എന്റെ ചെറുപ്പത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ ഭിക്ഷക്കാരനായ
ഒരു ഭ്രാന്തന് ഇരിപ്പുണ്ടായിരുന്നു. ആ സാധുവിന്റെ മുഖം മുഴുവന്‍
ഏതോ ദീനത്താല് പഴുപ്പ് ബാധിച്ചിരുന്നു. അതിനാല്‍ അയാളുടെ
നീണ്ട താടിരോമങ്ങളില്‍ തൊടുന്നതുപോലും അയാള്‍ക്കു വളരെയേറെ
വേദനിക്കുന്ന കാര്യമായിരുന്നു.
എന്നാല്‍ ഈ വേദന സഹിക്കാതെ അയാള്‍ ചെയ്യുന്നതോ?
ആവുന്നത്ര ശക്തി മുഴുവനും എടുത്തു സ്വന്തം താടി പിടിച്ചുവലിക്കും.
ആ പ്രതിഷേധം ഈ ഉന്മാദിയുടെ സ്വയമടക്കാനാവാത്ത ശാഠ്യമായിരുന്നു.
അതിന്റെ വേദന സഹിക്കാനാവാതെ അയാള്‍ അതിദയനീയമായി അലമുറയിടും.
വല്ലാത്തൊരു കാഴ്ചയായിരുന്നു അത്.
ഭ്രാന്തനല്ലേ? ആ പാവത്തെ പറഞ്ഞിട്ട് കാര്യമുണ്ടോ?
വേദനകളോടു സമചിത്തതയോടെ പ്രതികരിക്കാന്‍ ഭ്രാന്തന്മാര്ക്ക്
കഴിയില്ല. എന്നാല്‍ അവരോടുള്ള നമ്മുടെ സഹതാപങ്ങളോ?
അതുകൊണ്ടും അവര്‍ക്കൊരു ആശ്വാസവും കിട്ടാന്‍ പോകുന്നില്ല.
എന്നിട്ടും ഞങ്ങള്‍ കൊച്ചുകുട്ടികള്‍ അന്നൊക്കെ വിതുമ്പുന്ന മനസ്സുകൊണ്ട്
ഉള്ളലിഞ്ഞു പ്രാര്‍ത്ഥിച്ചിരുന്നു; ഈശ്വരാ, താടി പിടിച്ചു വലിക്കാന്‍
വീണ്ടും ആ ഭ്രാന്തനു തോന്നിപ്പിക്കല്ലേ എന്ന്.

No comments:
Post a Comment
താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ് തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.