Saturday, January 03, 2015

ക്രിസ്തുവിന്റെ കഥ എങ്ങനെ ഉണ്ടായി?


നല്ല ഇടയന്‍(good shepherd), ദൈവത്തിന്റെ കുഞ്ഞാട് (the lamb of god), ജീവന്റെ 
അപ്പം(the bread of life), മനുഷ്യപുത്രന്‍(son of man), എന്നിങ്ങനെയൊക്കെയാണല്ലോ 
ക്രിസ്തുവിന്റെ അപരനാമങ്ങള്‍?

എന്നാല്‍ ഇതേ പേരുകളും, ഇതേ കഥയും, ഇതേപടി ആദ്യമേ ഉണ്ടായിരുന്നത് 
ക്രിസ്തുവിനല്ല. ക്രിസ്തു ജനിച്ചതായി ബൈബിള്‍ കഥകളില്‍ പറഞ്ഞു വെച്ചി
രിക്കുന്ന തീയതിക്കും, ഏതാണ്ടൊരു ആയിരം വര്‍ഷം മുമ്പേ, 
ഈജിപ്റ്റുകാര്‍ ആരാധിച്ചിരുന്ന ഒരു ദൈവസമൂഹത്തില്‍, പ്രാപ്പിടിയന്‍ ദൈവമായിരുന്ന
 'ഹോറസ്മസ് ' എന്ന കഥാപാത്രത്തിന്റെ തനി കോപ്പിയടി മാത്രമാണ് 
ക്രിസ്തുവിന്റെയും കഥ. പക്ഷെ ഈ കഥ പൊടിതട്ടി എടുത്തവര്‍ ഒരു പുതിയ 
മതം എന്ന പേരില്‍ അതിനെ പരിചയപ്പെടുത്തിക്കൊണ്ട് ലോകത്തെ ഒരുപാടു 
ചൂഷണം ചെയ്തു. അവര്‍ എത്രയോ കോടി ജനങ്ങളെ മണ്ടന്മാരാക്കി! 
എത്രയോ പേര്‍ ഈ കള്ളാക്കഥയുടെ പേരില്‍ കൊന്നൊടുക്കി!

യഥാര്‍ത്ഥത്തില്‍ ക്രിസ്തു ജീവിച്ചിരുന്നോ?
അതോ ക്രിസ്തുവിന്റെ കഥ വെറുമൊരു കള്ളക്കഥയോ?
സത്യം അറിയണം എന്നുണ്ടെങ്കില്‍ വലിയ പാടൊന്നുമില്ല. വെറുതെ ഈ പോസ്റ്റ്
ശ്രദ്ധവെച്ചു വായിച്ചാല്‍ മതിയാകും. അത്രയേ ഉള്ളൂ. നമുക്ക് ചരിത്രത്തെ കേള്‍ക്കാം.


'ഹോറസ്മസ് ' എന്ന പ്രാചീന പരുന്തുദൈവം.

ഗുഹയില്‍ വെച്ചു കന്യക പ്രസവിക്കുക, (ഐസിസ് മേരി(Isis-Meri എന്ന കന്യക
യാണ് പ്രസവിച്ചത്), നക്ഷത്രത്തില്‍ നിന്നും സൂചന കിട്ടുക, ആടിടയന്മാര്‍ 
കാണാന്‍ വന്നെത്തുക, കൌമാരത്തില്‍ കാണാതായ കുട്ടി യൌവ്വനത്തില്‍ തിരിച്ചെത്തുക, അയാള്‍ക്ക് 12 ശിഷ്യന്മാര്‍ ഉണ്ടാവുക, മലമുകളില്‍ വെച്ചു 
അസുരശക്തിയുടെ പരീക്ഷണം ഉണ്ടാവുക, വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ 
കഴിയുക, അങ്ങനെയങ്ങനെ കുരിശുമരണം, മൂന്നാം നാളിലെ ഉയര്‍ച്ച, അതുവരെ
യുള്ള സകല കാര്യങ്ങളും അക്ഷരംപ്രതി 'ഹോറസ്മസ് ' ദൈവത്തിന്റെ അതേ കഥ
യാണ്‌ പില്‍ക്കാലം ക്രിസ്തുവിന്റെ കഥയാക്കി മാറ്റിയത്. അതല്ലാതെ ഇതൊന്നും രണ്ടായിരം വര്‍ഷം മുമ്പ് ജെരുസേലത്തില്‍ ജനിച്ചുമരിച്ച ക്രിസ്തുവെന്ന ഒരാളുടെ കഥയേ അല്ല. അവിടെ അങ്ങനെ ഒരാള്‍ ജീവിച്ചിട്ടും ഇല്ല, മരിച്ചിട്ടും ഇല്ല.
കാര്യങ്ങള്‍ വിശദമായി അറിയാന്‍ അല്പം നീണ്ട വായന വേണ്ടിവരും.
പക്ഷെ ഒരിക്കലെങ്കിലും എല്ലാവരും ഇതൊന്നു വായിച്ചിരിക്കണം.
വായിച്ചാല്‍ മനസ്സിലാകും, ക്രിസ്തുവിന്റെ കഥയുടെ പൊരുള്‍ എന്താണെന്ന്.
ഇനിയുള്ള ഭാഗങ്ങള്‍ ഞാന്‍ എഴുതിയവയല്ല. സ്വതന്ത്രചിന്തകന്‍ എന്ന താളില്‍ 
നിന്നും പകര്‍ത്തുന്നു. അത്രയും തയ്യാറാക്കിയത് ശ്രീ. Ravi Chandran C.

'ഹോറസ്മസ് '
(1) ബി.സി.ഇ ആയിരത്തിന് മുമ്പ് (ഇന്നേക്ക് മൂവായിരം വര്‍ഷം മുമ്പ്) ക്രൂശിതനായ ഹോറസ് ദേവന്റെ(Horus) ജന്മദിനം ഡിസമ്പര്‍ 21/22 ദിവസങ്ങളിലാണ്. ജന്മദിനം എന്നൊക്കെ പറയുമ്പോള്‍ ഹോറസ് ആ ദിവസം ജനിച്ച ഒരു മനുഷ്യനാണെന്ന് കരുതരുത്. ഹോറസ് ഒരു ഈജിപ്ഷ്യന്‍ മിത്താണ്. പ്രാപപ്പിടയന്‍ അഥവാ പരുന്തിന്റെ തലയുള്ള സൂര്യ-ചന്ദ്ര ദൈവമാണ് ഹോറസ്. ബി.സി.ഇ ആയിരത്തിന് മുമ്പ് തന്നെ ഈജിപ്റ്റുകാര്‍ ആരാധിച്ചിരുന്ന റ ഉള്‍പ്പെടെയുള്ള ദൈവസമൂഹത്തില്‍ ഹോറസിന് നിര്‍ണ്ണായകസ്ഥാനമുണ്ടായിരുന്നു. ഹോറസിന്റെ ജനനവും ജീവിതവും മരണവും സംബന്ധിച്ച കഥകള്‍ക്ക് നിരവധി ഉള്‍പ്പിരിവുകളുണ്ട്. അതില്‍ പ്രധാന കഥകളനുസരിച്ച് ഹോറസ് ഐസിസ് മെരി(Isis-Meri) എന്ന പേരുള്ള കന്യകമാതാവിന്റെ പുത്രനാണ്.

(2) ഐസിസ് ദേവത റോമാക്കാരുടെ വീനസിനെ പോലെ കന്യകയയായ ദേവത കൂടിയാണ്. ഓസ്‌രിസ് (Osris) എന്ന ദൈവമാണ് ഹോറസിന്റെ പിതാവ്. അനു എന്ന പട്ടണത്തിലാണ് പിതാവായ ഒസ്‌രിസ് ജനിച്ചുവളര്‍ന്നത്. ഹോറസിന്റെ മനുഷ്യപിതാവിന്റെ പേര് ജോ-സെഫ് (Jo-Seph) എന്നായിരുന്നു. രാജാക്കന്‍മാരുടെ വംശപരമ്പരയില്‍ പെട്ട ഹോറസിനെ ഒറ്റപ്പെട്ട ഒരു ഗുഹയിലാണ് മെരി പ്രസവിക്കുന്നത്. ഹോറസിന്റെ തിരുപ്പിറവിയെക്കുറിച്ച് മെരിക്ക് ഒരു മാലാഖ മുന്നറിവ് കൊടുത്തിരുന്നുവത്രെ. കിഴക്കെ ആകാശത്ത് സൂര്യനൊപ്പം പ്രഭാതനക്ഷത്രമായി സിറിയസ് നക്ഷത്രത്തിന്റെ ഉദയം ഹോറസിന്റെ ജനനം പ്രഘോഷിച്ചു. ആകാശത്ത് നക്ഷത്രത്തോടൊപ്പം ഭൂമിയില്‍ ആട്ടിടയന്‍മാരും ഹോറസിന്റെ തിരുപ്പിറവിക്ക് സാക്ഷ്യംവഹിച്ചു. ജനനസമയത്ത് മൂന്ന് സൂര്യമൂര്‍ത്തികള്‍ (three solar deities) ഉണ്ണിഹോറസിനെ സന്ദര്‍ശിച്ച് ആശംസകള്‍ ചൊരിഞ്ഞു.

(3) മത്സ്യരാശിയിലാണ് (zodiac sign of Pisces) ഹോറസ് ജനിച്ചത്. ശിശുവായിരുന്ന ഹോറസിനെ ടൈഫൂണ്‍ എന്ന പിശാചിന്റെ കോപത്തില്‍ നിന്നും രക്ഷിക്കാനായി ഈജിപ്റ്റിലേക്ക് കൊണ്ടുപോകുന്നുണ്ട്. കുട്ടിയെ രക്ഷിക്കണമെന്ന് ഐസിസസ്-മെരിക്ക് മാലാഖ വന്ന് മുന്നറിയിപ്പ് നല്‍കിയെന്നാണ് കഥ. ഇന്നും റോമില്‍ ചെന്നാല്‍ ഉണ്ണി ഹോറസിനെ പിടിച്ചുകൊണ്ടിരിക്കുന്ന മാതാവായ മെരിയുടെ ചിത്രം കാണാനാവും. ജനനത്തിന് തൊട്ടുപിന്നാലെ ഹീററ്റ് (Herut) ഹോറസിനെ വധിക്കാന്‍ തീരുമാനിച്ചെങ്കിലും ശ്രമം വിജയിച്ചില്ലെന്ന് കഥയുണ്ട്. ഹീറട്ട് ഐസിസ്-മെരിയുടെ സഹോദരന്‍
(അതായത് ഹോറസിന്റെ അമ്മാവന്‍) ആയിരുന്നു. 12 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഒരു സവിശേഷ ചടങ്ങിലൂടെ ഹോറസിന്റെ നഷ്ടപ്പെട്ട(മങ്ങിയ?) ഒരു കണ്ണ് പുനസ്ഥാപിക്കപ്പെട്ടു.

(4) കഥയനുസരിച്ച് 12 വയസ്സിനും 30 വയസ്സിനും ഇടയ്ക്കുള്ള ഹോറസിന്റെ ചരിത്രം 
അജ്ഞാതമാണ്. മുപ്പതാം വയസ്സില്‍ എറിഡിനാസ് (Eridinas) നദിയില്‍ വെച്ച് ഹോറസിന് ജ്ഞാനസ്‌നാനം നല്‍കപ്പെടുന്നു. സ്‌നാപക അനുപ്( Anup the baptizer) ആണ് ഹോറസിന് ജ്ഞാനസ്‌നാനം നല്‍കുന്നത്. ഇദ്ദേഹം പീന്നീട് ശിരശ്ചേദം ചെയ്യപ്പെട്ടു. ഹോറസിനെ പരമ്പരാഗത ശത്രുവാണ് സെറ്റ്(Set). ഈജിപ്റ്റിലെ ശരിയായ അധിപന്‍ ആരാണെന്ന കാര്യത്തിലാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നത്. സെറ്റ് ഒരിക്കല്‍ അമെന്റ മരുഭൂമിയില്‍(desert of amenta) നിന്നും മലമുകളിലേക്ക് ഹോറസിനെ പരീക്ഷണത്തിനായി ക്ഷണിച്ചെങ്കിലും സെറ്റിന്റെ പ്രലോഭനശ്രമങ്ങളെ ഹോറസ് വിജയകരമായി അതിജീവിച്ചതായി കഥകള്‍ പറയുന്നു.

(5) ഹോറസിന് 12 ശിഷ്യന്‍മാരുണ്ടായിരുന്നുവത്രെ(ചില കഥകളില്‍ നാലും). ഹോറസ് ദൈവം എന്ന നിലയില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. വെള്ളത്തിന് മേല്‍ നടക്കുകയും രോഗികളെ സൗഖ്യപ്പെടുത്തുകയും അന്ധര്‍ക്ക് കാഴ്ച നല്‍കുകയും പൈശാചികശക്തികളെ അടിച്ചോടിക്കുകയും ചെയ്തു. സ്വന്തം ദൈവികശക്തി കൊണ്ട് സമുദ്രത്തെ നിശ്ചലമാക്കാനും ഹോറസിന് സാധിച്ചു. മരിച്ചുപോയ പിതാവിനെ( Osris) ശവക്കല്ലറയില്‍ നിന്നും ഹോറസ് തന്റെ ദിവ്യശക്തി കൊണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. അവസാനം ക്രൂശിതനായ ഹോറസ് ഗിരിമുകളില്‍ വെച്ച് ഒരു പ്രസംഗം നടത്തി. ശേഷം മലമുകളില്‍ വെച്ച് രൂപാന്തരത്വം പ്രാപിച്ചു. ഹോറസിന്റെ കുരിശാരോഹണം എഡി. ആദ്യ നൂറ്റാണ്ടുകളില്‍ റോമാക്കാര്‍ ചെയ്തിരുന്ന കുരിശാരോഹണത്തില്‍ നിന്നും വിഭിന്നമായിരുന്നു.

(6) ക്രൂശിക്കപ്പെട്ട ഹോറസിന്റെ ഇരു വശങ്ങളിലുമായി രണ്ട് മോഷ്ടാക്കളുണ്ടായിരുന്നതായും കഥയുണ്ട്. ക്രൂശിതനാക്കപ്പെട്ട ശേഷം നരകത്തിലേക്ക് പോകുന്ന ഹോറസ് മൂന്ന് ദിവസത്തിന് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ഹോറസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലോകത്തെ അറിയിക്കുന്നത് ഒരു വനിതയാണ്. പ്രാചീന ഈജിപ്ഷ്യന്‍ വിശ്വാസം അനുസരിച്ച് ആയിരം വര്‍ഷം നീളുന്ന ഭരണം നടത്താനായി ഹോറസ് തിരിച്ചുവരും. അഭിഷിക്തന്‍ അഥവാ ക്രസ്റ്റ് (KRST, the anointed one) എന്ന പേരിലും ഹോറസ് അറിയപ്പെടുന്നു.

(7) നല്ല ഇടയന്‍(good shepherd), ദൈവത്തിന്റെ കുഞ്ഞാട് (the lamb of god), ജീവന്റെ അപ്പം(the bread of life), മനുഷ്യപുത്രന്‍(son of man), വചനം (the word), മീന്‍പിടുത്തക്കാരന്‍ (fisher) മിറ തുടങ്ങിയ വിശേഷണവും ഹോറസിനുണ്ട്. ഒസ്‌രിസ് ഞാന്‍ അങ്ങയുടെ പുത്രനാകുന്നു, അങ്ങയുടെ ആത്മാവിനെ മഹത്വപ്പെടുത്താനും അങ്ങയുടെ രാജ്യം വിസ്തൃതമാക്കാനുമാണ്/അധികാരം വര്‍ദ്ധിപ്പിക്കാനുമാണ് ഞാനെത്തിയിരിക്കുന്നത്
(Osiris, I am your son, come to glorify your soul, and to give you even more power.") എന്ന ഹോറസിന്റെ വാചകം ഉദ്ധരിക്കുന്ന കഥകളുമുണ്ട്. മണ്ണടിഞ്ഞ എത്രയോ മഹാദൈവങ്ങളിലൂടെ ശവക്കുഴികളില്‍ നിന്നാണ് ഇന്നത്തെ പല ആധുനിക ദൈവങ്ങളും ഉയര്‍ന്നുവന്നിട്ടുള്ളത്. പ്രബലനായ റ യെ പ്പോലെ ഹോറസും അനുയായികള്‍ നഷ്ടപ്പെട്ട് വിസ്മൃതിയിലാണ്ട ഒരു ഈജിപ്ഷ്യന്‍ ദൈവമാണ്. ഈജിപ്ഷ്യന്‍ നാഗരികത ലോകം കീഴടക്കുകയും ഹോറസ് കഥ അതിജീവിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്നലെയോ ഇന്നോ ലോകമെമ്പാടും ഹോറസ്മസ് ആഘോഷിക്കപ്പെടേണ്ടതാണ്.

https://www.facebook.com/photo.php?fbid=775613145808742&set=gm.328880390642791&type=1














ഫേസ് ബുക്ക്  അക്കൗണ്ട്‌ ഉള്ളവര്‍ കമാന്‍ഡുകള്‍ സദയം താഴെ കോടുത്തിരിക്കുന്ന ഫേസ് ബുക്ക്  പോസ്റ്റില്‍  രേഖപ്പെടുത്തുക. 

കമാണ്ട്  എഴുതേണ്ട വിലാസം: