Wednesday, August 06, 2014

ഇസ്രായേലിന്റെ മഹത്വം.

തങ്ങള്‍ക്ക് ശല്യമായ വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിക്കുകയും, 
കൊന്നുതിന്നുകയും, ചെയ്യുക എന്നുള്ളത്‌ മനുഷ്യരിലെ ഒരു വിഭാഗത്തിന്റെ 
രീതിയാണ്. എന്നാല്‍ തങ്ങളുടെ ശത്രുക്കളെ പോലും സ്നേഹിക്കുന്നവര്‍ 
ഭീഷണികളെ നേരിടുന്നത് ശത്രുവിനെ കൊന്നു തീര്‍ത്തുകൊണ്ടായിരിക്കില്ല.
പകരം ശത്രുവിന് തങ്ങളെ ആക്രമിക്കാന്‍ കഴിയാത്ത വിധം തങ്ങളുടെ സുരക്ഷ 

ഉറപ്പാക്കിക്കൊണ്ട്, അവര്‍ തങ്ങളുടെ ശത്രുവിനെ പിന്നെയും ജീവിക്കാന്‍
അനുവദിക്കുന്നു. വേലികള്‍, കിടങ്ങുകള്‍, എന്നിവയൊക്കെ അതിനു വേണ്ടിയുള്ള
നിര്‍മ്മിതികളാണ്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സ്വയം പ്രതിരോധിക്കുന്നവര്‍
തങ്ങളുടെ ശത്രുവിനെപ്പോലും സ്നേഹിക്കുന്നവരാണ്.

ഇവിടെയാണ് ഇസ്രായേലിന്റെ മഹത്വം ലോകരാജ്യങ്ങള്‍ തിരിച്ചറിയുന്നത്.
ജൂതന്മാരെ ശത്രുക്കളായി പ്രഖ്യാപിക്കുകയും, അവസാനത്തെ ജൂതക്കുഞ്ഞിനെ
വരെ ഉന്മൂലനം ചെയ്യുമെന്ന് വെല്ലുവിളിക്കുകയും ചെയ്ത നരാധമന്മാരാണ്
ഇസ്രയേല്‍ എന്ന കൊച്ചുരാജ്യത്തിനു ചുറ്റും പതിയിരിക്കുന്നത്‌.

അവരില്‍ നിന്നും രക്ഷനേടി സ്വന്തം ജനത്തിന്‍റെ സ്വൈരജീവിതം ഉറപ്പാക്കാന്‍
ഇസ്രയേല്‍ അവരെ കൊന്നൊടുക്കുന്ന യുദ്ധങ്ങള്‍ക്ക് രൂപം കൊടുക്കുകയല്ല
ചെയ്തത്. പകരം പാലസ്തീന്‍ തീവ്രവാദികളുടെ ആക്രമണം ചെറുക്കുന്ന
ഒരു മിസ്സൈല്‍ കുട സ്വയം നിര്‍മ്മിച്ച്‌ അതിനകത്ത് അടങ്ങിയിരിക്കുകയാണ്
ഇസ്രയേല്‍ ചെയ്തത്. ലോകത്ത് മറ്റൊരു രാജ്യത്തിനും അയലത്തെ ശത്രുവിനെ
പേടിച്ചു ഇങ്ങനെയൊരു കുടക്കീഴില്‍ ഒതുങ്ങേണ്ടി വന്ന ചരിത്രം ഉണ്ടായിട്ടില്ല.

പാലസ്തീന്‍കാര്‍ ലോകമനസ്സാക്ഷിക്കു മുമ്പില്‍ കുറ്റവാളികള്‍ ആവുന്നത്
അവര്‍ ഇസ്രയേല്‍ ജനതയെ ജീവിക്കാന്‍ അനുവദിക്കുന്നില്ല
എന്നതിനാലാണ്. റോക്കറ്റ് കുടക്കു കീഴില്‍ ജൂതന്മാര്‍ അടങ്ങിയിരിക്കുമ്പോഴും,
അവിടേക്ക് മനുഷ്യ ബോംബുകളെ കയറ്റിവിടുന്ന അത്യാപല്‍ക്കാരികളാണ്
പാലസ്തെനിലെ മുസ്ലീം തീവ്രവാദികള്‍ . ജൂതരാഷ്ട്രത്തിലേക്ക്
റോക്കറ്റ് തൊടുക്കുമ്പോക്കെ തങ്ങളുടെ സ്വന്തം ജനത്തെ മനുഷ്യ
കവചങ്ങളാക്കി അവരുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നവര്‍
കൂടിയാണ് ഈ ഇസ്ലാമിക തീവ്രവാദികള്‍ .

എന്നിട്ടുമെന്നിട്ടും തങ്ങളുടെ ഭരണകര്‍ത്താക്കളായി ലോകത്തിലെ ഏറ്റവും
വലിയ ഭീകരന്മാരെ തിരഞ്ഞെടുത്ത ഒരു ജനതയാണ് പാല്സ്തെനിലേത്.
അതാണ്‌ അവരുടെ സര്‍വ്വനാശത്തിനു കാരണമാവുന്നതും.
നമുക്ക് പലസ്തീനികളെ ഓര്‍ത്തു പരിതപിക്കാം.



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.