Wednesday, August 06, 2014

മരണം നോക്കി മന്ദഹസിക്കുന്നവര്‍

ഒരുവന്റെ ശവം കണ്ടിട്ട് ലവലേശം മനശ്ചാചാല്യം കൂടാതെ കടന്നുപോകാന്‍ 
കഴിയുന്ന കൂട്ടരുണ്ട്. അവരെ മനുഷ്യത്വമുള്ളവരായി അംഗീകരിക്കാന്‍ 
പ്രയാസമാണ്. എന്നാല്‍ ആ ശവത്തിലേക്ക് ഒരു പരിഹാസച്ചിരിയും, ഏതാനും 
ശാപവാക്കുകളും, കൂടി നിക്ഷേപിച്ചുകൊണ്ട് സ്വന്തം മനോരോഗം 
പ്രദര്‍ശിപ്പിക്കുന്നവരെ പിശാചുക്കള്‍ എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍?

അതിഘോരമല്ലെങ്കിലും, ഇസ്രയേലികളും, പാലസ്തീനികളും, തമ്മില്‍ 
ഇനിയും കലാപം തുടരുകയ
ാണ്. ലോകത്തു നടക്കുന്ന മറ്റെല്ലാ കലാപങ്ങളെയും
പോലെ ഈ കലാപത്തിലും പരിക്കുകളും, മരണങ്ങളും, സംഭവിക്കുന്നുമുണ്ട്.

താരതമ്യേന ലഘുവായ ഇപ്പറഞ്ഞ കലാപം നടക്കുമ്പോള്‍ തന്നെ, ലോകത്തിന്റെ
ഇതരഭാഗങ്ങളിലും കനത്ത പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. ലിബിയ, ഇറാക്ക്,
ഈജിപ്ത്, സിറിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, എന്നിങ്ങനെ തുടങ്ങി
ലോകത്തിലെ ഒരു പ്രത്യേക മതവിഭാഗം ഭൂരിപക്ഷം പുലര്‍ത്തുന്ന ഒട്ടുമിക്ക
രാജ്യങ്ങളിലും അസമാധാനം വാരിവിതച്ചുകൊണ്ട് രക്തരൂക്ഷിത ലഹളകള്‍
അരങ്ങേറിക്കൊണ്ടിരിക്കയാണ്. നിത്യേനെ ആയിരക്കണക്കിന് മനുഷ്യര്‍
ആ ലഹളകളില്‍ മരിച്ചുവീഴുന്നു.

ഒന്നൊഴികെ ഈ കലാപങ്ങളിലെല്ലാം ആക്രമികളും ഇരകളുമായി വിന്യസിക്ക
പ്പെട്ടിരിക്കുന്നവരില്‍ മഹാഭൂരിഭാഗവും മുസ്ലീം മതവിശ്വാസികളാണ്.
നിന്ദ്യമായ ഈ കലാപപ്രവണത തങ്ങളുടെ മതത്തിന്റെ ഒരു ന്യൂനതയാണെന്ന്
തിരിച്ചറിഞ്ഞ വിവേകശാലികളായ ധാരാളം മുസ്ലീമുകള്‍ ഈ കലാപങ്ങളെ
മനസ്സാ ശപിക്കുകയും, കലാപങ്ങളെ അപലപിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ന്യൂനപക്ഷക്കാരായ ഒരുകൂട്ടം മതതീവ്രവാദികള്‍ നമ്മുടെ നാട്ടിലുണ്ട്.
അക്കൂട്ടര്‍ തങ്ങളുടെ മതക്കാര്‍ നടത്തുന്ന ചോരക്കൊയ്ത്തിനെ അപലപിക്കാന്‍
ഇപ്പോഴും തയ്യാറാവുന്നില്ല. അതില്‍ത്തന്നെ ഒരു കൂട്ടര്‍ കലാപങ്ങളില്‍
കൊല്ലപ്പെടുന്ന ഇത്തരമതക്കാരുടെ മരണങ്ങളില്‍ ഗൂഢമായ ആനന്ദം
അനുഭവിക്കുകയും ചെയ്യുന്നു. വേറെ ചിലരാകട്ടെ, അന്യമാതക്കാരന്റെ
മരണത്തിലേക്ക് കാര്‍പ്പിച്ചുതുപ്പിക്കൊണ്ട് കടന്നുപോകുന്നു.

പാലസ്തീനും, ഇസ്രായേലും, തമ്മില്‍ നടക്കുന്ന കലാപത്തില്‍ ഇന്ത്യക്കാര്‍ക്ക്
ഇരുവരുടെയും പക്ഷം പിടിക്കേണ്ട കാര്യമൊന്നും തന്നെയില്ല. എന്നാല്‍
പ്രായം കൊണ്ട് ദേഹം വളര്‍ന്നെങ്കിലും, മനസ്സുകൊണ്ട് വെറും മദ്രസക്കുട്ടികളായ
ചിലര്‍ ഈ കലാപത്തില്‍ ജൂതന്മാരുടെ ചോരക്കുവേണ്ടി വല്ലാതെ ദാഹിച്ചു
പരവശരായി ഓടിപ്പാഞ്ഞു നടക്കുന്നതു നമുടെ കണ്‍മുമ്പില്‍ കൂടെയാണ്.

അവരെപ്പോലെ പാലസ്തീന്‍ വെറി പ്രകടിപ്പിക്കാത്തവരെ അവര്‍ ഭ്രാന്തമായ
വിധത്തില്‍ വെറുക്കുന്നു. പാലസ്തീന് പിന്തുണ കൊടുക്കാത്ത സകലരും
ഇസ്രയേല്‍ പക്ഷപാതികള്‍ ആണെന്ന മൂഢധാരണയും ഈ മതതീവ്രവാദികള്‍
വെച്ചുപൊറുപ്പിക്കുന്നുണ്ട്. വിവേകശാലികളായ നിഷ്പക്ഷവാദികളെ അവര്‍
ഇസ്രായേലിന്റെ വാക്താക്കളായി വ്യാഖ്യാനിച്ചുകളയും. വ്യക്തിത്വത്തിലെ
വികലതകളാണ് അവരുടെ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന്
അല്പം വിവരമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ഇപ്പറഞ്ഞ കലാപത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ മരിക്കുകയുണ്ടായി.
സ്വാഭാവികമായും ഇന്ത്യന്‍ വംശജന്റെ മരണം ഇന്ത്യക്കാര്‍ക്ക് മനപ്രയാസം
ഉണ്ടാക്കേണ്ട കാര്യമാണ്. പ്രത്യേകിച്ചും ഈ കലാപത്തെ നിക്ഷ്പക്ഷമായി
വീക്ഷിക്കുന്ന രാജ്യസ്നേഹികള്‍ക്ക്.

എന്നാല്‍ മതവെറി തലയ്ക്കു പിടിച്ച ചിലരെങ്കിലും ആ മരണത്തെ
ഇങ്ങനെ അപമാനിക്കുകയും ശപിക്കുകയുമുണ്ടായി:
"അവന്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെ!"

നമ്മുടെ സമൂഹത്തില്‍ ഇത്തക്കാര്‍ ഉണ്ടാവുന്നത് നമുക്കും ആപത്താണ്.
ശത്രുവിന്റെ പോലും മരണത്തില്‍ സഹതപിക്കുന്നതാണ് മനുഷ്യത്വം.
പകരം മരണം നോക്കി മന്ദഹസിക്കുന്നവന്‍ അപകടകാരി തന്നെ.




No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.