Wednesday, August 13, 2014

അനാഥശാലാ നടത്തിപ്പിന്‍റെ പിന്നാമ്പുറം


ഇക്കാലത്തെ ഏറ്റവും ലാഭകരമായ ബിസ്സിനസ്സായി അനാഥശാലാ നടത്തിപ്പ് മാറിവന്നുകൊണ്ടിരിക്കയാണ്. നിങ്ങള്‍ ഒരു അനാഥശാല നടത്തുകയാണെന്ന് 
ലോകത്തെ അറിയിച്ചാല്‍ നിങ്ങളെ തേടി കോടികളാണ് വന്നെത്തുക. ആകെ
ഒരു പ്രശ്നമായി അവശേഷിക്കുന്നത് അനാഥരെ കണ്ടുകിട്ടാനുള്ള പ്രയാസമാണ്.
മനുഷ്യക്കടത്തുവഴിയും, മറ്റും ഇതിനുവേണ്ടി ശ്രമങ്ങള്‍ നടത്തിനോക്കുന്നവര്‍
പോലും ഈ രംഗത്ത് സജീവമാണ് എന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞല്ലോ?

അനാഥത്വം വില്‍പ്പനച്ചരക്കാവുന്നത് വളരെ പരിതാപകരമായ ഒരു കാര്യമത്രേ.
കോഴവാങ്ങി കോളേജുകള്‍ നടത്തിയും മറ്റും നിയമവിരുദ്ധമായി ധനം
സമ്പാദിച്ചു കുപ്രസിദ്ധി നേടിയ സംഘടിതമതങ്ങള്‍ തന്നെയാണ് അനാഥശാലാ
വ്യവസായത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ദൈവവിശ്വാസംപടിയിറങ്ങി വിടപറഞ്ഞുകൊണ്ടിരിക്കുന്ന ഈ നവശാസ്ത്ര
യുഗത്തില്‍ , മേലിലുള്ള കാലത്ത്, അന്ധവിശ്വാസം കൊണ്ടുമാത്രം അണികളെ
ആകര്‍ഷിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിയിരി
ക്കുന്നവരാണ് ഇന്നത്തെ മതമേധാവികള്‍ . പണമാണത്രേ പ്രധാനം.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബലാത്സംഗം, കൊലപാതകം, തുടങ്ങിയ
അനേകം കുറ്റകൃത്യങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ ഈയിടെ നാം നിരന്തരമായി
പത്രങ്ങളില്‍ കാണാറുണ്ട്‌ . രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ അരമനകളില്‍ കയറിയി
റങ്ങുന്നു എന്ന വാര്‍ത്തയും അതിനൊപ്പം തന്നെ നാം കേള്‍ക്കാറുണ്ട്.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു
കിടക്കുന്നതും, അരമനകളില്‍ കയറിയിറങ്ങിയ നേതാക്കള്‍ കനത്ത ഭൂരിപക്ഷ
ത്തോടെ ജയിച്ചുകയറുന്നതും, അങ്ങാടിപ്പാട്ടാകാറുള്ള അരമനരഹസ്യങ്ങള്‍ .

കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും, തങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളെ
ജയിപ്പിച്ചുകയറ്റിവിടാനും, ധൂര്‍ത്തിനും, സ്വാധീനിച്ചു മതംമാറ്റുന്നതിനുമൊക്കെ
പണം ധാരാളം ഒഴുക്കേണ്ടിവരുമെന്നുള്ളത് ഇന്ന് ആര്‍ക്കാണറിയാത്തത്?

എന്നാല്‍ മതസ്ഥാപനങ്ങള്‍ക്ക് ഇതിനൊന്നും പണം ഒരു തടസ്സമായി വന്നു
കാണുന്നില്ല എന്നതും പൊതുജനസംസാരം തന്നെ. മറ്റൊന്നുകൂടെ നാം
ഇതോടൊപ്പം കാണുന്നുണ്ടെന്നും ഓര്‍ക്കണം. ഏറ്റവും കൂടുതല്‍ അനാഥശാലകള്‍
നടത്തിവരുന്നവരും മതസ്ഥാപനങ്ങള്‍ തന്നെ!

വിദേശപണം സുലഭമായി കിട്ടുന്നു എന്നതാണ് ഈ രംഗത്തെ പ്രധാന ആകര്‍ഷ
ണമായി മതങ്ങള്‍ കണ്ടെത്തുന്ന കാര്യം. ഈ പേരില്‍ ഭീമമായ സംഖ്യകള്‍ സമ്പാ 

ദിച്ചവരില്‍ കേരളത്തില്‍ സ്വാഭാവികമായും മുന്‍പന്തിയില്‍ ഉണ്ടാവുക ക്രിസ്ത്യന്‍
മതസ്ഥാപനങ്ങള്‍ തന്നെയായിരിക്കും എന്ന് ഒരു ശരാശരി കേരളീയന് ഊഹിക്കാന്‍ കഴിഞ്ഞേക്കും. കേവലം ധനസമ്പാദനം മാത്രമല്ല അനാഥശാലാ നടത്തിപ്പിലൂടെ
ലഭിക്കുന്ന നേട്ടം. മതപരിവര്‍ത്തന പരിപാടികള്‍ക്കും അനാഥശാലകളെ ആര്‍ക്കും
എളുപ്പത്തില്‍ വേദിയാക്കാവുന്നതാണ്. ആരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്യുന്നുണ്ടോ
എന്ന ചോദ്യം അപ്രസക്തമാണ്. ആ ചോദ്യത്തിന്റെ ഉത്തരം സമൂഹത്തില്‍ നിന്നും 

നിങ്ങള്‍ തേടിക്കൊള്‍ക. വാര്‍ത്തയ്ക്ക് കടപ്പാട്: 

http://news.keralakaumudi.com/news.php?nid=21041434168ab851a1e0315776ea095e



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.