Sunday, August 10, 2014

കണികളില്‍ കുടുങ്ങിക്കിടക്കുന്നവര്‍.

നോമ്പിനെ പറ്റിയും, വ്രതശുദ്ധിയെ പറ്റിയും, ശരിയായ ധാരണകള്‍ ഇല്ലാത്ത 
നിരവധി സുഹൃത്തുക്കള്‍ ഈ നാളുകളില്‍ തെറ്റിദ്ധാരണ പരത്തുന്ന അനവധി 
പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ ഇടുന്നുണ്ട്. നോമ്പ് നല്ലതാണത്രേ! കഷ്ടം!
ആ പോസ്റ്റുകള്‍ കൂടുതല്‍പ്പേരെ വഴിതെറ്റിക്കാന്‍ കാരണവുമായിക്കൂടായ്കയില്ല.

മതഗ്രന്ഥങ്ങളെ നന്നായി പഠിക്കാത്ത ആരും ആ മതങ്ങളുടെ കെണിയില്‍
നിന്നും രക്ഷപ്പെട്ടു പുറത്തുവരാറില്ല. അബദ്ധങ്ങളില്‍ കുടിങ്ങിക്കിടക്കുന്നവരെ
രക്ഷപ്പെടുത്തേണ്ടത് അറിവുള്ളവരുടെ കടമയാണ്.

വ്രതാനുഷ്ഠാനം, വിഗ്രഹസംരക്ഷണം, എന്നിവയൊക്കെ പഴയ പിതൃമതത്തില്‍
നിന്നും ഇസ്ലാം മതം, ഒരു കൈക്കടമായി പണ്ട് വാങ്ങിവെച്ചവയാണ്.
എന്നാല്‍ ഈ കടം വീട്ടാന്‍ ഇനിയും അവര്‍ക്ക് കഴിയുകയുണ്ടായിട്ടില്ല.

പിതൃമതമായ ഹൈന്ദവത്തില്‍ നന്മയുടെ പ്രതീകങ്ങള്‍ എന്നു വിശ്വസിക്ക
പ്പെട്ടിരുന്ന ഡസന്‍ കണക്കിന് ദൈവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും,
അതില്‍ ഏതാണ്ട് ബ്രഹ്മാവിന് തുല്യനായ ഒരു ദൈവമൊഴികെ മറ്റെല്ലാം,
ഒരു സമൂഹത്തിനു ചരിത്രവഴിയില്‍ കൈമോശം വന്നുപോയി. പുതുതായി
നന്മകള്‍ ഒന്നും ഒന്നര സഹസ്രാബ്ദം കൊണ്ട് അവര്‍ നേടിയതും ഇല്ല.
അവശേഷിച്ചതാകട്ടെ, ഒരു കൈക്കുടന്ന നിറയെ അന്ധവിശ്വാസങ്ങളും.

മതങ്ങള്‍ മനുഷ്യനെ ഇസ്ലാം, ക്രിസ്ത്യന്‍, ജൂതന്‍, ജൈനന്‍ .....
എന്നിങ്ങനെ എണ്ണമില്ലാത്ത തരത്തില്‍ വിഭജിച്ചുവെച്ചിരിക്കയാണെങ്കിലും,
അടിസ്ഥാനപരമായി മനുഷ്യരുടെയൊക്കെ ജൈവഘടന ഒന്നുതന്നെ
ആണെന്ന് ഇന്നത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്ന കാര്യമാണ്.

എന്നാല്‍ അതുപോലും അറിയാത്ത പാവങ്ങളെ അറിവിനാല്‍ സഹായിക്കുക.
അവരെ സ്നേഹത്തിന്റെ ഭാഷയില്‍ നമുക്ക് നേരായ വഴിയില്‍ കൊണ്ടുവരാം.

വ്രതമാഹാത്മ്യത്തെ പറ്റി തെറ്റിദ്ധാരണ ഉള്ളവര്‍ക്കും, അവരുടെ ആശയങ്ങള്‍
പങ്കുവെക്കാന്‍ അവകാശമുണ്ട്‌ . അവരെ ആരും തടയേണ്ടതില്ല.
എന്നാല്‍ നമ്മുടെ ഇടങ്ങളില്‍ നിന്നുകൊണ്ട് നമ്മളറിഞ്ഞ സത്യങ്ങള്‍
നമുക്ക് പങ്കുവെക്കാം. അതവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാതിരിക്കില്ല.
നേരു പറഞ്ഞുകൊടുക്കുന്ന നമ്മുടെ കടമ നാം ക്ഷമയോടെ നിറവേറ്റുക.







No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.