Wednesday, August 06, 2014

അപരിഷ്കൃതമായ ആഹാരശൈലി.

ഒരേ പാത്രത്തില്‍ നിന്നും ഒന്നിലേറെ പേര്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത്‌ 
അറബി നാടുകളില്‍ പതിവാണ്. അതൊരു ശ്രേഷ്ഠമായ ആഹാരശൈലിയാ 
ണെന്ന് അറബികള്‍ പൊങ്ങച്ചം പറയുന്നതും, ചില വിഡ്ഢിത്താന്മാര്‍ അതൊക്കെ 
കേട്ടുകൊണ്ട് തലകുലുക്കി സമ്മതിച്ചു കൊടുക്കുന്നതും, നമുക്ക് പരിചിതമാണ്.

അറബികള്‍ മാത്രമല്ല, മറ്റുപലരും ഇത്തരത്തില്‍ ഒരേ പാത്രത്തില്‍ നിന്നും
ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത് മറ്റിടങ്ങളിലും കാണാവുന്നതാണ്.

ഈ ശൈലി ഇന്നുകാലത്ത് വളരെ വിരളമായി മാത്രമാണ് കാണുന്നതെങ്കിലും,
പഴയ കാലങ്ങളില്‍ ഇതത്ര അസാധാരണമായ കാഴ്ചയായിരുന്നില്ല.

എന്നാല്‍ ഈ കാലത്തും, ഈ ആഹാര ശീലം ഒട്ടും ഉപേക്ഷിക്കാത്തവരാണ്
നമ്മോടൊപ്പം ജീവിച്ചുപോരുന്ന പക്ഷിമൃഗാദികള്‍ .

മനുഷ്യന്‍ അവന്റെ സാംസ്കാരിക പുരോഗതിയുടെ ഭാഗമായി പല ദുശ്ശീലങ്ങളും
കാലാകാലങ്ങളിലായി ഉപേക്ഷിച്ചിട്ടുണ്ട്. വ്യക്തിശുചിത്വം പാലിക്കപ്പെടുന്നതിനു
വേണ്ടി മനുഷ്യരില്‍ ഭൂരിപക്ഷവും ഇതിനകം ഉപേക്ഷിച്ച ചില ശീലങ്ങള്‍
ഇനിയും ഏതാനും ചിലര്‍ വിചിന്തനം കൂടാതെ തുടര്‍ന്നു പോരുന്നതും ഉണ്ട്.

കുളിക്കാതിരിക്കുക, ശൌചം ചെയ്യാതിരിക്കുക, പല്ലുതേക്കാതിരിക്കുക,
എന്നിവയൊക്കെ ചിലരുടെ ജീവിതത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടി
രിക്കുന്നവ തന്നെ. സൌകര്യങ്ങള്‍ ഉണ്ടായിട്ടുപോലും ഭക്ഷണത്തിനായി
വെവ്വേറെ പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതും ഇതിനു തുല്യമായ
മറ്റൊരു ശീലം തന്നെ. എന്നാല്‍ ഈ ഭക്ഷണരീതി രോഗങ്ങളുടെ പെട്ടെന്നുള്ള
വ്യാപനത്തിനും, ഭക്ഷണം അശുദ്ധമാകുന്നതിനും, കാരണമാകുന്നുണ്ട് എന്ന
തിരിച്ചറിവ്, വളരെ പണ്ടേത്തന്നെ മനുഷ്യന്‍ നേടിയിരുന്നു.

ആധുനിക യുഗത്തില്‍ , ഈ ശീലം കൊണ്ട് മനുഷ്യനുള്ള ഗുണങ്ങള്‍
പറയത്തക്കതായി യാതൊന്നുമില്ല. എങ്കില്‍ത്തന്നെയും, ഇതിനെയും
പുകഴ്ത്തുന്നവര്‍ അതിനു പറ്റിയ ചില മുട്ടുവാദങ്ങളും സമ്പാദിക്കാറുണ്ടല്ലോ?

സാഹോദര്യം ശീലമാകാനും, അതു പ്രകടിപ്പിക്കാനും, ഈ ഭക്ഷണരീതി
മനുഷ്യര്‍ക്ക് പ്രയോജനപ്പെടും എന്നാണു ചിലരുടെ വാദം.
എങ്കില്‍പ്പിന്നെ അതേ ഉദ്ദേശത്തോടെ അന്യരുടെ അണ്ടര്‍ വെയറും
പങ്കിട്ടു കൂടെ എന്ന് ചോദിച്ചാല്‍ ഇക്കൂട്ടര്‍ക്ക് മതിയായ മറുപടി തരാന്‍ പ്രയാസമായിരിക്കും. അവരോട്, ഭാര്യമാരെക്കൂടി പരസ്പരം പങ്കിട്ടുകൂടെ
എന്ന് ചോദിച്ചാല്‍ അതൊരു ധിക്കാരമാണെന്നു കുറ്റപ്പെടുത്തും.
യാഥാസ്ഥിതികര്‍ ഒരിക്കലും അവരുടെ ആചാരങ്ങളുടെ നേരെവരുന്ന
ചോദ്യങ്ങളെ മാന്യമായി വരവേല്‍ക്കാറില്ലല്ലോ?

തങ്ങള്‍ പരമ്പരാഗതമായി ചെയ്യുന്നുണ്ടെങ്കില്‍ ഏതുകാര്യവും
മഹത്തരമായ കാര്യം തന്നെയാണ് എന്നാണവര്‍ ധരിച്ചിരിക്കുന്നത്‌ .

നമ്മുടെ നാട്ടുകാര്‍ അറബിരാജ്യങ്ങളില്‍ തൊഴില്‍ തേടി ചെന്നെത്തി
യതോടെ അവരില്‍ ചിലരും ഈ ഭക്ഷണശൈലി കണ്ടു പരിചയപ്പെട്ടു.
സമ്പന്നരെയും, പ്രശസ്തരേയും, ശക്തരെയും, ആരാധിക്കുക എന്നതും,
അത്തരക്കാരുടെ ശൈലികളെ വാഴ്ത്തിക്കൊടുക്കുക എന്നതും,
ദുര്‍ബ്ബലവ്യക്തിത്വങ്ങളുടെ ഒരു പതിവു സ്വഭാവമാണ്.

പൊതുജന സമ്മതം നേടിപ്പോയ വിഡ്ഢികളായ ചിലര്‍ പോലും
കഥയറിയാതെ ഈ ദുശ്ശീലത്തെ പുകഴ്ത്തിപ്പറഞ്ഞ അവസരങ്ങള്‍
ഉണ്ടായിട്ടുണ്ട്. അതോടെ ഈ ശീലം നല്ലതാണെന്ന തെറ്റിദ്ധാരണ
മറ്റുചിലരില്‍ കൂടി ഉറച്ചുപോവാനും കാരണമായി.

ഏതായാലും, അറപ്പുളവാക്കുന്ന ഈ അപരിഷ്കൃത ആഹാരശൈലി
ആര്‍ക്കും അനുകരണീയമല്ല എന്നാണ് ഈ ലേഖകന്റെ നിലപാട്.
ഈ ശൈലിയുടെ ഗുണവശങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍
കഴിയുന്നവര്‍ക്ക് ചര്‍ച്ചയിലേക്ക് സ്വാഗതം.



3 comments:

  1. ഇവിടെ ആഹാര ശൈലിക്കോ ദൈവത്തെ വിളിച്ചു പ്രര്തനക്കുത്തരം ലഭിക്കുന്നുണ്ടോ
    എന്നതല്ല വിഷയം ഇതെല്ലാം മുസ്ലിംങ്ങൾ ചെയ്യുമ്പോൾ അതിനെ വിമർശിക്കുകയും മറ്റുള്ളവർ അവരുടെ മത വിശ്വാസ പ്രകാരം ജീവിക്കുമ്പോൾ അതിൽ കുഴപ്പമൊന്നും കണ്ടെത്താതെ ഇരിക്കുകയും ചെയ്യുന്ന ഈ ലേഖകന്റെ ഇരട്ടത്താപ്പ് പലരും വെച്ച് പുലർത്തുന്നു. അറബിനാട്ടിൽ പൈസയുണ്ടാക്കാൻ കൊള്ളാം പക്ഷേ മുസ്ലിങ്ങളെ കണ്ടുകൂടാ
    ഫൈസ്ബുക്കിലൂടെ ഇടത്തരക്കാർ ചീറ്റുന്ന വർഗീയ വിഷം മറ്റെവിടെയും കാണില്ല .
    പ്രിയ സുഹ്ര്ത്തെ താങ്കൾ വച്ചുപുലർത്തുന്ന മതവിശ്വാസം മറ്റുള്ളവര്ക്കും പലതും അരുതാത്തതായി തോന്നാം സ്വാഭാവികം .

    ReplyDelete
  2. ഇസ്ലാമിനെതിരെ ആഞ്ഞടിക്കുന്നവർക്ക് പലപ്പോഴും ഇസ്ലാമിനെ ക്കുറിച്ച് അറിയില്ല മുറിവൈദ്യൻ
    ആളെക്കൊല്ലും എന്ന് പഴമക്കാർ പറയും പോലെ വീണു കിട്ടിയ അൽപ ജ്ഞാനം നായക്ക് എല്ലിൻ കഷ്ണം
    കിട്ടിയ കണക്കെ അതുകൊണ്ട് തൂലിക ചാലിപ്പിക്കുന്നവർ ദ്രിശ്യ മാധ്യമങ്ങളിലെ കീട ബാധയാണ്
    ഇത്തരക്കാർ മുസ്ലിമല്ലാത്ത DGP Dr.Alexander Jacob ൽ നിന്ന് ഇസ്ലാമിനെ ക്കുറിച്ച് പഠിക്കണം.
    ഈലിങ്ക് ഉപയോഗിച്ച് ബ്രൌസ് ചെയ്യുക
    https://www.youtube.com/watch?v=yBystBsJlH8

    ReplyDelete
  3. ഹോ... കണ്ടു പിടിത്തം ഭയങ്കരം തന്നെ. ലോക വിവരം ഇല്ലാത്തവൻ എഴുതാൻ തുടങ്ങിയാൽ ഇങ്ങനെ ഒക്കെ തന്നെയാവും. ചേട്ടാ, സ്നേഹത്തോടെ ഒരു ഉപദേശം തരാം. ബ്ലോഗ്‌ എഴുത്ത് നിർത്തി വല്ല ആധാരം എഴുത്തിനും പോവുന്നതാ നല്ലത്. ഇതൊന്നും അരി ഭക്ഷണം കഴിക്കുന്നവർ ജീവിക്കുന്ന കേരളത്തിൽ വില പോവില്ല. പിന്നെ ഇസ്ലാം വിരോധം തലയ്ക്കു പിടിച്ച താങ്കളെ പോലുള്ള ചില മഹാന്മാർ ഇസ്ലാമിനെതിരെ എന്തെഴുതിയാലും ലൈക്‌ അടിച്ചു വിട്ടോളും.

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.