Saturday, July 26, 2014

പുകമറയിലെ പാലസ്തീന്‍



ആദിപിതാവായ അബ്രഹാമിന്റെ അരുമസന്തതികളത്രേ യഹൂദന്മാര്‍ .
അറിഞ്ഞ ചരിത്രത്തിന്റെ ആദിമുതല്‍ അന്ത്യംവരെ അലഞ്ഞുനടന്നവര്‍ .
ഇന്നവര്‍ക്ക് സ്വന്തമായി ഒരു രാജ്യം ഉണ്ടായിരിക്കുന്നു.
അതാണ്‌ അവരുടെ ഇസ്ത്രയീല്‍ .

ആരും അലിവുകാട്ടാത്ത അതിക്രൂരങ്ങളായ വേട്ടകളെ അതിജീവിച്ചവരാണ്
ആദിപിതാവിന്റെ ഗോത്രമെന്നു വിശേഷിപ്പിക്കാവുന്ന യഹൂദരുടേത്.
നമ്മള്‍ കൊന്നുതീര്‍ത്ത ജൂതന്മാരുടെ എണ്ണമെത്ര?
ജൂതന്മാരാല്‍ കൊല്ലപ്പെട്ട നമ്മളില്‍ ചിലരുടെ എണ്ണമെത്ര?
ഈ കണക്കറിഞ്ഞവന്‍ ഭയക്കുന്നത് ജൂതനെ ആയിരിക്കില്ല.
പിന്നെയോ? തീര്‍ച്ചയായും ജൂതന്റെ ശത്രുവിനെത്തന്നെയാവും!

എന്നാല്‍ വാഗ്ദത്ത ഭൂമിയിലെ ജൂതന്റെ ഏങ്ങല്‍ ഏറ്റുപറയാന്‍
പഴയ പാലസ്തീനു പുറത്തെങ്ങും മറ്റൊരു ജൂതന്‍ ഇല്ലാതെപ്പോയി.
എന്നാല്‍ അപ്പോഴുമോ? അവന്റെ ശത്രുക്കള്‍ക്ക് പാടിക്കൊടുക്കുന്ന
നാവുകളുമായി ലോകം മുഴുവന്‍ യഹൂദനെ കുറ്റപ്പെടുത്താന്‍ എവിടെയും,
എല്ലായ്പ്പോഴും, യഥാര്‍ത്ഥ വേട്ടക്കാരുടെ ഉറ്റവരുണ്ടായിരുന്നു.
കൊലയാളികളുടെ ഉടയവരുണ്ടായിരുന്നു.

എന്നിട്ടുമെന്നിട്ടും, ഒറ്റപ്പെടുത്തിയവരുടെ ലോകത്തിനു നടുവില്‍
തങ്ങള്‍ തനിച്ചു നേരിട്ട വെല്ലുവിളികളുടെ അവസാനത്തില്‍ 5൦൦൦
വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും യഹൂദമതം പിടിച്ചുനില്‍ക്കുകയാണ്.
തങ്ങള്‍ തിരിച്ചുപിടിച്ച തങ്ങളുടെ ദൈവരാജ്യത്തിന്റെ ഉടമകളായി.

പക്ഷെ പാലസ്തീനിന്റെ കഥ അങ്ങനെയല്ല. അവിടത്തെ മുസ്ലീമുകള്‍ക്ക്
ലോകം മുഴുക്കെ ഉറ്റബന്ധുക്കള്ളുണ്ട്. ഇഹം സമസ്തം ജിഹാദുകൊണ്ട്
കീഴടക്കാമെന്നും, സകല രാജ്യത്തും തങ്ങളുടെ മതത്തിന്റെ ഭരണം
അടിച്ചേല്‍പ്പിക്കാമെന്നും, വിശ്വസിക്കുന്ന ഇസ്ലാമിക ഭീകരന്മാര്‍
പാലസ്തീനിലും ഒരു പച്ചക്കൊടി രാജ്യത്തെ സ്വപ്നം കാണുന്നു.

പാലസ്തീനിലെ ജനത അവിടെ ഒരു സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കാനോ,
അവിടെ ഒരു മതേതരത്വ ഭരണം നടപ്പിലാക്കാനോ, സ്വപ്നത്തിലെങ്കിലും
ചിന്തിച്ചിരിക്കുമെന്ന് ആരും കരുതിയേക്കില്ല.

ഏറ്റവും യാഥാസ്ഥിതികരായ ഹമാസ് പോലുള്ള ഇസ്ലാമിക തീവ്രവാദികളാണ്
സ്വതന്ത്ര പാലസ്തീന്‍ എന്ന ആപല്‍ക്കരമായ ആശയം മുന്നോട്ടുവെക്കുന്നത്.

ഇതൊരു യാഥാര്‍ത്ഥ്യമായാല്‍ അഫ്ഗാനെപ്പോലെയോ,
പാക്കിസ്ഥാനെപ്പോലെയോ, അപകടകാരിയായ മറ്റൊരു രാജ്യം കൂടി
ഈ ഭൂമിയില്‍ പിറക്കുകയാവും ഉണ്ടാവുക.

ഒരിക്കലും പൊറുതികൊടുക്കാതെ, നാളിത്രയും നിരന്തരം ഇസ്രയേലിനെ
ആക്രമിച്ച ജനസമൂഹമാണ് പാലസ്തീനിലെ മുസ്ലീമുകള്‍ .

ലോകത്തിലെ നാലിലൊന്നു ജനസംഖ്യ വരുന്ന മുസ്ലീമുകളുടെ
മറ്റു രാജ്യങ്ങള്‍ , അവരാല്‍ ഒരുക്കാവുന്ന സകല സൌകര്യങ്ങളും,
പാലസ്തീനിലെ ഭീകരര്‍ക്ക് ഒരുക്കിനല്‍കുകയും ചെയ്തുവരുന്നു.
ഈ പിന്തുണയുടെ പിന്‍ബലത്തില്‍ ഇസ്രായേലിനെ കൂട്ടക്കൊലകളുടെ
കൂത്തരങ്ങാക്കി മാറ്റുന്നവരാണ് പാലസ്തീനിലെ കൊടും ഭീകരന്മാരായ
മുസ്ലീം ചെകുത്താന്മാര്‍ . അഥവാ അവിടത്തെ ഹമാസ് പോരാളികള്‍ .

എന്നാല്‍ നമ്മുടെ രാജ്യത്തെ വാര്‍ത്താശകലങ്ങളില്‍ കാര്യങ്ങള്‍
നേരെ തലതിരിച്ചിട്ട നിലയിലാണ് പതിവായി വായിക്കപ്പെടുന്നത്.
ഇസ്രായേലികള്‍ പാലസ്തീനില്‍ കടന്നുകയറുന്നതും, മുസ്ലീമുകളെ
പിടികൂടുന്നതും, നിമിഷവേഗത്തില്‍ ഇവിടെ വാര്‍ത്തയായി പരക്കുന്നു.
പക്ഷെ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ജൂതന്റെ
പൊന്നുമകനെ ആരും തിരിഞ്ഞു നോക്കുന്നതേ ഇല്ല.
അവന്റെ അമ്മയുടെ അലമുറയിട്ട ആര്‍ത്തനാദങ്ങള്‍ ആരറിയുന്നു!
ആ മരണത്തിലെ വേദന ആര്‍ക്കും വാര്‍ത്തയേയല്ല!

ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍
ഇസ്രായേലിന്റെ പാലസ്തീന്‍ റെയ്ഡുകളെ നമുക്ക് അപലപിക്കേണ്ടി
വരുമായിരുന്നു. ഒരു മതനിരപേക്ഷ പാലസ്തീനായിരുന്നു ഹമാസ്
ആവശ്യപ്പെടുന്നതെങ്കില്‍ നമുക്കും അവരോട് ഐക്യദാര്‍ഡ്യം
പ്രഖ്യാപിക്കാമായിരുന്നു. പക്ഷെ ഇത്തരത്തിലൊന്നുമല്ല കാര്യങ്ങള്‍ .

നമ്മുടെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അതതു
പ്രദേശങ്ങളിലെ മുസ്ലീം വോട്ടുകള്‍ ഏറ്റവും പ്രധാനമാണ്.
എന്നാല്‍ ആര്‍ക്കും ഇവിടെ ജൂതവോട്ടുകള്‍ കിട്ടാനിരിക്കുന്നതും ഇല്ല.

എന്നാല്‍ ഈ ഒരൊറ്റ കാര്യം മാത്രം മുന്‍നിര്‍ത്തി പാലസ്തീനിലെ
ഇസ്ലാം ഭീകരരുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരകൃത്യങ്ങള്‍ക്കുനേരെ
കണ്ണടയ്ക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍
ഹമാസിന്റെ അക്രമത്തിനും, അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു
പച്ചക്കൊടി രാജ്യത്തിനും, വേണ്ടി കൂടിയാണ് സിന്താബാദ്‌ വിളിക്കുന്നത്‌
എന്നതാണ് നാമേവരും അറിഞ്ഞുവെക്കേണ്ടതായ യാഥാര്‍ത്ഥ്യം.

നമ്മുടെ രാഷ്ട്രീയക്കാര്‍ നമ്മെ ഒരിക്കലും പരിചയപ്പെടുത്താത്ത നിരവധി
നന്മകള്‍ ഇസ്രയേല്‍ എന്ന കൊച്ചുരാജ്യത്തിനു സ്വന്തമായിട്ടുണ്ട്.
ആധുനിക ലോകത്തിലെ ഏറ്റവും പ്രായോഗികമായ ചിന്താഗതികളെ
വരവേറ്റ ബുദ്ധിശാലികളായ ഒരു വീരജനതയാണ് ഇസ്രയേലില്‍ ഉള്ളത്.

ഏതാണ്ട് 1൦൦% സാക്ഷരതയും, ഏതു രംഗത്തെയും സ്വയംപര്യാപ്തതയും,
ഈ രാജ്യത്തിന്റെ സവിശേഷതകളാണ്. 33% മുതല്‍ 55% വരെ വരുന്ന
വിദ്യാസമ്പന്നര്‍ ഈ രാജ്യത്ത് യുക്തിവാദികളാണ്.

അക്കാരണത്താല്‍ മാത്രം ശാസ്ത്രപുരോഗതിയുടെ കാര്യത്തില്‍
ലോകത്തിന്റെ മുന്‍പന്തിയിലാണ് ഇന്നീ രാജ്യത്തിന്റെ മാന്യസ്ഥാനം.
ഈ നിരീശ്വരവാദികള്‍ ആധുനിക ശാസ്ത്രരംഗത്തെ ഒട്ടനവധി
കണ്ടുപിടുത്തങ്ങളുടെ പിതൃസ്ഥാനം അലങ്കരിക്കുന്നവര്‍ കൂടിയാണ്.
അനുഗ്രഹീതമായ, അതിബ്രഹത്തായ, ഈ നിരീശ്വര സാക്ഷരതയാണ്
ഇസ്രായേലിന്റെ സകല മികവുകളുടേയും നട്ടെല്ലായി നിലനില്‍ക്കുന്നത്.

അനാവശ്യമായി മറ്റൊരു രാജ്യത്തെ ആക്രമിച്ച ചരിത്രം ആധുനിക
ഇസ്രായേലിന് ഇല്ല തന്നെ. എന്നാല്‍ സ്വന്തം സുരക്ഷ സ്വയം നോക്കിപ്പോരാന്‍
ഈ രാജ്യത്തോളം ശേഷിയുള്ള മറ്റൊരു രാജ്യവും ഭൂലോകത്തില്‍ എടുത്തു
പറയാനില്ല എന്നതും നാം കാണാതിരുന്നുകൂട.
ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ വ്യോമസേനയും,
ഏറ്റവും ബലവത്തായ ചാരസംഘടനയും, ഇസ്രയേലിന്റേതാണ്.

ഒരു ചെറു തുരുത്തിനോളം മാത്രം പോന്ന കുഞ്ഞന്‍ രാജ്യമാണ്
ഇതത്രയും സ്വായത്തമാക്കി വെച്ചിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍
ഇസ്രയേലിനെ അഭിനന്ദിക്കാതിരിക്കാനും, അവിടത്തെ ജനങ്ങളുടെ
മികവിനെ ഓര്‍ത്ത്‌ ആശ്ചര്യപ്പെടാതിരിക്കാനും, ആര്‍ക്കു കഴിയും?

ജൂതന്റെ ചോരയെ മാത്രം ദാഹിച്ചുകൊണ്ട് ലോകത്തിലെ മുഴുവന്‍ മുസ്ലീം
രാജ്യങ്ങളും ചെന്നായ്ക്കളെ പോലെ ചുറ്റിലും പതുങ്ങി നില്‍ക്കുമ്പോഴും,
തെല്ലും കൂസല്‍ കൂടാതെ തങ്ങളുടെ അത്യന്താധുനികങ്ങളായ തനതു
കൃഷിരീതികളും, തങ്ങളുടെ അത്യുന്നതങ്ങളായ സാംസ്കാരിക മൂല്യങ്ങളുമായി,
ഈ സമര്‍ത്ഥനായ കുഞ്ഞന്‍രാജ്യം സമ്പന്നതയില്‍ ജീവിച്ചുപോരുന്നു.

ഇസ്രയേല്‍ ഇന്ത്യയുടെ ശത്രുരാജ്യമല്ല.
ഇസ്രായേലില്‍ നിന്നും ഇന്ത്യയ്ക്ക് യാതൊരു ഭീഷണിയും നേരിടുന്നില്ല.
നമ്മുടെ പട്ടാളം ആ രാജ്യവുമായി ഗാഢമായ സൌഹൃദത്തിലാണെന്നാണ്
എന്റെ അറിവും, വിശ്വാസവും.

എന്നിട്ടും നമ്മില്‍ ചിലര്‍ എന്തുകൊണ്ട് ഇസ്രയേലിനെ വെറുക്കുന്നു?
അതിനൊരു കാരണം അമേരിക്കയാണ് എന്നതാണ് രസകരമായ വാസ്തവം.

അമേരിക്കയെ വെറുക്കുന്നവര്‍ അതിന്റെ സുഹൃദ്രാജ്യങ്ങളെയും
അന്ധമായി വെറുക്കുന്നു. അമേരിക്കയുടെ ശത്രുവാണെന്ന ഒരൊറ്റ
കാരണത്താല്‍ മുസ്ലീം ഭീകരനായ ഒസാമാ ബിന്‍ ലാദനെയും,
കമ്മ്യൂണിസ്റ്റ്‌ ഘാതകനായ സദ്ദാം ഹുസ്സൈനെയും, ആരാധിക്കുന്ന
മൗഢ്യം നമ്മില്‍ ചിലരുടെ മനസ്സുകളില്‍ നിലനില്‍ക്കുന്നുണ്ടല്ലോ?
ആ മൗഢ്യത്തിന്റെ മറ്റൊരു പതിപ്പാണ്‌ നമ്മുടെ പാലസ്തീന്‍ പ്രേമം.

എന്നാല്‍ ജൂതന്മാരെ വെറുക്കുന്നതിന്റെ ഒന്നാമത്തെ കാരണം ;
മുസ്ലീം വോട്ടുബാങ്കുകളില്‍ കണ്ണുവെച്ച നമ്മുടെ രാഷ്ട്രീയക്കാരുടെയും,
മുസ്ലീം ഉപഭോക്താക്കളുടെ ഇടയില്‍ പ്രചാരം നേടേണ്ടതായ നമ്മുടെ
മാധ്യമങ്ങളുടെയും, അതിരുവിട്ട കുപ്രചരണങ്ങള്‍ തന്നെ.

അതല്ലാതെ, ഇസ്രയേല്‍ നമ്മോടു എന്തുചെയ്തിട്ടാണ്,
നാമതിനെ വല്ലാതെ വെറുക്കുന്നത്?
പാലസ്തീന്‍ തീവ്രവാദികളില്‍ എന്തു നന്മ കണ്ടിട്ടാണ്
നാം ഹമാസിന് "കീ ജെയ്" വിളിക്കുന്നത്‌?

പാലസ്തീനില്‍ മനുഷ്യാവകാശ നിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍
നമുക്ക് അതിനെതിരെ പ്രതികരിക്കാം. അതൊരു നല്ല കാര്യം.
എന്നാല്‍ ഇസ്രായേലില്‍ ഹമാസ് നടത്തുന്ന കൂത്താട്ടങ്ങളെയും,
കൊള്ളിവെയ്പ്പുകളെയും, നാം കണ്ടില്ലെന്നു നടിക്കരുത്.
ജൂതന്‍റെ ചോരയിലെക്കും നമ്മുടെ കണ്ണീരു വീഴേണ്ടിയിരിക്കുന്നു.

അതെന്തെന്നാല്‍ , ആദിപിതാവിന്റെ ഗോത്രവും
ആധുനികലോകത്തിന്റെ അവകാശികള്‍ തന്നെ.

https://www.youtube.com/watch?v=Jp-v8jp1Gnw#t=258



2 comments:

  1. ജൂതന്മാരെ വെറുക്കുന്നതിന്റെ ഒന്നാമത്തെ കാരണം ; മുസ്ലീം വോട്ടുബാങ്കുകളില് കണ്ണുവെച്ച നമ്മുടെ രാഷ്ട്രീയക്കാരുടെയും, മുസ്ലീം ഉപഭോക്താക്കളുടെ ഇടയില് പ്രചാരം നേടേണ്ടതായ നമ്മുടെ മാധ്യമങ്ങളുടെയും, അതിരുവിട്ട കുപ്രചരണങ്ങള് തന്നെ. അതല്ലാതെ, ഇസ്രയേല് നമ്മോടു എന്തുചെയ്തിട്ടാണ്, നാമതിനെ വല്ലാതെ വെറുക്കുന്നത്? പാലസ്തീന് തീവ്രവാദികളില് എന്തു നന്മ കണ്ടിട്ടാണ് നാം ഹമാസിന് "കീ ജെയ്" വിളിക്കുന്നത്‌? hats off u sir

    ReplyDelete
  2. വീഡിയോ കണ്ടു. കൊല്ലപ്പെടുന്നതു് മുസ്ലിമാണെങ്കിലും ജൂതനാണെങ്കിലും ദുഖമുണ്ട്.

    ലേഖനം കണ്ണു തുറപ്പിക്കുന്നതായി. "ജൂതന്‍ നിനക്കെങ്ങനെ ശത്രുവായി?" എന്ന ചോദ്യത്തിന് ഉത്തരമില്ല. മറ്റൊരു മൗഢ്യം.

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.