Wednesday, August 13, 2014

അഞ്ചാമത്തെ ക്രിസ്ത്യന്‍ കുട്ടി പിറന്നാല്‍ 10000 രൂപ സമ്മാനം.

അന്യഗോത്രങ്ങളിലെ ജനങ്ങളെ കൊന്നുകൊണ്ടും, സ്വന്തം ഗോത്രങ്ങളില്‍ 
സന്താനങ്ങളെ വര്‍ദ്ധിപ്പിച്ചുകൊണ
്ടും, മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്ന
മ്ലേച്ഛമായ രീതി പഴയകാലങ്ങളില്‍ മനുഷ്യസമൂഹങ്ങളില്‍ നിലനിന്നിരുന്നു.

പതിറ്റാണ്ടുകളോളം കുരിശുയുദ്ധങ്ങള്‍ നടത്തിയ ക്രിസ്തുമതം കോടാനുകോടി
അന്യമതക്കാരെ വകവരുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനമതമായി വളര്‍ന്നു
വന്നതും ഇപ്പറഞ്ഞ ക്രൂരമായ ആശയത്തിന് നമ്മുടെ കണ്മുമ്പിലുള്ള ഉദാഹരണം!

സ്വന്തം മതത്തില്‍ സന്താനങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കന്യകകളായ
സ്ത്രീകളെ ആരാധനാലയങ്ങളില്‍ പുരോഹിതന്മാര്‍ക്ക് അടിമകളാക്കി
വെച്ചുകൊടുക്കുന്ന രീതിയും, അത്തരം സ്ത്രീകളെ ആരാധനാലയങ്ങളോടു
ചേര്‍ന്നുള്ള മഠങ്ങളില്‍ അടിമകളെപ്പോലെ കൂട്ടത്തോടെ പാര്‍പ്പിക്കുന്ന രീതിയും, പഴയകാലങ്ങളില്‍ പതിവായിരുന്നു. ക്രിസ്തുമതത്തില്‍ ഇന്നും അവശേഷിക്കുന്ന കന്യാസ്ത്രീ മഠങ്ങള്‍ ഈ സാമൂഹിക ദുരാചാരത്തിന്റെ, നിലനിന്നുപോരുന്ന
മറ്റൊരു തരത്തിലുള്ള അവശേഷിപ്പുകള്‍ ആയിരിക്കാനെ തരമുള്ളൂ.

കാലം മാറിയതോടെ മനുഷ്യമനസ്സ് ഏറെ പരിഷ്കരിക്കപ്പെടുകയും,
സമൂഹങ്ങള്‍ പലതരം ദുഷ്പ്രവണതകളില്‍ നിന്നും മോചിതരാവുകയും ചെയ്തു.
എന്നാല്‍ സങ്കുചിത മനസ്സ് കാത്തുസൂക്ഷിക്കുന്നവരുടെ കൂടാരങ്ങളായി ഇന്നും
സമൂഹത്തില്‍ സംഘടിത മതങ്ങള്‍ തുടര്‍ന്നുപോരുന്നു. മതവിശ്വാസികളുടെ
ആചാരങ്ങളും, രീതികളും, ഇന്നും ഏറെക്കുറെ തനി പഴഞ്ചന്‍ തന്നെ.

സഹസ്രാബ്ധങ്ങളുടെ പഴക്കം അവകാശപ്പെടുന്ന ഒന്നാണ് കേരളത്തിലെ
ക്രിസ്തുമതം. നിയന്ത്രണങ്ങള്‍ എതുമില്ലാത്ത ജനപ്പെരുപ്പം കൊണ്ട് ക്രിസ്തുമതം
കേരളത്തില്‍ വലിയൊരു ജനശക്തിയായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു.
എന്നിരിക്കലും മറ്റു മതങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പോന്ന
ജനസംഖ്യ കേരളത്തില്‍ തങ്ങള്‍ ഇനിയും നേടിയിട്ടില്ല എന്ന തിരിച്ചറിവ്
ഈ മതത്തിനുണ്ട്. അപായകരമായ പോം‍വഴികളിലൂടെ ആ സാഹചര്യത്തെ
മറികടക്കാനുള്ള പദ്ധതികളും കേരളത്തിലെ ക്രിസ്തുമതം കണ്ടെത്തിയിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണം കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നിരിക്കെ
അതിനെ തെല്ലും വരവേല്‍ക്കുന്ന സമീപനമല്ല സഭ കേരളത്തില്‍ സ്വീകരിച്ചു
പോന്നിരുന്നത്. രാജ്യം ഒരു നയമായി കണ്ടുപോരുന്ന കുടുംബാസൂത്രണത്തെ
നഖശിഖാന്തം ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹപരമായ പ്രവര്‍ത്തിയല്ലാതെ
മറ്റൊന്നുമല്ല ചെയ്യുന്നതെന്നോര്‍ക്കണം.

നാം രണ്ട്, നമുക്കു രണ്ട്, എന്ന ആശയത്തിലൂടെ ഇന്ത്യാരാജ്യം അതിന്റെ ഏറ്റവും
വലിയ ഭീഷണിയായ ജനപ്പെരുപ്പത്തെ ഒരുവിധേന നിയന്ത്രിക്കാന്‍ ശ്രമിച്ചു
വരികയാണ്. എന്നാല്‍ ഇവിടെ ക്രിസ്തുമതം ചെയ്യുന്നതോ?

തങ്ങളുടെ സഭയില്‍ ആളെക്കൂട്ടാന്‍ വേണ്ടി പ്രസവത്തിനു ബോണസ് ഏര്‍പ്പെടുത്തി
ക്കൊണ്ട് ക്രിസ്തുമതം ആ രാഷ്ട്രപദ്ധതികളെ നിരന്തരം പരാജയപ്പെടുത്തി
ക്കൊണ്ടേയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കല്‍പറ്റയിലെ സെന്റ് വിന്‍സെന്റ്
ഡി പോള്‍ ഫൊറോന പള്ളിയുടെ വിധ്വംസക പരിപാടികളെ നാം ഗൌരവമായി
വിലയിരുത്തേണ്ടത്. അഞ്ചാമത്തെ കുട്ടി പിറന്നാല്‍ ദമ്പദികള്‍ക്ക് 10,000 രൂപ
വാഗ്ദാനം ചെയ്തിരിക്കുന്ന പള്ളിയുടെ നടപടി സാംസ്കാരിക കേരളത്തിന്
തീര്‍ത്തും അപമാനകരവും, പ്രതിഷേധാര്‍ഹാവുമാണ്.

ഏതു രംഗത്തായാലും, മതങ്ങള്‍ നമ്മുടെ സമൂഹത്തിനു ശാപങ്ങള്‍ തന്നെ!


വിശദമായ വാര്‍ത്ത: http://www.doolnews.com/kerala-parishes-offer-money-for-large-families-344.html


4 comments:

  1. iyaalk vere paniyonnumille

    ReplyDelete
    Replies
    1. Iyaalude thalayodinullil vargeeya visham matrameyullu. Paavam

      Delete
  2. ee kaaryathil islam um ottum purakilalla thanne

    ReplyDelete
  3. NINTE VELLAYUDUPPUM KAKKI TRAVUSARUM PO MOONE SANGI

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.