുച്ഛമായ വിലകൊടുത്ത് വാങ്ങാവുന്ന ഈ മരുന്നുകളെ

അവഗണിച്ച്, പനിപിടിച്ച് ആയിരങ്ങള്‍ മരിക്കുന്നത്
കാണുമ്പോള്‍, ചത്തവനോടുള്ള സഹതാപമല്ല, പകരം,
ജനങ്ങളുടെ അറിവില്ലായ്മയോടുള്ള
അങ്ങേയറ്റത്തെ അരിശമാണ്
എനിക്ക് സത്യത്തില്‍ അനുഭവപ്പെടുക.

രോഗം, മരുന്നുകള്‍, ഇവയെയൊക്കെ കുറിച്ച് വിശദമായി
പഠിക്കാന്‍ നിങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ സീറ്റ് കിട്ടിയില്ലെന്ന് വരും.

പക്ഷെ തൊട്ടടുത്ത പുസ്തകക്കടയില്‍ പോയാല്‍, പുസ്തകങ്ങള്‍ വഴിയെ,
ഇതേ സിലബസ് നിങ്ങള്‍ക്കും കുറെയൊക്കെ സ്വയം പഠിക്കാം.

ആദ്യം പഠിക്കേണ്ടത് സ്വയം ചികിത്സിക്കാനാണ്.
അതിനു വേണ്ടി ആരാന്‍റെ മുമ്പില്‍ പോയി അവനവന്‍റെ
ഊഴവും കാത്തുനില്‍ക്കേണ്ടതായ ഗതികേട് ഉണ്ടാവരുത്.

ഈ വിഷയത്തില്‍ ആര്‍ എന്ത് ചോദിച്ചാലും മറുപടി തരാന്‍
സന്തോഷമേയുള്ളൂ. തീര്‍ച്ചയായും പനിക്ക് പോംവഴിയുണ്ട്.


ഇടനെഞ്ചില്‍ എരിയുന്ന തീയ്

ഇടനെഞ്ചിലെരിയുന്ന തീയാണ് നീയെന്‍റെ
കരളിലെ കര്‍പ്പൂരത്തിരിനാളമേ. 

നക്ഷത്രക്കനലുകള്‍ രോമാഞ്ചപ്പൂത്തിരിയാക്കുന്ന
ഇരവിന്‍റെ വിണ്ണിലെ ചന്ദ്രതാരേ.

മനസ്സിനെ വാഴും വിഷാദസമൃതികളില്‍, -കാവലായ്, 
അലിവിന്‍റെ പൊലിയാത്ത നിലവിളക്കേ.

കാര്‍മുകിലിന്‍റെ കാര്‍ക്കശ്ശ്യം മാനം ഭരിയ്ക്കവേ,
വര്‍ണ്ണ പ്രഭയാല്‍ വിരാജിയ്ക്കും മാരിവില്ലേ.

സ്നേഹമറിയാത്ത ജീവിതപാന്ഥാവില്‍ നീയേകി
പ്രഥമമായ് പ്രേമത്തിന്നമൃതുധാര.

മമ മനസ്സിന്‍റെ ആയിരമറകളില്‍ ഞാന്‍ നിന്നെ
കുടിയിരുത്തീടട്ടേയെന്‍ ശ്രീദേവിയായ്.

ഒരടിമയായ് എളിമയില്‍ നമ്രശിരസ്കനായ്
നിലനിന്നിടട്ടെ നിന്‍ സ്നേഹത്തിരുനടയില്‍.

ഒരു മണിവീണ നാദമായെന്നെന്നും നിന്‍ മൃദു
കരളില്‍ ശയിക്കുവാന്‍ മോഹിപ്പൂ ഞാന്‍

എന്‍റെ ഹൃദയം ഞെരിക്കും വേപഥുവെനിക്കു നീ, 
നിന്നെയരികത്തു കാണാത്ത വേളകളില്‍

വിരഹം വിഷാദമായ് ധമനിയിലുറയുമ്പോള്‍, 
ആധിയെന്നിടനെഞ്ചുരുക്കും പരിഭ്രാന്തിയായ്.

അതു സിരകളില്‍ പടരുന്ന വിറയാര്‍ന്ന സംഭ്രമം,
ഞാനാകെത്തളരുന്ന ദുര്‍ബ്ബല നിമിഷങ്ങളും.

ഒരുനോക്കു കാണാതെ ഹൃദയം തുടിക്കുന്നൂ,
അരികില്‍ നീയെന്നെത്തും പോന്നോമലേ?

നീയകലത്തിരുന്നാലുമാപത്തു കൂടാതെ
കഴിയണേയെന്നെന്‍റെ പ്രാര്‍ത്ഥനകള്‍.

ഏകയവകാശി നീ മാത്രമെല്ലാം നിനക്കെന്‍റെ
വ്യഥയും അശാന്തിയും പുഞ്ചിരിയും.

ഇനി വരികള്‍, നിനക്കെന്‍റെ തൂലികയും,
നൂറു കവിതകള്‍ മനസ്സിലെ നന്മകളും.

അതില്‍ വിരല്‍തൊട്ടുണരുന്ന രാഗതാളങ്ങളും,
എന്‍റെ വിരലും നിനക്കീ വിപഞ്ചികയും.

ഇനിയും നിനക്കെന്‍റെ കാല്‍പ്പാടുകള്‍ വീണ
ഈ പുഴയോരവും, പൂത്ത പൂമരവും.

ഉയിര്‍പോലുമുനക്കെന്‍റെ പ്രണയിനീ
നീ മാത്രമവകാശിയിനിയെന്‍റെ ആത്മാവിനും.

ഇടനെഞ്ചിലെരിയുന്ന തീയാണ് നീയെന്‍റെ
കരളിലെ കര്‍പ്പൂരത്തിരിനാളമേ

പുകമറയിലെ പാലസ്തീന്‍



ആദിപിതാവായ അബ്രഹാമിന്റെ അരുമസന്തതികളത്രേ യഹൂദന്മാര്‍ .
അറിഞ്ഞ ചരിത്രത്തിന്റെ ആദിമുതല്‍ അന്ത്യംവരെ അലഞ്ഞുനടന്നവര്‍ .
ഇന്നവര്‍ക്ക് സ്വന്തമായി ഒരു രാജ്യം ഉണ്ടായിരിക്കുന്നു.
അതാണ്‌ അവരുടെ ഇസ്ത്രയീല്‍ .

ആരും അലിവുകാട്ടാത്ത അതിക്രൂരങ്ങളായ വേട്ടകളെ അതിജീവിച്ചവരാണ്
ആദിപിതാവിന്റെ ഗോത്രമെന്നു വിശേഷിപ്പിക്കാവുന്ന യഹൂദരുടേത്.
നമ്മള്‍ കൊന്നുതീര്‍ത്ത ജൂതന്മാരുടെ എണ്ണമെത്ര?
ജൂതന്മാരാല്‍ കൊല്ലപ്പെട്ട നമ്മളില്‍ ചിലരുടെ എണ്ണമെത്ര?
ഈ കണക്കറിഞ്ഞവന്‍ ഭയക്കുന്നത് ജൂതനെ ആയിരിക്കില്ല.
പിന്നെയോ? തീര്‍ച്ചയായും ജൂതന്റെ ശത്രുവിനെത്തന്നെയാവും!

എന്നാല്‍ വാഗ്ദത്ത ഭൂമിയിലെ ജൂതന്റെ ഏങ്ങല്‍ ഏറ്റുപറയാന്‍
പഴയ പാലസ്തീനു പുറത്തെങ്ങും മറ്റൊരു ജൂതന്‍ ഇല്ലാതെപ്പോയി.
എന്നാല്‍ അപ്പോഴുമോ? അവന്റെ ശത്രുക്കള്‍ക്ക് പാടിക്കൊടുക്കുന്ന
നാവുകളുമായി ലോകം മുഴുവന്‍ യഹൂദനെ കുറ്റപ്പെടുത്താന്‍ എവിടെയും,
എല്ലായ്പ്പോഴും, യഥാര്‍ത്ഥ വേട്ടക്കാരുടെ ഉറ്റവരുണ്ടായിരുന്നു.
കൊലയാളികളുടെ ഉടയവരുണ്ടായിരുന്നു.

എന്നിട്ടുമെന്നിട്ടും, ഒറ്റപ്പെടുത്തിയവരുടെ ലോകത്തിനു നടുവില്‍
തങ്ങള്‍ തനിച്ചു നേരിട്ട വെല്ലുവിളികളുടെ അവസാനത്തില്‍ 5൦൦൦
വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും യഹൂദമതം പിടിച്ചുനില്‍ക്കുകയാണ്.
തങ്ങള്‍ തിരിച്ചുപിടിച്ച തങ്ങളുടെ ദൈവരാജ്യത്തിന്റെ ഉടമകളായി.

പക്ഷെ പാലസ്തീനിന്റെ കഥ അങ്ങനെയല്ല. അവിടത്തെ മുസ്ലീമുകള്‍ക്ക്
ലോകം മുഴുക്കെ ഉറ്റബന്ധുക്കള്ളുണ്ട്. ഇഹം സമസ്തം ജിഹാദുകൊണ്ട്
കീഴടക്കാമെന്നും, സകല രാജ്യത്തും തങ്ങളുടെ മതത്തിന്റെ ഭരണം
അടിച്ചേല്‍പ്പിക്കാമെന്നും, വിശ്വസിക്കുന്ന ഇസ്ലാമിക ഭീകരന്മാര്‍
പാലസ്തീനിലും ഒരു പച്ചക്കൊടി രാജ്യത്തെ സ്വപ്നം കാണുന്നു.

പാലസ്തീനിലെ ജനത അവിടെ ഒരു സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കാനോ,
അവിടെ ഒരു മതേതരത്വ ഭരണം നടപ്പിലാക്കാനോ, സ്വപ്നത്തിലെങ്കിലും
ചിന്തിച്ചിരിക്കുമെന്ന് ആരും കരുതിയേക്കില്ല.

ഏറ്റവും യാഥാസ്ഥിതികരായ ഹമാസ് പോലുള്ള ഇസ്ലാമിക തീവ്രവാദികളാണ്
സ്വതന്ത്ര പാലസ്തീന്‍ എന്ന ആപല്‍ക്കരമായ ആശയം മുന്നോട്ടുവെക്കുന്നത്.

ഇതൊരു യാഥാര്‍ത്ഥ്യമായാല്‍ അഫ്ഗാനെപ്പോലെയോ,
പാക്കിസ്ഥാനെപ്പോലെയോ, അപകടകാരിയായ മറ്റൊരു രാജ്യം കൂടി
ഈ ഭൂമിയില്‍ പിറക്കുകയാവും ഉണ്ടാവുക.

ഒരിക്കലും പൊറുതികൊടുക്കാതെ, നാളിത്രയും നിരന്തരം ഇസ്രയേലിനെ
ആക്രമിച്ച ജനസമൂഹമാണ് പാലസ്തീനിലെ മുസ്ലീമുകള്‍ .

ലോകത്തിലെ നാലിലൊന്നു ജനസംഖ്യ വരുന്ന മുസ്ലീമുകളുടെ
മറ്റു രാജ്യങ്ങള്‍ , അവരാല്‍ ഒരുക്കാവുന്ന സകല സൌകര്യങ്ങളും,
പാലസ്തീനിലെ ഭീകരര്‍ക്ക് ഒരുക്കിനല്‍കുകയും ചെയ്തുവരുന്നു.
ഈ പിന്തുണയുടെ പിന്‍ബലത്തില്‍ ഇസ്രായേലിനെ കൂട്ടക്കൊലകളുടെ
കൂത്തരങ്ങാക്കി മാറ്റുന്നവരാണ് പാലസ്തീനിലെ കൊടും ഭീകരന്മാരായ
മുസ്ലീം ചെകുത്താന്മാര്‍ . അഥവാ അവിടത്തെ ഹമാസ് പോരാളികള്‍ .

എന്നാല്‍ നമ്മുടെ രാജ്യത്തെ വാര്‍ത്താശകലങ്ങളില്‍ കാര്യങ്ങള്‍
നേരെ തലതിരിച്ചിട്ട നിലയിലാണ് പതിവായി വായിക്കപ്പെടുന്നത്.
ഇസ്രായേലികള്‍ പാലസ്തീനില്‍ കടന്നുകയറുന്നതും, മുസ്ലീമുകളെ
പിടികൂടുന്നതും, നിമിഷവേഗത്തില്‍ ഇവിടെ വാര്‍ത്തയായി പരക്കുന്നു.
പക്ഷെ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ജൂതന്റെ
പൊന്നുമകനെ ആരും തിരിഞ്ഞു നോക്കുന്നതേ ഇല്ല.
അവന്റെ അമ്മയുടെ അലമുറയിട്ട ആര്‍ത്തനാദങ്ങള്‍ ആരറിയുന്നു!
ആ മരണത്തിലെ വേദന ആര്‍ക്കും വാര്‍ത്തയേയല്ല!

ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍
ഇസ്രായേലിന്റെ പാലസ്തീന്‍ റെയ്ഡുകളെ നമുക്ക് അപലപിക്കേണ്ടി
വരുമായിരുന്നു. ഒരു മതനിരപേക്ഷ പാലസ്തീനായിരുന്നു ഹമാസ്
ആവശ്യപ്പെടുന്നതെങ്കില്‍ നമുക്കും അവരോട് ഐക്യദാര്‍ഡ്യം
പ്രഖ്യാപിക്കാമായിരുന്നു. പക്ഷെ ഇത്തരത്തിലൊന്നുമല്ല കാര്യങ്ങള്‍ .

നമ്മുടെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അതതു
പ്രദേശങ്ങളിലെ മുസ്ലീം വോട്ടുകള്‍ ഏറ്റവും പ്രധാനമാണ്.
എന്നാല്‍ ആര്‍ക്കും ഇവിടെ ജൂതവോട്ടുകള്‍ കിട്ടാനിരിക്കുന്നതും ഇല്ല.

എന്നാല്‍ ഈ ഒരൊറ്റ കാര്യം മാത്രം മുന്‍നിര്‍ത്തി പാലസ്തീനിലെ
ഇസ്ലാം ഭീകരരുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരകൃത്യങ്ങള്‍ക്കുനേരെ
കണ്ണടയ്ക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍
ഹമാസിന്റെ അക്രമത്തിനും, അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു
പച്ചക്കൊടി രാജ്യത്തിനും, വേണ്ടി കൂടിയാണ് സിന്താബാദ്‌ വിളിക്കുന്നത്‌
എന്നതാണ് നാമേവരും അറിഞ്ഞുവെക്കേണ്ടതായ യാഥാര്‍ത്ഥ്യം.

നമ്മുടെ രാഷ്ട്രീയക്കാര്‍ നമ്മെ ഒരിക്കലും പരിചയപ്പെടുത്താത്ത നിരവധി
നന്മകള്‍ ഇസ്രയേല്‍ എന്ന കൊച്ചുരാജ്യത്തിനു സ്വന്തമായിട്ടുണ്ട്.
ആധുനിക ലോകത്തിലെ ഏറ്റവും പ്രായോഗികമായ ചിന്താഗതികളെ
വരവേറ്റ ബുദ്ധിശാലികളായ ഒരു വീരജനതയാണ് ഇസ്രയേലില്‍ ഉള്ളത്.

ഏതാണ്ട് 1൦൦% സാക്ഷരതയും, ഏതു രംഗത്തെയും സ്വയംപര്യാപ്തതയും,
ഈ രാജ്യത്തിന്റെ സവിശേഷതകളാണ്. 33% മുതല്‍ 55% വരെ വരുന്ന
വിദ്യാസമ്പന്നര്‍ ഈ രാജ്യത്ത് യുക്തിവാദികളാണ്.

അക്കാരണത്താല്‍ മാത്രം ശാസ്ത്രപുരോഗതിയുടെ കാര്യത്തില്‍
ലോകത്തിന്റെ മുന്‍പന്തിയിലാണ് ഇന്നീ രാജ്യത്തിന്റെ മാന്യസ്ഥാനം.
ഈ നിരീശ്വരവാദികള്‍ ആധുനിക ശാസ്ത്രരംഗത്തെ ഒട്ടനവധി
കണ്ടുപിടുത്തങ്ങളുടെ പിതൃസ്ഥാനം അലങ്കരിക്കുന്നവര്‍ കൂടിയാണ്.
അനുഗ്രഹീതമായ, അതിബ്രഹത്തായ, ഈ നിരീശ്വര സാക്ഷരതയാണ്
ഇസ്രായേലിന്റെ സകല മികവുകളുടേയും നട്ടെല്ലായി നിലനില്‍ക്കുന്നത്.

അനാവശ്യമായി മറ്റൊരു രാജ്യത്തെ ആക്രമിച്ച ചരിത്രം ആധുനിക
ഇസ്രായേലിന് ഇല്ല തന്നെ. എന്നാല്‍ സ്വന്തം സുരക്ഷ സ്വയം നോക്കിപ്പോരാന്‍
ഈ രാജ്യത്തോളം ശേഷിയുള്ള മറ്റൊരു രാജ്യവും ഭൂലോകത്തില്‍ എടുത്തു
പറയാനില്ല എന്നതും നാം കാണാതിരുന്നുകൂട.
ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ വ്യോമസേനയും,
ഏറ്റവും ബലവത്തായ ചാരസംഘടനയും, ഇസ്രയേലിന്റേതാണ്.

ഒരു ചെറു തുരുത്തിനോളം മാത്രം പോന്ന കുഞ്ഞന്‍ രാജ്യമാണ്
ഇതത്രയും സ്വായത്തമാക്കി വെച്ചിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍
ഇസ്രയേലിനെ അഭിനന്ദിക്കാതിരിക്കാനും, അവിടത്തെ ജനങ്ങളുടെ
മികവിനെ ഓര്‍ത്ത്‌ ആശ്ചര്യപ്പെടാതിരിക്കാനും, ആര്‍ക്കു കഴിയും?

ജൂതന്റെ ചോരയെ മാത്രം ദാഹിച്ചുകൊണ്ട് ലോകത്തിലെ മുഴുവന്‍ മുസ്ലീം
രാജ്യങ്ങളും ചെന്നായ്ക്കളെ പോലെ ചുറ്റിലും പതുങ്ങി നില്‍ക്കുമ്പോഴും,
തെല്ലും കൂസല്‍ കൂടാതെ തങ്ങളുടെ അത്യന്താധുനികങ്ങളായ തനതു
കൃഷിരീതികളും, തങ്ങളുടെ അത്യുന്നതങ്ങളായ സാംസ്കാരിക മൂല്യങ്ങളുമായി,
ഈ സമര്‍ത്ഥനായ കുഞ്ഞന്‍രാജ്യം സമ്പന്നതയില്‍ ജീവിച്ചുപോരുന്നു.

ഇസ്രയേല്‍ ഇന്ത്യയുടെ ശത്രുരാജ്യമല്ല.
ഇസ്രായേലില്‍ നിന്നും ഇന്ത്യയ്ക്ക് യാതൊരു ഭീഷണിയും നേരിടുന്നില്ല.
നമ്മുടെ പട്ടാളം ആ രാജ്യവുമായി ഗാഢമായ സൌഹൃദത്തിലാണെന്നാണ്
എന്റെ അറിവും, വിശ്വാസവും.

എന്നിട്ടും നമ്മില്‍ ചിലര്‍ എന്തുകൊണ്ട് ഇസ്രയേലിനെ വെറുക്കുന്നു?
അതിനൊരു കാരണം അമേരിക്കയാണ് എന്നതാണ് രസകരമായ വാസ്തവം.

അമേരിക്കയെ വെറുക്കുന്നവര്‍ അതിന്റെ സുഹൃദ്രാജ്യങ്ങളെയും
അന്ധമായി വെറുക്കുന്നു. അമേരിക്കയുടെ ശത്രുവാണെന്ന ഒരൊറ്റ
കാരണത്താല്‍ മുസ്ലീം ഭീകരനായ ഒസാമാ ബിന്‍ ലാദനെയും,
കമ്മ്യൂണിസ്റ്റ്‌ ഘാതകനായ സദ്ദാം ഹുസ്സൈനെയും, ആരാധിക്കുന്ന
മൗഢ്യം നമ്മില്‍ ചിലരുടെ മനസ്സുകളില്‍ നിലനില്‍ക്കുന്നുണ്ടല്ലോ?
ആ മൗഢ്യത്തിന്റെ മറ്റൊരു പതിപ്പാണ്‌ നമ്മുടെ പാലസ്തീന്‍ പ്രേമം.

എന്നാല്‍ ജൂതന്മാരെ വെറുക്കുന്നതിന്റെ ഒന്നാമത്തെ കാരണം ;
മുസ്ലീം വോട്ടുബാങ്കുകളില്‍ കണ്ണുവെച്ച നമ്മുടെ രാഷ്ട്രീയക്കാരുടെയും,
മുസ്ലീം ഉപഭോക്താക്കളുടെ ഇടയില്‍ പ്രചാരം നേടേണ്ടതായ നമ്മുടെ
മാധ്യമങ്ങളുടെയും, അതിരുവിട്ട കുപ്രചരണങ്ങള്‍ തന്നെ.

അതല്ലാതെ, ഇസ്രയേല്‍ നമ്മോടു എന്തുചെയ്തിട്ടാണ്,
നാമതിനെ വല്ലാതെ വെറുക്കുന്നത്?
പാലസ്തീന്‍ തീവ്രവാദികളില്‍ എന്തു നന്മ കണ്ടിട്ടാണ്
നാം ഹമാസിന് "കീ ജെയ്" വിളിക്കുന്നത്‌?

പാലസ്തീനില്‍ മനുഷ്യാവകാശ നിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍
നമുക്ക് അതിനെതിരെ പ്രതികരിക്കാം. അതൊരു നല്ല കാര്യം.
എന്നാല്‍ ഇസ്രായേലില്‍ ഹമാസ് നടത്തുന്ന കൂത്താട്ടങ്ങളെയും,
കൊള്ളിവെയ്പ്പുകളെയും, നാം കണ്ടില്ലെന്നു നടിക്കരുത്.
ജൂതന്‍റെ ചോരയിലെക്കും നമ്മുടെ കണ്ണീരു വീഴേണ്ടിയിരിക്കുന്നു.

അതെന്തെന്നാല്‍ , ആദിപിതാവിന്റെ ഗോത്രവും
ആധുനികലോകത്തിന്റെ അവകാശികള്‍ തന്നെ.

https://www.youtube.com/watch?v=Jp-v8jp1Gnw#t=258



മനുഷ്യരുടെ പട്ടിണിയേ മാറിയിട്ടില്ല. പിന്നെയാണോ തെരുവുനായ്ക്കളുടെ ദുരിതം പരിഹരിക്കേണ്ടത്?

തെരുവുനായ്ക്കളേക്കാളും മോശപ്പെട്ട നിലയിലാണ് 
മനുഷ്യരില്‍ ചിലരുടെ സ്ഥിതിയെന്നും,
അതിനാല്‍ ഇപ്പോള്‍ ആകെക്കൂടി ചിന്തിക്കേണ്ടത്
മനുഷ്യരുടെ കാര്യമാണെന്നും ഇനിയും ചിലര്‍ കരുതുന്നു.

എന്നാല്‍ , തെണ്ടിത്തിന്നു നടക്കുന്ന തെരുവുനായയേക്കാള്‍
മോശപ്പെട്ട അവസ്ഥയില്‍ കഴിയുന്ന മനുഷ്യര്‍ ഇന്ന് ഈ
ലോകത്തില്‍ വിരളമാണ്. അതാണ്‌ യാഥാര്‍ത്ഥ വസ്തുത.

ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ നാം മനുഷ്യര്‍ , 

മറ്റു ജീവികളെക്കാള്‍ ഒട്ടും മേന്മയോ, 
പരിഗണനയ്ക്ക് കൂടുതല്‍ അര്‍ഹതയോ, ഉള്ളവരല്ല.

എന്നാല്‍ മനുഷ്യസംസ്കാരം തങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവന്ന
സ്വാര്‍ത്ഥതയുടെ ഫലമായി, 

എല്ലാ രംഗത്തും മനുഷ്യന് മുന്‍ഗണന വേണമെന്ന 
ബോധം മനുഷ്യമനസ്സില്‍ അടിയുറച്ചുകഴിഞ്ഞു.

ഈ ധാരണയില്‍ നിന്നും മോചനം നേടിയ വ്യക്തി എന്ന നിലയ്ക്ക്
ഞാന്‍ പറയട്ടെ; തെരുവുനായ്ക്കളേക്കാളും മുന്‍ഗണന
ഏതു രംഗത്തും മനുഷ്യന് ആവശ്യമില്ല.

മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചതിനു ശേഷം മാത്രം
തെരുവുനായ്ക്കളുടെ കാര്യമെടുക്കാം എന്ന് ഇന്നും ചിലരെങ്കിലും
ചിന്തിക്കുന്നുണ്ട്. എന്നാല്‍ ഈ ചിന്ത നന്നല്ല.

നാം നമുക്കൊപ്പം മറ്റു ജീവികളോടും കരുതല്‍ പുലര്‍ത്തണം.
എങ്കിലേ നമ്മിലെ മനുഷ്യത്വം പൂര്‍ണ്ണമാവൂ.




കുടല്‍ കുഴിമാടമാക്കുന്ന കൂട്ടുകാര്‍ കണ്ണുതുറന്നിരുന്നെങ്കില്‍ !

 കൊച്ചുകുട്ടിയായിരിക്കുന്ന കാലത്ത് മാക്കനെ പച്ചത്തവള എന്നാണു ഞങ്ങളൊക്കെ പറഞ്ഞുവന്നിരുന്നത്. വന്‍തോതില്‍ കീടങ്ങളെ തിന്നൊടുക്കിയിരുന്നതിനാല്‍ മാക്കാനെ അന്നൊക്കെ ഗ്രാമീണരായ കൃഷിക്കാര്‍ക്ക് വലിയ സ്നേഹവുമായിരുന്നു.

എന്നാല്‍ ആ സ്നേഹമൊന്നും മാക്കാന് തുണയായില്ല എന്നുവേണം പറയാന്‍ . മാക്കാനെ പറ്റി ഓര്‍ക്കുമ്പോള്‍ സങ്കടകരമായ കാഴ്ചകളാണ് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത്. മനുഷ്യന്‍ എത്ര ക്രൂരനായ ജീവിയാണെന്ന തിരിച്ചറിവുകൂടെ ആ ഓര്‍മ്മകളോടൊപ്പം ചേര്‍ക്കപ്പെടുന്നു.

തവളക്കാലിനു വിദേശങ്ങളില്‍ വന്‍ ഡിമാണ്ട് ഉണ്ടായിരുന്ന കാലമായിരുന്നു അത്. കൃഷിക്കാരടക്കമുള്ള ഗ്രാമീണര്‍ രാത്രി പെട്രോള്‍ മാക്സുമായി ഇറങ്ങും. അവര്‍ ചാക്കുകണക്കിനു മാക്കാന്മാരെ പിടികൂടും.

പുലര്‍ച്ചെ അവയുടെ കാലുകള്‍ മാത്രം അറത്തെടുക്കും. അര്‍ദ്ധപ്രാണനായി, ആരിലും അനുകമ്പയുണര്‍ത്തുന്ന അര്‍ദ്ധശരീരികളായി, അവ പാതയോരങ്ങളില്‍ മരണവുമായി മല്ലിട്ടുകിടക്കും.

കാലുകള്‍ വെട്ടിയെടുക്കുന്ന ഗ്രാമീണര്‍ അവയെ ഒന്ന് കൊന്നുകൊടുക്കാന്‍ പോലും ദയ കാണിക്കാറില്ല.

ജീവന്‍ പറിഞ്ഞുപോകുന്ന വേദന കടിച്ചിറക്കിക്കൊണ്ട് ആ സാധുജീവികള്‍ അവയുടെ ആയുസ്സൊടുങ്ങിക്കിട്ടാന്‍ ഊഴം കാത്തുകിടക്കും.

അവയെ ജീവനോടെ കൊത്തിവലിക്കാന്‍ കാക്കകള്‍ വന്നെത്തുമ്പോള്‍ , മനുഷ്യന്റേതിനു തുല്യമായ അവയുടെ കുഞ്ഞു മുന്‍കാലുകള്‍ നീട്ടിനീട്ടിവെച്ച്‌, മുറിവാര്‍ന്ന ശരീരവുമായി ഈ പാവങ്ങള്‍ നിലത്തിഴയും.

നീണ്ട മണിക്കൂറുകള്‍ വേദന തിന്നതിനു ശേഷമാണ് അവ ജീവന്‍ വെടിയാറുള്ളത്. അവയുടെ അവസാന ശ്വാസം വരെയും ആ മിണ്ടാപ്രാണികളുടെ ശാപം മനുഷ്യരിലേക്ക് പാഞ്ഞുകൊണ്ടേയിരിക്കും.

ഇന്നും മാക്കാന്‍ ഉണ്ട്. എണ്ണം നന്നേ കുറവാണെന്നു മാത്രം. ചില സുമനസ്സുകളുടെ ഇടപെടല്‍ കൊണ്ട് മാക്കാന്‍ സംരക്ഷിത ജീവികളുടെ പട്ടികയില്‍ വന്നുപെട്ടതിനാല്‍ ഈ ക്രൂരത ഇന്ന് വളരെ കുറവായിട്ടുണ്ട്.

മാക്കാന്‍ ഇല്ലെങ്കിലും മലയാളിക്ക് മഴ കിട്ടിക്കൊള്ളും.
എന്നാല്‍ തന്റെ തലയില്‍ വീഴുന്നത് മാക്കാന്റെ ശാപപ്പെരുമഴയാണെന്നുകൂടി മലയാളി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

കുടല്‍ കുഴിമാടമാക്കുന്ന കൂടുകാര്‍ കണ്ണുതുറന്നിരുന്നെങ്കില്‍ !


Friday, July 25, 2014

പാര്‍ട്ടിയുടെ പാലസ്തീന്‍ പതനം!

ഒരു ശരാശരി മലപ്പുറം മുസ്ലീം ചിന്തിക്കുന്നതുപോലെ വിലകുറഞ്ഞു ചിന്തിക്കാന്‍ ഇവിടെ സത്യത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ  ആവശ്യമൊന്നുമില്ല എന്നതത്രെ ഇടതു പാര്‍ട്ടികള്‍ ഓര്‍ത്തിരിക്കേണ്ട 
ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം
കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍
ഒരിക്കലും മറന്നു പോകരുത്.

നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും,
മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ
പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍
ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌
പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം
തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള
ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം.
അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ
വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.

ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും,
തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍
നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?

നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ
സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ്
തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്"
എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത
അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ?

അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി
ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.

മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും
ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.

പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ
യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം
ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .
അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.

കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,
തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ
കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം.
പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട്
ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ,
യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.

തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ
അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,
സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ
കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ .

എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍
ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ
ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.

പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ
പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച്
മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി
വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.

പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട
കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു
ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന
പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,
പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും
മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല
എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.'

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും,
മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ,
അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍
വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്
വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന
വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും.
പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,
ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.

ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,
അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ.
ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി
കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും,
അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ്
ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .

ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം
ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും
പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്.
'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.
ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍ ഒരിക്കലും മറന്നു പോകരുത്.
നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും, മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍ ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം. അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.
ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും, തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍ നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?
നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ് തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്" എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ? 
അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.
മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.
പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.
കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം. പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ, യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.
തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ . 
എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍ ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.
പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച് മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.
പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.' 
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും, മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ, അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍ വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും. പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.
ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ. ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും, അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ് ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .
ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്. 'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍ ഒരിക്കലും മറന്നു പോകരുത്.നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും, മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍ ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം. അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും, തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍ നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ് തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്" എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ? അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം. പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ, യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ . എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍ ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച് മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.' കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും, മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ, അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍ വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും. പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ. ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും, അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ് ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്. 'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍ ഒരിക്കലും മറന്നു പോകരുത്.നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും, മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍ ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം. അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും, തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍ നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ് തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്" എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ? അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം. പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ, യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ . എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍ ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച് മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.' കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും, മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ, അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍ വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും. പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ. ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും, അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ് ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്. 'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.