Wednesday, August 06, 2014

നിന്റെ തോളില്‍ വീണത്‌ സുഹൃത്തിന്റെ കരതലങ്ങളാണ്!

പ്രചരിപ്പിക്കപ്പെട്ട കഥകളെ വെല്ലുവിളിക്കുന്നവരെയും, അവയെ തിരുത്തി 
പ്പറയുന്നവരെയും, എന്നും എല്ലാവരും സംശയത്തോടെ മാത്രമേ കാണൂ.

അങ്ങനെ പലരാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കൂട്ടരാണ് എന്നെപ്പോലെയുള്ളവര്‍.
പക്ഷെ ആരും ഉടനെ ഞങ്ങളെ വിശ്വസിച്ചില്ലെങ്കിലും, ഞങ്ങളുടെ
ആഹ്വാനങ്ങളുടെ അംശങ്ങളെങ്കിലും നിങ്ങളില്‍ പറ്റിപ്പിടിക്കാതിരിക്കില്ല.
എങ്കില്‍ വാസ്തവങ്ങളുടെ തീരങ്ങളെ സ്വയം തിരഞ്ഞുകൊണ്ട്
നിങ്ങള്‍ സത്യത്തിന്റെ സ്വല്പമെങ്കിലും അടുത്തുവരെ ചെന്നെത്താതിരിക്കില്ല.
എന്നില്‍ നിന്നും നിങ്ങളുടെ തുഴകള്‍ക്ക് വേണ്ടത്ര ഇന്ധനം എടുത്തുകൊള്‍ക.
എന്റെ ശേഖരങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടാത്തവയുണ്ടെങ്കില്‍
അവ അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. അതിനു നിങ്ങള്‍ക്കെന്ത്?

തിരഞ്ഞും, അറിഞ്ഞും, മാത്രമല്ലാതെ ഞാന്‍ ഒരു വരിയും എഴുതിയിട്ടില്ല.
എന്നിട്ടും അവ വായിച്ചു പരിഭ്രമിക്കുന്നവര്‍ ഉണ്ടാവാം.
ഉറഞ്ഞു തുള്ളി ശകാരിക്കുന്നവര്‍ ഉണ്ടാകാം. ആയിക്കൊള്ളട്ടെ.
അവരിലേക്ക്‌ കൂടി ചെന്നെത്തേണ്ട കാര്യങ്ങള്‍ തന്നെയാണ്
എനിക്കും പറയാനുള്ളത്. നേരിന്റെ തീ നിങ്ങളുടെ കൂടാരങ്ങളെ
തിരഞ്ഞുവന്നെത്തുക തന്നെ ചെയ്യും. നിങ്ങള്‍ക്കതിനെ തടയാനാവില്ല!
ഇവിടെയിപ്പോള്‍ ഈ തൂലിക നിങ്ങളുടെ സുഹൃത്താണ്.
ശുഭദിനം നേരുന്നു തോഴരേ.



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.