Tuesday, August 12, 2014

ഇതു മഹാസംസ്കാരങ്ങളുടെ മെസപ്പോട്ടാമിയ!



നമ്മുടെ ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ നിരവധി പ്രസ്ഥാനങ്ങളും,
നമ്മുടെ ചിന്തകളുടെ പരിസരങ്ങളില്‍ നിരവധി തത്വശാസ്ത്രങ്ങളും,
നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും.
എന്നാല്‍ നമ്മള്‍ അവയെല്ലാം വാരിയെടുത്ത് സ്വീകരിച്ചുകൊണ്ട്
അവയെ നമ്മുടെ ജീവിതത്തോടു ചേര്‍ക്കാറില്ല. നാം അവയില്‍ നിന്നും
ചില തിരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ചിലവ നമ്മെ നന്മയിലേക്കും,
സമാധാനത്തിലേക്കും, നയിച്ചേക്കും എന്ന് ബോധ്യപ്പെടുമ്പോള്‍
മാത്രമാണ് അങ്ങനെ ചിലവയെ നാം സ്വീകരിക്കേണ്ടത്.
സ്വീകരിച്ച ചിലവയെ തിരസ്കരിക്കേണ്ടതും അതേ അടിസ്ഥാനത്തില്‍
വീണ്ടും വിലയിരുത്തിക്കൊണ്ടും ആയിരിക്കണം.
ഒരു മതമോ, ഒരു പ്രസ്ഥാനമോ, നമ്മില്‍ യാതൊരു മാറ്റവും വരുത്താന്‍
പോകുന്നില്ല എന്നോ, അഥവാ അത് നമ്മെ തിന്മയിലേക്ക് നയിക്കുമെന്നോ,
നമുക്ക് നേരത്തെ അറിയാമെങ്കില്‍ നാം അതിലേക്കു പോകേണ്ടതില്ലല്ലോ?
നമ്മുടെ നാട്ടിലോ, സ്വന്തം ജീവിതത്തിലോ, സമാധാനം കൊണ്ടുവരാന്‍
കഴിവില്ല എന്ന് നമുക്ക് തീര്‍ച്ചയായാല്‍ നാം പിന്നീട് നമ്മുടെ മതത്തിലോ,
നമ്മുടെ പ്രസ്ഥാനത്തിലോ, തുടരുന്നതില്‍ യാതൊരു ന്യായവുമില്ല.
നമ്മുടെ ജീവിതത്തിലേക്ക് സമാധാനം കൊണ്ടുവരുമെന്ന് വെറുതെക്കേറി
അവകാശപ്പെടുന്നവരെ വിശ്വസിക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.
പകരം, നാം നമ്മുടെ സ്വന്തം കണ്ണുകൊണ്ട് നോക്കിക്കണ്ടുകൊണ്ട്,
സ്വയം വിശ്വാസത്തില്‍ എടുക്കേണ്ടാതായിരിക്കണം ആ അവകാശവാദം.
ബാഗ്ദാദില്‍ പക്ഷം തിരിഞ്ഞുനിന്നുകൊണ്ട് പരസ്പരം പോരാടിമരിക്കുന്നത്
ഒരേ ദൈവവിശാസത്തില്‍ വളര്‍ന്നുവന്നവരാണ്. അവര്‍ ഓരോരുത്തരും
ബാല്യം മുതല്‍ക്കേ ആ വിശ്വാസക്ക്യാമ്പില്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്.
അവരുടെ പരിശീലനം മെച്ചപ്പെട്ടതായിരുന്നെങ്കില്‍ അവര്‍ കൂടത്തോടെ
കൊലവിളിച്ചു സ്വന്തം സഹോദരങ്ങളെ വെട്ടിയരിഞ്ഞിടുമായിരുന്നില്ല.
കൂട്ടത്തില്‍ ഒരുവനോ, ഇരുവരോ, മാത്രമായി തലതിരിഞ്ഞു
പോയതായിരുന്നെങ്കില്‍ നാം ആ പ്രശ്നത്തെ അത്ര ഗൌരവമായി
കണക്കിലെടുക്കണമായിരുന്നില്ല. എന്നാല്‍ ബാഗ്ദാദിലെ പ്രശ്നങ്ങള്‍
അതീവ ഗുരുതരമാണ്. ആ പ്രശ്നങ്ങള്‍ ബാഗ്ദാദില്‍ മാത്രമായി
ഒതുങ്ങിനിന്നിരുന്നെങ്കില്‍ പോലും 'അതവരുടെ കാര്യം' എന്നു സമാധാനിച്ച്
മാറിനില്‍ക്കാമായിരുന്നു. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, ലോകത്തിലെ
ഒരു വിഭാഗത്തില്‍ പെട്ട മൊത്തം സമൂഹവും, ഇന്ന് ഭീകരവാദത്തിന്റെ
പേരില്‍ സംശയദൃഷ്ടിയോടെ നോക്കപ്പെടുന്നു.
ലോകം അവരെ ഭയക്കുന്നു! ജനം അവരെ വെറുക്കുന്നു!
ഈ സത്യം എത്ര ശക്തമായി നിഷേധിച്ചിട്ടും കാര്യമില്ല. അത് ഉള്ളതാണ്.
രാജ്യങ്ങള്‍ മുസ്ലീം മതത്തെ നിരോധിക്കാന്‍ പോലും ആരംഭിച്ചിരിക്കുന്നു!
മുസ്ലീമുകള്‍ അല്ലാതെയും, ഭീകരവാദം ശൈലിയാക്കിയ നിരവധി
പ്രസ്ഥാനങ്ങള്‍ ലോകത്തില്‍ വന്നുമറഞ്ഞിട്ടുണ്ട്.
ആ അതതു പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായ വലിയൊരു വിഭാഗം ജനം
അന്നൊക്കെ ആ പ്രസ്ഥാനങ്ങളെ സ്നേഹിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുറമേ നിന്നിരുന്നവര്‍ അവരെ ഭയത്തോടെ മാത്രം നോക്കിക്കണ്ടു.
ലോകം നാസികളെ വെറുത്തിരുന്നത് ഇതിനൊരു ചേര്‍ന്ന ഉദാഹരണമാണ്.
നാസിസത്തിന്റെ ഒരു ചിതറിയ രൂപമായ്‌, ലോകരാജ്യങ്ങളില്‍ അപ്പാടെ,
ഇന്ന് ഇസ്ലാം തീവ്രവാദം ബീഭത്സമായ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
അല്‍ ക്വയ്ദ ഒരു ഭാവനയല്ല എന്ന്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം.
അതുപോലുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത ആപല്‍ക്കര സഖ്യങ്ങള്‍
ഇസ്ലാം മതത്തിന്റെ ശക്തിയായ അടിത്തറയില്‍ ഇപ്പോഴും തഴച്ചുവളര്‍ന്നു
കൊണ്ടിരിക്കുന്നു. ലോകത്തിലെ മറ്റേതൊരു മതവുമായും ബന്ധപ്പെട്ടുകൊണ്ട്
ഇത്ര ആപല്‍ക്കരമായ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇന്ന് നടന്നുവരുന്നില്ല.
ഇതൊന്നും എന്റെ നല്ലവരായ മുസ്ലീം സഹോദരന്മാരെ മുഷിപ്പിച്ചകറ്റാന്‍
വേണ്ടി ഞാന്‍ എഴുതുന്നതല്ല. എന്റെയും, നിങ്ങളുടെയും, ഒരുപോലിരിക്കുന്ന
കണ്ണുകള്‍ കൊണ്ട്, നിത്യേന നാം ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്ന
പച്ചയായ യാഥാര്‍ത്ഥ്യം മാത്രമാണിത്.
ആപല്ക്കരമായ ഈ സ്ഥിതിവിശേഷത്തിന്റെ പേരില്‍
ആ മതത്തില്‍ തുടരുന്ന കോടിക്കണക്കിനു ജനങ്ങളെ ഞാന്‍ ഒട്ടുമേ
കുറ്റപ്പെടുത്തുന്നതും ഇല്ല. എന്തെന്നാല്‍ വ്യക്തികളെ സ്നേഹിക്കാതിരിക്കാന്‍
എനിക്ക് കഴിയില്ല. എന്നാല്‍ അവരെ കൂട്ടത്തോടെ വഴിതെറ്റിക്കുന്ന
വിപല്‍ പ്രസ്ഥാനങ്ങളെ വെറുക്കാതിരിക്കാനും എന്നെക്കൊണ്ടാവില്ല,
ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഇവിടെയുണ്ട്.
മറ്റുമതങ്ങളില്‍ നിന്നും വ്യത്യസ്തമായ ചില സാഹചര്യങ്ങള്‍ ഇസ്ലാം മതത്തില്‍ 

നിലവിലുണ്ട്. ഒന്നാമതായി ആ മതത്തില്‍ പിറന്നുവീഴുന്ന ഒരു കുഞ്ഞുപോലും
തക്കസമയത്ത് കൃത്യമായ മതബോധനം കൂടാതെ വളര്‍ന്നുവരുന്നില്ല.
മതപരിശീലനം സ്വന്തം കുടുംബത്തില്‍ മാത്രമായി ഒതുക്കാതെ,
അതിനു പുറമെയായി, പള്ളികളോടു ബന്ധപ്പെടുത്തിയ സൌകര്യങ്ങളില്‍
കൂടിയും, മുസ്ലീം കുട്ടിക്ക് കാര്യക്ഷമമായ മതവിദ്യാഭ്യാസം ഇക്കാലത്തും
അഭംഗുരം നല്‍കിവരുന്നുണ്ട്.
അതിനാല്‍ വേണ്ടത്രയും മതബോധനം കൂടാതെയാണ് ഏതെങ്കിലും
മുസ്ലീം കുട്ടികള്‍ വളര്‍ന്നുവരുന്നതെന്ന് ആര്‍ക്കും പറയാനാവില്ല.
അത്രമാത്രം ചിട്ടയായ മതപഠനമാണ് ഇസ്ലാമിലെ ഓരോ വ്യക്തിയും
ബാല്യം മുതല്‍ക്കേ നടത്തിവരുന്നത്. അള്ളാവിനെ ഞാന്‍ ശരിക്കും
അറിഞ്ഞില്ല എന്ന്, ഒരു മുസ്ലീമിനും പറയേണ്ടതായ ഗതികേട്, ഇന്നു മുസ്ലീം
സമൂഹത്തില്‍ ഇല്ല. മറ്റു മതങ്ങളില്‍ എതിലൊന്നിലും ഇത്രമാത്രം ചിട്ടയായ
മതപഠനം സംഘടിപ്പിക്കപ്പെടുന്നില്ല.
അങ്ങനെ വളര്‍ത്തിയെടുക്കുന്ന ഒരു സമൂഹത്തില്‍ നിന്നും ലോകത്തിലെ
ഒന്നാം നമ്പര്‍ ഭീകരന്മാര്‍ പിറവിയെടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ?
ഒരു കാര്യം കൂടെ ഓര്‍മ്മിക്കേണ്ടാതായിട്ടുണ്ട്. പിടികൂടപ്പെടുന്നതോ,
കൊന്നുകളയുന്നതോ, ആയ മുസ്ലീമുകളായ ആപല്‍ക്കാരികളില്‍ ആരും,
അവരുടെ ബാല്യം മുതല്‍ക്കേ, പ്രത്യേക ഭീകരക്ക്യാമ്പുകളില്‍ തരംതിരിച്ചു
വളര്‍ത്തപ്പെടുന്നവരും അല്ല. എല്ലാ മുസ്ലീമുകള്‍ക്കും പൊതുവായി
നല്കപ്പെട്ടുവരുന്ന ചിട്ടയായ മതവിദ്യാഭ്യാസം മാത്രമായിരിക്കും അവര്‍ക്കും
ലഭിച്ചിരിക്കുക. അവരാരും മറ്റു മുസ്ലീമുകളില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല.
സ്വയം മരിച്ചിട്ടായാലും മറ്റുള്ളവരെ കൂട്ടത്തോടെ കൊന്നുതള്ളാന്‍ യാതൊരു
മടിയുമില്ലാത്ത ഈ ഇസ്ലാമിക ഭീകരരുടെ സാന്നിദ്ധ്യം
ഇന്നു നമ്മുടെ ലോകത്തെ എത്രമാത്രം അരക്ഷിതമാക്കുന്നുണ്ടെന്നറിയാമോ?
അവരുടെ കൈവശം ഒരു അണുവായുധം ലഭിച്ചുകഴിഞ്ഞാലത്തെ അവസ്ഥ
പറയാനുണ്ടോ? അതിനുള്ള സാദ്ധ്യതകള്‍ ഇന്നവരുടെ കൈപ്പാട് അകലത്തില്‍
മാത്രമാണ് എന്നുള്ളതും ബീഭത്സമായ യാഥാര്‍ത്ഥ്യം തന്നെ!
ഇസ്ലാമിക രാഷ്ട്രങ്ങളായ പാക്കിസ്ഥാനെ പോലെയുള്ള അണ്വായുധ
രാഷ്ട്രങ്ങള്‍ക്ക് ഇസ്ലാം മതവും, അതിന്റെ ഭീകരമുഖവുമായുള്ള ബന്ധം ഇന്നു 

നമുക്കേവര്‍ക്കും അറിയാമല്ലോ? ഇതെത്രമാത്രം അപകടകരമാണെന്നോ!
ഇസ്ലാം മതത്തിന്റെ സ്വാധീനത്തിലുള്ള അനവധി രാജ്യങ്ങള്‍ ആഭ്യന്തര
കലഹങ്ങളാല്‍ ഒന്നുമൊന്നും അല്ലാതെ ആയിത്തീര്‍ന്നതും നമ്മുടെ അനവധി
അനുഭവങ്ങളുടെ ഭാഗം തന്നെ. തെരുവുകളില്‍ കലാപങ്ങള്‍ കൊടുമ്പിരി
കൊള്ളുന്ന രാജ്യങ്ങളുടെ പരന്ന പട്ടിക പരിശോധിച്ചാല്‍ , ആ രാജ്യങ്ങളില്‍
ഇസ്ലാം മതത്തിനുള്ള സ്ഥാനവും, സ്വാധീനവും, കൂടി സുവ്യക്തമാകും.
എന്തുകൊണ്ട് ഒരു മതം ഇത്രമാത്രം ആപല്‍ക്കാരികള്‍ക്ക് ജന്മം നല്‍കുന്നു?
എന്തുകൊണ്ട് ലോകത്തിലെ തീവ്രവാദിയുടെ മുഖത്തിന്, മിക്കപ്പോഴും
താടിയും, മുസ്ലീം തൊപ്പിയും, മാത്രം അവരെ തിരിച്ചറിയാനുള്ള അടയാളമാകുന്നു?
സമ്പന്നരായി ജീവിക്കാന്‍ വേണ്ടതായ സകല സൌകര്യങ്ങളും ബാഗ്ദാദിലെ
ജനതക്ക് പ്രകൃതി ഒരുക്കിക്കൊടുത്തു. അവരുടെ കാല്‍ച്ചുവട്ടില്‍ എണ്ണയുടെ
രൂപത്തില്‍ ലോകത്തിന്റെ ഖജനാവ് തന്നെ കൊണ്ടുവെച്ചു കൊടുത്തു.
ഹാ കഷ്ടം! എന്നിട്ടും അവര്‍ രക്ഷപ്പെട്ടു കണ്ടില്ല!
അവരുടെ ഏക ശാപം ഇസ്ലാം മാത്രമായിരുന്നില്ലേ?
തലമുറകളായി അവരുടെ ചിന്തകളെ അടക്കിഭരിക്കുന്നത്‌ മുസ്ലീം മതവിശ്വാസം
മാത്രമല്ലേ? ഇന്നും അഭിമാനത്തോടെ; അവരുടെ മാര്‍ഗ്ഗം പ്രവാചകന്‍റേതു
മാത്രമാണെന്നു പറയുന്നവര്‍ അവര്‍ മാത്രമല്ല; ആ മാര്‍ഗ്ഗത്തെ ശരിവെയ്ക്കുന്ന
ലോകത്തിലെ സകലമാന മുസ്ലീമുകള്‍ കൂടിയാണല്ലോ?
ആ മാര്‍ഗ്ഗത്തില്‍ നിന്നും അവരെ വഴിതെറ്റിക്കാന്‍ ഒരു നാരായണഗുരുവിനെയോ,
ഒരു ഏംഗല്‍സിനെയോ, ഒരു ഇടമറുകിനെയോ, ആ സമൂഹം ഒരിക്കലും
അനുവദിച്ചിരുന്നില്ലല്ലോ? തെരുവുകളില്‍ ബാങ്ക് വിളിയല്ലാതെ മറ്റൊന്നും
ബാഗ്ദാദില്‍ മുഴങ്ങിക്കെട്ടിരുന്നില്ലല്ലോ?
എങ്കില്‍ ആ ബാഗ്ദാദ് തകര്‍ന്നെങ്കില്‍ അതിനു കാരണമായി പറയേണ്ടത്
ഇസ്ലാം മതത്തെയോ, അതോ ഹിന്ദുമതത്തെയോ?
അതോ യുക്തിവാദികളേയോ?
പക്ഷെ ഇപ്പോള്‍ നീചമായി കൈകഴുകുന്നതും മുസ്ലീംകള്‍ തന്നെ!
അസമാധാനം തങ്ങളുടെ മതത്തിന്റെ സൃഷ്ടിയല്ലത്രേ!
എങ്കില്‍ പറയൂ; പിന്നെ ഇതേതു മതത്തിന്റെ സൃഷ്ടി?
ഏതു പ്രസ്ഥാനത്തിന്റെ സൃഷ്ടി?
കമ്മ്യൂണിസം കൊണ്ട് ചൈനയും, നാസിസം കൊണ്ട് ജര്‍മ്മനിയും,
ചോരക്കളമായി എന്നു കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം സമൂഹത്തെ ഭരിച്ചുപോരുന്ന
ഇസ്ലാംമതം കൊണ്ട് ഒരാപത്തും തങ്ങള്‍ക്ക് വന്നിട്ടില്ല എന്നെങ്ങനെ പറയും?
മതങ്ങള്‍ക്ക് ജീവിതത്തില്‍ സ്വാധീനമില്ല എങ്കില്‍ പിന്നെന്തിനാണ് മതം?
ദൈവത്തിനു ഒരു രാജ്യത്തെ സംരക്ഷിക്കാനുള്ള കെല്‍പ്പില്ലെങ്കില്‍
പിന്നെ ആ ജഢദൈവത്തെക്കൊണ്ട് പ്രയോജനം എന്തുണ്ട്?
നാട്ടിലുണ്ടാകുന്ന നല്ല കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ കൃപ കൊണ്ടാണെന്നും,
അതിനാല്‍ അല്ലാഹു അക്ബര്‍ ആണെന്നും പറയുന്നവര്‍ , അല്ലാഹുവിന്റെ
സ്വന്തം ജനത തമ്മില്‍കൊല്ലുന്ന രംഗം വന്നപ്പോള്‍ "നിങ്ങള്‍ വിളിക്കാന്‍
ശ്രമിക്കുന്ന വ്യക്തി ദൂരപരിധിക്കു പുറത്താണ്" എന്നു പറയുന്നത്
വെറും കൊമാളിത്തരമല്ലാതെ മറ്റെന്താണ്? അതങ്ങേയറ്റം അപഹാസ്യം!
കൂട്ടത്തോല്‍‍വിയുടെ ചരിത്രമുള്ള വിദ്യാലയങ്ങള്‍ വിമര്‍ശിക്കപ്പെടുക എന്നത്
സാധാരണമാണ്. എന്തോ ഒരു വലിയ ന്യൂനത മുസ്ലീം മതത്തില്‍ മറഞ്ഞുകിടപ്പില്ലേ?
കേവലം നാലും, അഞ്ചും, വയസ്സുള്ള കുട്ടികള്‍ കയ്യില്‍ മാനത്തേക്കുയര്‍ത്തിയ
മെഷീന്‍ ഗണ്ണുമായി നിരനിരയായി നില്‍ക്കുന്നത് കണ്ടിട്ടും, അവരുടെ മനസ്സില്‍
നിലനില്‍ക്കുന്ന കിരാതമതത്തിന്റെ ന്യൂനത ഇനിയും ചോദ്യം ചെയ്യപ്പെട്ടുകൂടെന്നോ?
നോക്കൂ, അവിടെ ബാഗ്ദാദില്‍ ചോരമഴയലറിപ്പെയ്യുകയാണ്!
ജീവന്‍ കയ്യിലെടുത്തുകൊണ്ട് നെട്ടോട്ടമോടുന്ന സ്ത്രീകളും, കുട്ടികളും,
മാത്രമാണ് ബാഗ്ദാദിന്‍റെ തെരുവുകളില്‍ ഇന്നവശേഷിക്കുന്നത്.
സഹോദരന്‍ സ്വസഹോദരന്റെയും, കൂട്ടുകാരന്‍ കൂട്ടുകാരന്‍റെയും,
കരളിലേക്ക് കത്തി കുത്തിയിറക്കുന്ന കൊടും കലാപരംഗങ്ങലല്ലാതെ
കവലകളില്‍ കാഴ്ചകളായൊന്നും കാണാനിരിക്കുന്നില്ല.
അവരൊക്കെ ആരാണ് എന്ന് ചോദിക്കുന്നതിനൊപ്പം,
ഏതാണ് അവരുടെ മതമെന്നുകൂടി മനസ്സിലാക്കിവെക്കുന്നത് നന്നായിരിക്കും. 

മഹാസംസ്കാരമായ മെസപ്പൊട്ടാമിയയെ മരണങ്ങളുടെ മഹാസാഗരമാക്കിയ
മതത്തെ മുസ്ലീമുകളെങ്കിലും മനസ്സിലാക്കട്ടെ.


No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.