Wednesday, August 13, 2014

ബൈബിളിലെ കഥയില്‍ നിന്നും ഇത്രയും പഠിക്കാം. മക്കളേ, മദ്യപാനം മനുഷ്യന് മഹാഹാനി.

ദൈവത്തോടു പ്രാര്‍ത്ഥിച്ചതുകൊണ്ട് മനുഷ്യന്‍ യാതൊന്നും നേടുന്നില്ല 
എന്ന് സ്വന്തം അനുഭവത്തിലൂടെ പഠിച്ച ആദ്യത്തെ മനുഷ്യന്‍ യേശുക്രിസ്തു 
ആയിരുന്നു. ഗദ്സെമന്‍ തോട്ടത്തിലിരുന്നുകൊണ്ട് യേശു ചങ്കുപൊട്ടി 
കരഞ്ഞുകൊണ്ട്‌ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയുടെ കാഠിന്യം 
കൊണ്ട് യേശുവിന്റെ ചോരപോലും വിയര്‍ത്തുപോയി എന്ന് ബൈബിള്‍
സാക്ഷ്യപ്പെടുത്തുന്നു. (മദ്യപാനികള്‍ നന്നായി വിയര്‍ക്കും.)

എന്നാല്‍ കഷ്ടകാലമെന്നു പറയട്ടെ, നിരാശയായിരുന്നു പ്രാര്‍ത്ഥനയുടെ ഫലം!
പ്രാര്‍ത്ഥന കേള്‍ക്കാന്‍ ദൈവം അവിടെ ഉണ്ടായിരുന്നില്ല.

ഒരു കടുത്ത മദ്യപാനിയായിരുന്നെങ്കിലും, മദ്യപാനത്തില്‍ നിന്നും, തന്നെ
എന്നെന്നേക്കുമായ്‌ രക്ഷപ്പെടുത്തണേ എന്നായിരുന്നില്ല വാസ്തവത്തില്‍ ക്രിസ്തു
അപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ചിരുന്നത്. എന്നിരിക്കലും സ്വാഭാവികമായും
ഒരു മദ്യപന്റെ ഭാഷയിലായിരുന്നു, ആ പ്രാര്‍ത്ഥനയും അബദ്ധവശാല്‍ അപ്പോള്‍ 

സംഭവിച്ചു പോയത്. "ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റണേ......"

(തന്നെ തല്ലിക്കൊല്ലാന്‍ ടീം ഇറങ്ങിയിട്ടുണ്ടെന്നും, തടി രക്ഷിക്കണേ എന്നുമാണ്
ഈ വരികളുടെ ഏതാണ്ടൊരു പരിഭാഷ. ക്രിസ്തു ഈ പ്രാര്‍ത്ഥന നടത്തുന്നതിനും മുമ്പുള്ള ഒടുവിലെ അത്താഴത്തിന്റെ സീനുകള്‍ പണ്ടു ഞാന്‍ കണ്ടിരുന്നു.
വീശാനുള്ള മുഴുവന്‍ സെറ്റപ്പും, ബീഫ് ഫ്രൈയ്യും, അപ്പോള്‍ മേശപ്പുറത്ത് ഉണ്ടായിരുന്നു.
വൈകീട്ടെന്തായിരുന്നു പരിപാടിയെന്ന് അപ്പോഴേ എനിക്ക് മനസ്സിലായി.)

ഏതായാലും ക്രിസ്തുവിന്റെ ആ പ്രാര്‍ത്ഥനാനുഭവം തികഞ്ഞ പരാജയമായിരുന്നു.
പ്രാര്‍ത്ഥനകൊണ്ട് സൌജന്യങ്ങള്‍ യാതൊന്നും കൈവന്നില്ല.
പ്രാര്‍ത്ഥിച്ച് 24 മണിക്കൂറിനുള്ളില്‍ ക്രിസ്തു ക്ലോസ്!

ദൈവത്തോടു പ്രാര്‍ത്ഥിച്ചു സമയം കളഞ്ഞതിന് പകരം സ്വന്തം കാലുകള്‍
ഉപയോഗിച്ച് ഒരു നാഴിക ഒടിയിരുന്നെങ്കില്‍ അന്നു ക്രിസ്തു തീര്‍ച്ചയായും രക്ഷപ്പെടുമായിരുന്നു. ബൈബിളിലെ ഈ കഥയില്‍ നിന്നും ഇത്രയും പഠിക്കാം.
മദ്യപാനം മനുഷ്യന് ഹാനികരം. പ്രാര്‍ത്ഥിക്കുന്നത് പാഴ്പ്പണിയാണ്.

2 comments:

  1. Potta kinaril kidannu kondu pottakinar aanu lokam ennu thetti dharikkalle snehitha..
    Jesus is only the way to eternity. HE is only living GOD...
    https://shalomonline.net/america/magazine/item/6939-2014-08-05-06-31-08
    http://christtotheworld.blogspot.in/
    http://www.medjugorjemiracles.com/2012/01/mary-of-medjugorje-comes-to-save-young-man-through-apparition-on-the-internet/
    http://www.cbn.com/700club/features/Amazing/
    http://www.brosabuaruthottyil.com/
    http://geraldschroeder.com/
    http://touchofchrist.net/testimonies/
    http://www.visionsofjesuschrist.com/
    http://www.miraclesofthechurch.com/2011/11/wizard-clip-adam-livingstons-miraculous.html
    http://www.fathercalloway.com/

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.