Tuesday, August 12, 2014

സ്മരണകള്‍ , സ്മാരകങ്ങള്‍


നമ്മുടെ ബാല്യകാലത്തെ ഫോട്ടോ നമ്മള്‍ സൂക്ഷിച്ചുവെക്കാറുണ്ട്. 
സ്നേഹവും, ഇഷ്ടവുമുള്ള, വസ്തുക്കളെ സ്മരണക്കായി സൂക്ഷിച്ചുവെക്കുക 
എന്നത് തീര്‍ത്തും തെറ്റായ കാര്യമാണെന്ന അഭിപ്രായം എനിക്കില്ല. 

പക്ഷെ സ്മാരകങ്ങളോടു കാണിക്കുന്ന അമിതമായ വൈകാരികഭാവം 
അപകടകരം തന്നെ. എല്ലാ കാര്യത്തിലും മനുഷ്യന്‍ സ്വന്തം വിവേചനബുദ്ധി 
ഉപയോഗിക്കേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ട്.
ഉപേക്ഷിക്കേണ്ടവ ഉപേക്ഷിച്ചുകൊണ്ട് മിതത്വവും, ശുചിത്വവും,
നാം നിരന്തരം പാലിക്കേണ്ടതുണ്ട്.

സ്മാരകങ്ങളോടു കാണിക്കുന്ന അമിതാവേശവും, ആരാധനയും,
അനാവശ്യം തന്നെ. ഒരു വസ്തു പണ്ടെന്നോ ഒരു വ്യക്തി ഉപയോഗിച്ചിരുന്നെങ്കില്‍ ,
അതുകൊണ്ട് പിന്നീട് വല്ല പ്രയോജനവും ഉണ്ടെങ്കില്‍ മാത്രമേ തുടര്‍ന്നും അതു
സൂക്ഷിച്ചുവെക്കേണ്ടതുള്ളൂ. ഒരു വ്യക്തിയെപ്പറ്റി നിര്‍ബ്ബന്ധപൂര്‍വ്വം മറ്റുള്ളവരെ
ഓര്‍മ്മിപ്പിക്കാനായി അത്തരം പാഴ്വസ്തുക്കള്‍ ഒരിക്കലും സൂക്ഷിക്കപ്പെടരുത്.

വ്യക്തിനാമങ്ങള്‍ അല്ല, വ്യക്തികള്‍ ഏകിയ സംഭാവനകള്‍
മാത്രമാണ് നാം അടുത്ത തലമുറയിലേക്കു കൈമാറേണ്ടത്.

ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ എന്ന വ്യക്തിനാമാത്തിനു പ്രസക്തിയൊന്നുമില്ല.
നമ്മള്‍ അയാളെ ഓര്‍ത്താലും, ഇല്ലെങ്കിലും, അയാള്‍ക്കൊരു വ്യത്യാസവുമില്ല.
ജനം ഇനിമേലില്‍ ഓര്‍ത്തിരിക്കേണ്ടത് E = MC square എന്നു മാത്രമാക്കി
പരിമിതപ്പെടുത്തിയാല്‍ ആര്‍ക്കും ദോഷമൊന്നും വരാനില്ല.

കെട്ടിടം എന്ന നിലയില്‍ മഴനനയാതെ പത്തുപേര്‍ക്ക് കയറി നില്‍ക്കാനോ,
ട്യൂറിസം വഴി പത്തു പണം ഉണ്ടാക്കാനോ, ചരിത്രം ചികയാനോ......
അങ്ങനെ വല്ല ഉപയോഗവും ഉണ്ടെങ്കില്‍ മാത്രം, താജ് മഹല്‍ നിലനില്‍ക്കട്ടെ.
അല്ലാത്തപക്ഷം ആ സൗധത്തെ പൊളിച്ചുനീക്കാം.

ചരിത്രപരമായ എന്തെങ്കിലും തെളിവുകള്‍ക്ക് വേണ്ടിയോ, ലോഹസങ്കരങ്ങളെ
പറ്റിയുള്ള പഠനം ബാക്കി കിടക്കുന്നുണ്ടെങ്കിലോ, ടിപ്പുസുല്‍ത്താന്റെ വാള്‍ ഇനിയും
സൂക്ഷിച്ചുവെക്കാം. അല്ലാത്തപക്ഷം അത് ഉരുക്കി, ആ ലോഹം മറ്റെന്തിനെങ്കിലും ഉപയോഗിക്കാം. അക്കാലത്തെ ഏതെങ്കിലും ഒരു വാള്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കു
വേണ്ടി കരുതിവെക്കുന്നത്‌ നന്നായിരിക്കും.

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.