Sunday, August 10, 2014

ഇനിയും ഇസ്ലാമിലേക്ക് മതം മാറുന്നവര്‍

മുങ്ങുന്ന കപ്പലില്‍ നിന്നും എലികള്‍ പോലും പുറങ്കടലിലേക്ക് എടുത്തുചാടും 
എന്നാണു പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍ ഇതിന് ഒരു അപവാദമായി,
ഇസ്ലാമിലേക്ക് ഇനിയും ചിലര്‍ കൂടി മതം മാറി വന്നെത്തുന്നുണ്ട് എന്നാണു
മുസ്ലീമുകളുടെ അവകാശവാദം. എന്റെ പ്രൊഫൈലിലും ഒരു സുഹൃത്ത്
ഈ വിഷയം എടുത്തിടുകയുണ്ടായി. എങ്കില്‍ ഇന്നത്തെ ചര്‍ച്ചയും അതാകാം.

സുഹൃത്ത് ലഭ്യമാക്കിയ സ്ഥിതിവിവരക്കണക്കുകള്‍ ഒരുപാടു പൊലിപ്പിച്ചു
പുനരവതരിപ്പിച്ചവയാകാം. പക്ഷെ മതംമാറ്റം ഇപ്പോഴുമുണ്ട്.
ആ മതത്തിന്റെ അവസ്ഥ പരമപരിതാപകരമാണെങ്കിലും
ഇപ്പോഴും ചിലര്‍ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്.
ആ അവകാശവാദം നേരുതന്നെ.

ഈ വിരോധാഭാസത്തിനു കാരണമായ വസ്തുതകള്‍ ഞാന്‍ വഴിയേ
പറയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പത്രങ്ങളില്‍ വന്നിരുന്ന
ഒരു വാര്‍ത്താപരസ്യം ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്.

ഒരു മുസ്ലീം രാജ്യമാണ് പരസ്യം കൊടുത്തിരുന്നത്. അത് ഇറാക്കോ, അതോ
ലെബനനോ, ആയിരുന്നു എന്നാണെന്റെ ഓര്‍മ്മ. ന്യൂ ഡല്‍ഹിയിലെ
തിലക് മാര്‍ഗ്ഗില്‍ ആയിരുന്നു അവരുടെ എംബസ്സി എന്നും തോന്നുന്നു.

പരസ്യത്തിന്റെ ഉള്ളടക്കം ഏതാണ്ട് ഇതുപോലെ ആയിരുന്നു.
"ഞങ്ങളുടെ രാജ്യത്തെ പൌരത്വത്തിനുവേണ്ടി നിങ്ങള്‍ക്കും
അപേക്ഷിക്കാം. പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. പൌരത്വം
ആഗ്രഹിക്കുന്നവര്‍ മേലില്‍ സ്ഥിരമായി ഞങ്ങളുടെ രാജ്യത്ത്
താമസിക്കേണ്ടതാണ്. ഇസ്ലാം മതം സ്വീകരിക്കുവാന്‍ തയ്യാറുള്ളവരും,
ഇവിടെ വന്ന് ഏഴു സ്ത്രീകളെ വിവാഹം കഴിക്കാന്‍ സമ്മതം ഉള്ളവരും
ആയിരിക്കണം അപേക്ഷിക്കേണ്ടത്.

ഈ വാഗ്ദാനം സ്വീകരിക്കുന്നവര്‍ക്ക് ആറുലക്ഷം രൂപയും, ഹെക്ടര്‍
കണക്കിനു ഭൂമിയും, ഞങ്ങളുടെ സര്‍ക്കാര്‍ സൌജന്യമായി നല്‍കും.
ഇതിനു പുറമേ, ഭാര്യമാരുടെ ഓരോ പ്രസവത്തിനും -- രൂപ വീതം
ബോണസ് ആയി നല്കുന്നതായിരിക്കും. കൂടുതല്‍ വിവാഹങ്ങള്‍ക്ക്
തയ്യാറുള്ളവര്‍ക്ക് വളരെ വലിയ മറ്റു വാഗ്ദാനങ്ങളും ഉണ്ട്."

വളരെ ആകര്‍ഷണീയമായിരുന്നു ഈ പരസ്യം. പരസ്യത്തിലെ തുക,
സംഖ്യ, എന്നിവ അത്ര കൃത്യമല്ല. വര്‍ഷം 2൦ കഴിഞ്ഞിരിക്കുന്നല്ലോ?
ഏതാണ്ടൊരു ഓര്‍മ്മവെച്ചുകൊണ്ട് എഴുതുകയാണ്.

എംബസ്സിയുടെ മതിലില്‍ ഉള്ള നോട്ടിസ് ബോര്‍ഡിലും ഈ പരസ്യം
ഇട്ടിരുന്നു. ഞാന്‍ നേരിട്ടുപോയി അന്വേഷിച്ചപ്പോള്‍ വളരെ നല്ല
സ്വീകരണമാണ് എനിക്കു ലഭിച്ചത്.

തങ്ങളുടെ രാജ്യത്തിലും, മതത്തിലും, ജനസംഖ്യ കൂട്ടാന്‍ വേണ്ടിയാണ്
ഇങ്ങനെ പുതിയ പൌരത്വത്തിലേക്ക് വ്യക്തികളെ ക്ഷണിക്കുന്നതെന്നും,
പുതിയ രാജ്യത്ത് സാമ്പത്തിക പ്രയാസങ്ങള്‍ യാതൊന്നും കൂടാതെ
സുഖമായി ജീവിക്കാന്‍ വേണ്ടതായ എല്ലാ സൌകര്യങ്ങളും തങ്ങള്‍
ഒരുക്കിത്തരുമെന്നും, എംബസ്സിയിലെ ഉദ്യോഗസ്ഥര്‍ എന്നെ
സ്നേഹപൂര്‍വ്വം പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയുണ്ടായി.

ഞാന്‍ ഇപ്പോള്‍ ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത് ഇസ്ലാം മതത്തിലേയും,
ഇസ്ലാം രാജ്യങ്ങളിലെയും, ചില ദുരവസ്ഥകള്‍ വായനക്കാരുടെ
ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ്.

ഇവിടത്തെപ്പോലെ അവിടെയൊന്നും പ്രസവങ്ങള്‍ നടക്കാഞ്ഞിട്ടോ,
നടന്ന ജനനങ്ങളില്‍ ആണ്‍കുട്ടികളുടെ നിരക്ക് കുറഞ്ഞിട്ടോ,
ആയിരുന്നില്ല അവിടങ്ങളില്‍ പുരുഷന്മാര്‍ കുറഞ്ഞുപോയത്.

മുസ്ലീം രാജ്യങ്ങളിലെ കലാപങ്ങളും, യുദ്ധങ്ങളും, മൂലം പുരുഷന്മാര്‍
കൂട്ടത്തോടെ കൊന്നുതീരപ്പെടുകയായിരുന്നു. ഇസ്ലാമിന്റെ ആദ്യകാലം
മുതല്‍ക്കേ അത് അസമാധാനത്തിന്റെ സന്ദേശം പരത്തുന്ന
ഒരു പ്രത്യേകതരം മതമായിരുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍
കലാപങ്ങള്‍ ഒഴിഞ്ഞ നൂറ്റാണ്ടുകള്‍ ഇല്ലായിരുന്നു എന്നു പറഞ്ഞാല്‍
അതൊരു അതിശയോക്തിയേ അല്ലല്ലോ?

മുസ്ലീം രാജ്യങ്ങളില്‍ യുദ്ധമുന്നണിയില്‍ മിക്കവാറും പുരുഷന്മാര്‍ മാത്രമേ
ഉണ്ടാകൂ. അതിനാല്‍ യുദ്ധങ്ങള്‍ പുരുഷനാശിനികള്‍ കൂടിയായിരുന്നു.
യുദ്ധം തീരുന്നതോടെ പുരുഷന്മാര്‍ കൂട്ടത്തോടെ കശാപ്പു ചെയ്യപ്പെടും.
അതോടെ സ്വാഭാവികമായും ആ രാജ്യങ്ങള്‍
'ഭര്‍ത്താക്കന്മാര്‍ക്ക് ക്ഷാമമുള്ള' ഇടങ്ങളായി മാറപ്പെടും.

അതിനാല്‍ ബഹുഭാര്യാത്വം ഇസ്ലാമിന്റെ നിലനില്‍പ്പിന് എന്നെന്നും
അനിവാര്യമായിരുന്നു. ഈ മതം ഭരിക്കുന്ന രാജ്യങ്ങളില്‍ ഇന്നും
കലാപങ്ങള്‍ തന്നെയാണല്ലോ തുടര്‍ന്നു പോയിക്കൊണ്ടിരിക്കുന്നത്?
ഇന്നും ബഹുഭാര്യത്വം കൂടാതെ ഈ മതത്തിന് മുമ്പോട്ടുപോകാനാവില്ല
എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ വാസ്തവം!
ആയതിനാല്‍ ബഹുഭാര്യത്വം ഇന്നും ഇസ്ലാമില്‍ അനുവദനീയമാണ്.

വന്‍തോതിലുള്ള ചോര്‍ന്നുപോക്കും ഈ മതം നേരിടുന്നുണ്ട്.
മതംമാറി പത്തുപേര്‍ ഇസ്ലാമില്‍ എത്തുമ്പോള്‍ ഇരുപതു പേര്‍
ആ മതത്തില്‍നിന്നും മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം
ചെയ്യപ്പെടുകയോ, കലാപങ്ങളില്‍ കൊല്ലപ്പെടുകയോ, ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു മുകളില്‍ പറഞ്ഞ പരസ്യം വഴി
ഒരു ഇസ്ലാമിക രാജ്യം, ഇന്ത്യയില്‍ നിന്നും പുരുഷന്മാരെ തേടിയത്.

ഈ അവസരത്തില്‍ നമുക്കൊക്കെ ബോദ്ധ്യപ്പെട്ട മറ്റൊരു പ്രതിഭാസ
മാണ് പാശ്ചാത്യരാജ്യങ്ങളിലെ യുവാക്കളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
ലക്ഷ്യബോധം. തങ്ങള്‍ പേരുകൊണ്ട് ക്രിസ്ത്യാനികളായി അറിയപ്പെ
ടുന്നുവെങ്കിലും, മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഒരു വലിയ പറ്റം യുവജനത
അവിടങ്ങളില്‍ ഉണ്ട്. പുതുമകളോടും, അതിസാഹസങ്ങളോടും, അവര്‍
കാണിക്കുന്ന അമിതഭ്രമം, തങ്ങളിലെ അടക്കാനാവാത്ത അക്രമവാസന,
കടുത്ത ആകാംക്ഷ, നിരാശ, എന്നിങ്ങനെ പുതുതലമുറ പങ്കുവെക്കുന്ന
ആപല്‍ക്കരമായ മാനസികാവസ്ഥകള്‍ വളരെ സങ്കീര്‍ണ്ണമാണ്.

കരുത്തുറ്റ ഒരു രാഷ്ട്രത്തെ നിസ്സാരമായി വെല്ലുവിളിച്ചുകൊണ്ട്
ഒരു യുവാവ് വേള്‍ഡ് ട്രൈഡ്‌ ടവറില്‍ വിമാനം തുളച്ചുകയറ്റുകയും,
പെന്റഗണെ നിമിഷനേരം കൊണ്ട് അടിയറവു പറയിപ്പിക്കുകയും
ചെയ്ത രോമാഞ്ചകരമായ നിമിഷങ്ങള്‍ പാശ്ചാത്യരായ ഒരുപാടു
യുവാക്കള്‍ ആവേശത്തോടെ ഇന്നും ഓര്‍ത്തുവെക്കുന്നു.

ബിന്‍ ലാദനെന്ന മുസ്ലീം പണ്ഡിതനെ മറ്റു ജനനായകരില്‍ നിന്നും
തികച്ചും വ്യത്യസ്തനായ ഒരുവനും, തങ്ങളുടെ ആരധനാപാത്രവുമായി,
നെഞ്ചിലേറ്റിയവരും അത്തരക്കാര്‍ക്കിടയില്‍ കുറവല്ല.
സദാ പുതുമകള്‍ തേടുന്ന അത്തരം ചില അസ്വസ്ഥ മനസ്സുകള്‍
ഇസ്ലാം മതം ഒന്നു പരീക്ഷിക്കാന്‍ പോലും തയ്യാറാവുന്നുണ്ട്!

'സപ്തംബര്‍ പതിനൊന്നിനു' ശേഷമാണ് ഈ ഇസ്ലാം പ്രണയം ആരംഭിച്ചത്
എന്ന വിചിത്രവസ്തുതയും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ?
അരാജകവാദികളായ ആ അസ്വസ്ഥ പാശ്ചാത്യയുവത്വം
അതിനു മുമ്പൊരിക്കലും ഇസ്ലാമിനെ ഇങ്ങനെ സ്നേഹിച്ചിരുന്നില്ല.

ഹിപ്പിസം, പാങ്കോയിസം, എന്നൊക്കെ കളിയാക്കി കൂവിവിളിക്കാറുള്ള
ഭ്രമങ്ങളുടെ സ്ഥാനത്ത് ഈ അരാജകവാദികള്‍ ഇന്ന് അപകടകരമായ
ഇസ്ലാമിസത്തെ പ്രതിഷ്ഠിക്കുന്നതായി കാണുന്നു. ആപല്‍ക്കരമായ
അനേകമനേകം മതംമാറ്റങ്ങളും ഈ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്.

പ്രലോഭനങ്ങളിലൂടെ തങ്ങളുടെ മതങ്ങളിലേക്ക് അന്യരെ പരിവര്‍ത്തനം
ചെയ്യിക്കുന്ന രീതിയും ഇസ്ലാം മതം സ്വീകരിക്കുന്നുണ്ട്. എണ്ണപ്പണം കൊണ്ട്
അതിസമ്പന്നന്മാരായതിനു ശേഷം, ഇസ്ലാമിക രാജ്യങ്ങളിലെ പല
സംഘടനകളും, സ്ഥാപനങ്ങളും, മതം മാറ്റത്തെ ത്വരിതപ്പെടുത്താനായി,
വമ്പന്‍ ഫണ്ടുകളാണത്രേ സ്വരുക്കൂട്ടിവെച്ചിരിക്കുന്നത്!
അഭ്യസ്തവിദ്യരെയും, ഉദ്യോഗസ്ഥരെയും, ഇവ്വിധത്തില്‍ മതംമാറ്റിയെടുക്കു
ന്നതില്‍ ബഹുരാഷ്ട്രക്കമ്പനികള്‍ മുഖേന ശ്രമം നടക്കുന്നു.

ഇസ്ലാമിക ഭരണം നിലവിലുള്ള രാജ്യങ്ങളില്‍ ഇതിനെല്ലാം പുറമേ
ഭീഷണികളും, നിര്‍ബ്ബന്ധവും, മതംമാറ്റത്തിന് കാരണമാവുന്നു.
മുസ്ലീമുകള്‍ക്കിടയില്‍ തങ്ങളുടെ അസ്വസ്ഥമായ മതജീവിതം തുടരാനാകാതെ,
ഇസ്ലാമിക രാജ്യങ്ങളില്‍ , അവിടത്തെ ക്രിസ്ത്യാനികള്‍ ക്രമേണ, തങ്ങള്‍
മുസ്ലീമുകളായി മാറിയതായി രേഖാമൂലം സമ്മതിച്ചുകൊടുക്കുകയാണ്.
അത്രയും ദുസ്സഹമാണത്രേ മുസ്ലീം രാജ്യങ്ങളില്‍ അവരുടെ ക്രിസ്ത്യന്‍ ജീവിതം!

സൌദി അറേബ്യയില്‍ നോമ്പ് കാലത്തു പരസ്യമായി ഭക്ഷണം കഴിച്ചതായി
ആരോപിച്ചുകൊണ്ട്, ഈ വര്‍ഷവും കുറെയേറെ ക്രിസ്ത്യാനികളെ പിടിച്ചു
കൊണ്ടുപോവുകയുണ്ടായി. നീണ്ട തടവും, ചാട്ടവാര്‍ കൊണ്ട് മാരകമായ
പ്രഹരവുമാണ്, മുസ്ലീമുകള്‍ ക്രിസ്ത്യാനിക്ക് നല്കുന്ന ശിക്ഷ. കുറ്റമോ?
വിശപ്പിനു ഭക്ഷണം കഴിച്ചു എന്നതു മാത്രവും! ഇതെത്ര കിരാതം!

എന്നാല്‍ മുസ്ലീമുകള്‍ ഈ ചെയ്യുന്നതത്രയും കൃത്യമായ അജണ്ടകള്‍
ഉള്ളില്‍ സൂക്ഷിച്ചുവെച്ചു കൊണ്ട്‌ മാത്രമാണ്. ഇസ്ലാം മാര്‍ഗ്ഗം പിന്തുടരാന്‍
മറ്റുമതക്കാരെ നിര്‍ബ്ബന്ധിക്കുന്നതാണ് ഇത്തരം നടപടികള്‍ .

ഈശ്വരനില്‍ വിശ്വസിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ വ്യക്തിയെ
ഭീകരനായി പ്രഖ്യാപിക്കുന്ന, ഒരുകൂട്ടം മുസ്ലീം കാടന്മാരാണ്,
ഇക്കാലത്ത് ഈ കുപ്രസിദ്ധ രാഷ്ട്രം ഭരിച്ചുപോരുന്നത്‌ .
ആയതിനാല്‍ നിവൃത്തികെട്ടും, ഇസ്ലാമിനെ ശപിച്ചും, പഴിച്ചും, തങ്ങള്‍
"മുസ്ലീമായി മതംമാറി" എന്നു രേഖ ഉണ്ടാക്കുന്നവരും അവിടങ്ങളില്‍ ഉണ്ട്.

ഇവ്വിധത്തില്‍ ക്രമംകെട്ട മതംമാറ്റങ്ങള്‍ ഇസ്ലാമിനെ അല്‍പമൊക്കെ
പരിപോഷിപ്പിക്കുന്നുണ്ടെങ്കിലും, ആഭ്യന്തര കലാപങ്ങളും, അതിക്രൂരങ്ങളായ
പരസ്പരോന്മൂലനവും, മൂലം ഇസ്ലാം മതത്തിലെ ആള്‍നാശം അതിഭയങ്കരമായി
തുടരുകയാണ്. എത്രനാള്‍ കൂടി ഈ മതത്തില്‍ ജനങ്ങള്‍ അവശേഷിക്കും
എന്ന് ആര്‍ക്കുമാര്‍ക്കും ഒട്ടും പ്രവചിക്കാനാവാത്ത വിധം, കൊടിയ ദുരന്തം
ഈ മതത്തെ ഇന്നു വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. രാജ്യങ്ങളായ
രാജ്യങ്ങളിലൊക്കെ ഈ ദുരന്തങ്ങളാല്‍ ഇസ്ലാം മതം ആടിയുലയുകയാണ്.

ഞാന്‍ മുകളില്‍ പറഞ്ഞ പരസ്യത്തിലേതുപോലെ വീണ്ടും, വീണ്ടും, പണവും,
പെണ്ണും, മണ്ണും, വാഗ്ദാനം ചെയ്തുകൊണ്ട്, പൌരന്മാരെ ക്ഷണിച്ചു
വന്നുകൊണ്ട്; അന്യരാജ്യങ്ങളിലെ ജനങ്ങളെക്കൊണ്ട് സ്വന്തം രാജ്യവും,
സ്വന്തം മതവും, നിലനിര്‍ത്തേണ്ടി വരുന്ന അതിദയനീയമായ ഒരുതരം
ഗതികേടിലാണ് ഇന്നും ഈ മുസ്ലീം രാജ്യങ്ങള്‍ .

എന്റെ പോസ്റ്റില്‍ ശ്രീ. Irshad Np ഇട്ടിരിക്കുന്ന കമാണ്ട് ഇതായിരുന്നു:
https://www.facebook.com/photo.php?fbid=283565201815765&set=a.111632879008999.17486.100004868623626&type=1&comment_id=283819025123716&offset=0&total_comments=99
ഇതിനുള്ള ഒരു മറുപടി കൂടിയാണ് ഈ പോസ്ററ് .





3 comments:

  1. Dear Mr. Indran,
    your above article does not keep a standard of criticism, you are surfing the memory of 20 years whci no evidence or witness! if it does, then remember islam never allow this, and marry more than 4 (rules apply)*
    coming to your point on WTC attack, now USE people also murmering that this was a inside drama (2 building = 2 country , oil rich iraq and opium/soil rich afghanistan), so tehy have to find a myth charector So called Osama bin LAden (i don't no other than what western media showing of Bin Laden), but you are taking these points and critisizing Islam........
    you must think that the people who reverted to Islam were not only the oridinary people! among those there were doctors, engineers, social workers, the enemies of islam, the missioneries and every on!, so how you can simply say all these thinkg!

    davood


    abdullahkaripodi@yahoo.com

    ReplyDelete
  2. ആശാന്റെ ഉദ്ദേശം എന്താണെന്നു വ്യക്തം. അറിവില്ലാതതിനെ കുറിച്ച് ആധികാരികമായി സംസാരിക്കുന്നത് വങ്കത്തമാണ് സർ. നിങ്ങളുടെ അറിവിലേക്ക് സസ്നേഹം..
    ''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു''. Quran (2:256)

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.