Saturday, July 26, 2014

മനുഷ്യരുടെ പട്ടിണിയേ മാറിയിട്ടില്ല. പിന്നെയാണോ തെരുവുനായ്ക്കളുടെ ദുരിതം പരിഹരിക്കേണ്ടത്?

തെരുവുനായ്ക്കളേക്കാളും മോശപ്പെട്ട നിലയിലാണ് 
മനുഷ്യരില്‍ ചിലരുടെ സ്ഥിതിയെന്നും,
അതിനാല്‍ ഇപ്പോള്‍ ആകെക്കൂടി ചിന്തിക്കേണ്ടത്
മനുഷ്യരുടെ കാര്യമാണെന്നും ഇനിയും ചിലര്‍ കരുതുന്നു.

എന്നാല്‍ , തെണ്ടിത്തിന്നു നടക്കുന്ന തെരുവുനായയേക്കാള്‍
മോശപ്പെട്ട അവസ്ഥയില്‍ കഴിയുന്ന മനുഷ്യര്‍ ഇന്ന് ഈ
ലോകത്തില്‍ വിരളമാണ്. അതാണ്‌ യാഥാര്‍ത്ഥ വസ്തുത.

ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ നാം മനുഷ്യര്‍ , 

മറ്റു ജീവികളെക്കാള്‍ ഒട്ടും മേന്മയോ, 
പരിഗണനയ്ക്ക് കൂടുതല്‍ അര്‍ഹതയോ, ഉള്ളവരല്ല.

എന്നാല്‍ മനുഷ്യസംസ്കാരം തങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവന്ന
സ്വാര്‍ത്ഥതയുടെ ഫലമായി, 

എല്ലാ രംഗത്തും മനുഷ്യന് മുന്‍ഗണന വേണമെന്ന 
ബോധം മനുഷ്യമനസ്സില്‍ അടിയുറച്ചുകഴിഞ്ഞു.

ഈ ധാരണയില്‍ നിന്നും മോചനം നേടിയ വ്യക്തി എന്ന നിലയ്ക്ക്
ഞാന്‍ പറയട്ടെ; തെരുവുനായ്ക്കളേക്കാളും മുന്‍ഗണന
ഏതു രംഗത്തും മനുഷ്യന് ആവശ്യമില്ല.

മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചതിനു ശേഷം മാത്രം
തെരുവുനായ്ക്കളുടെ കാര്യമെടുക്കാം എന്ന് ഇന്നും ചിലരെങ്കിലും
ചിന്തിക്കുന്നുണ്ട്. എന്നാല്‍ ഈ ചിന്ത നന്നല്ല.

നാം നമുക്കൊപ്പം മറ്റു ജീവികളോടും കരുതല്‍ പുലര്‍ത്തണം.
എങ്കിലേ നമ്മിലെ മനുഷ്യത്വം പൂര്‍ണ്ണമാവൂ.




No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.