Saturday, August 23, 2014

ജനഗണമന...


പെരുമപ്പെട്ട കവിക്ക്‌ പട്ടും വളയും വാങ്ങാന്‍ പ്രയോജനപ്പെട്ടവയെങ്കിലും,
രവീന്ദ്രനാഥ ടാഗോറിന്റെ പാട്ടുകളും എഴുത്തുകളും മലയാള വിവര്‍ത്തനങ്ങളിലൂടെ
വായിച്ചറിഞ്ഞിട്ടുള്ള ഞാന്‍ വെറും പടുപുസ്തകച്ചുമടുകള്‍ എന്നതിലും അപ്പുറം പ്രയോജനകരങ്ങളായ യാതൊന്നും ആ രചനകളില്‍ നിന്നും കണ്ടെത്തുക
യുണ്ടായിട്ടില്ല. കുബേരപുത്രന്മാര്‍ കാലെടുത്തു കുത്തുന്ന ഏതുരംഗത്തും
സമൂഹത്തില്‍ നിന്നും, അധികാരികളില്‍ നിന്നും, എന്നെന്നും അവര്‍ക്ക്
അനര്‍ഹമായ പ്രശസ്തിയും, അംഗീകാരവും, ലഭിച്ചുപോരുക പതിവുണ്ടല്ലോ?
അതില്‍ ഉപരിയായി മറ്റൊന്നും ടാഗോറിന്റെ സമ്പാദ്യങ്ങളായി എനിക്ക്
അയാളുടെ രചനകളില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ദേശീയഗാനത്തെ ബഹുമാനിക്കേണ്ടിയിരിക്കുന്ന നിയമപരമായ ബാദ്ധ്യത
എനിക്കുള്ളതിനാല്‍ ഞാന്‍ ഇന്നും "ജനഗണമന" എന്ന് തുടങ്ങുന്ന ടാഗോര്‍
ഗാനത്തെ ആദരിക്കുന്നുണ്ട് എങ്കില്‍ത്തന്നെയും, ദേശം ഒരിക്കല്‍ ആ
പാട്ടിനെ ദേശഭക്തിഗാനം എന്ന പദവിയില്‍ നിന്നും പടിയിറക്കുമെന്നും,
അന്ന് അതിനെ ഞാനും എന്റെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുമെന്നും,
അതിയായ ആശയോടെ സങ്കല്‍പ്പിച്ചുപോകാറുണ്ട്.

(താഴെയുള്ള ലിങ്കില്‍ ശ്രീ. സി. രവിചന്ദ്രന്‍ എഴുതിയ കാര്യങ്ങളോട്
ഞാന്‍ ഏറെക്കുറെ യോജിക്കുന്നു.)

http://www.dcbooks.com/blog/controversy-surrounding-indian-national-anthem-article-in-malayalam-pachakkuthira-dc-books-blog/ 

Wednesday, August 13, 2014

പട്ടിണിക്കാരന്റെ സുവിശേഷം!


ധൂര്‍ത്തിന്റേയും, ആര്‍ഭാടത്തിന്റേയും, പരമപര്യായമായിത്തീര്‍ന്നിരിക്കുന്നു 
തിരുസഭയും, അതിലെ പുരോഹിതവര്‍ഗ്ഗമായ വൈദീകരും.
കോടിക്കണക്കിനു വരുന്ന ലോകജനതയുടെ വിശപ്പ്‌ അവര്‍ ഒരിക്കലും, ഒരിടത്തും, തെല്ലും പരിഗണിക്കുന്നതേയില്ല.

ജനിക്കുമ്പോള്‍ തങ്ങള്‍ സ്വന്തം കയ്യില്‍ യാതൊന്നും വെച്ചുകൊണ്ടല്ല ഈ
ലോകത്തിലേക്ക് വന്നതെന്നും, ഇവിടെ സ്വന്തം ആര്‍ഭാടങ്ങള്‍ക്കു വേണ്ടി
തങ്ങള്‍ ചിലവിടുന്ന കോടാനുകോടികള്‍ വെറും പട്ടിണിപ്പാവങ്ങളില്‍ നിന്നും
തങ്ങള്‍ മോഷ്ടിച്ചെടുക്കുന്നതു മാത്രമാണെന്നും, അവര്‍ അറിയാഞ്ഞിട്ടല്ല.
പക്ഷെ അവരുടെ കല്ലുപോലുള്ള മനസ്സ് തെല്ലും പശ്ചാത്തപിക്കുന്നതേയില്ല!

ക്രിസ്തുവിന്റെയും, ഗാന്ധിയുടെയും, വസ്ത്രധാരണത്തെ പറ്റി നമുക്കൊക്കെ
ഇപ്പോഴും ഒരു ചെറിയ ധാരണയും, കേവല സങ്കല്പ്പവുമൊക്കെ ഉണ്ടല്ലോ?

എന്നാല്‍ ചില പരാന്നഭോജികള്‍ക്ക് അതെപ്പറ്റി വലിയ അറിവില്ലെന്നു തോന്നും
അവരുടെ ധൂര്‍ത്തും, മോടിയും, കണ്ടാല്‍ ! പക്ഷെ മരപ്പണിക്കാരനായ ഒരുവന്റെ
മകനായ ക്രിസ്തുവിന്റെ പേരില്‍ പണിത പ്രസ്ഥാനമാണ് തിരുസഭയെങ്കില്‍ ,
അതിന്റെ പ്രതിനിധികളുടെ ജീവിതത്തില്‍ അല്പമെങ്കിലും ലാളിത്യം കാണുമെന്നു
നാം പ്രതീക്ഷിച്ചേക്കും. ആ പ്രതീക്ഷകളാണിവിടെ തകര്‍ന്നിരിക്കുന്നത്.

കൊട്ടാരതുല്ല്യമായ മണിമേടകള്‍ ! കോടികള്‍ വിലവരുന്ന വസ്ത്രങ്ങള്‍ !
പണംകൊണ്ട് മദിച്ചുനടക്കുന്ന ഇവരൊക്കെ പക്ഷെ പറയുന്നതോ?
അത് പട്ടിണിക്കാരന്റെ സുവിശേഷവും! കൊടിയ കാപട്യം! തനി വഞ്ചന!


അനാഥശാലാ നടത്തിപ്പിന്‍റെ പിന്നാമ്പുറം


ഇക്കാലത്തെ ഏറ്റവും ലാഭകരമായ ബിസ്സിനസ്സായി അനാഥശാലാ നടത്തിപ്പ് മാറിവന്നുകൊണ്ടിരിക്കയാണ്. നിങ്ങള്‍ ഒരു അനാഥശാല നടത്തുകയാണെന്ന് 
ലോകത്തെ അറിയിച്ചാല്‍ നിങ്ങളെ തേടി കോടികളാണ് വന്നെത്തുക. ആകെ
ഒരു പ്രശ്നമായി അവശേഷിക്കുന്നത് അനാഥരെ കണ്ടുകിട്ടാനുള്ള പ്രയാസമാണ്.
മനുഷ്യക്കടത്തുവഴിയും, മറ്റും ഇതിനുവേണ്ടി ശ്രമങ്ങള്‍ നടത്തിനോക്കുന്നവര്‍
പോലും ഈ രംഗത്ത് സജീവമാണ് എന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞല്ലോ?

അനാഥത്വം വില്‍പ്പനച്ചരക്കാവുന്നത് വളരെ പരിതാപകരമായ ഒരു കാര്യമത്രേ.
കോഴവാങ്ങി കോളേജുകള്‍ നടത്തിയും മറ്റും നിയമവിരുദ്ധമായി ധനം
സമ്പാദിച്ചു കുപ്രസിദ്ധി നേടിയ സംഘടിതമതങ്ങള്‍ തന്നെയാണ് അനാഥശാലാ
വ്യവസായത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ദൈവവിശ്വാസംപടിയിറങ്ങി വിടപറഞ്ഞുകൊണ്ടിരിക്കുന്ന ഈ നവശാസ്ത്ര
യുഗത്തില്‍ , മേലിലുള്ള കാലത്ത്, അന്ധവിശ്വാസം കൊണ്ടുമാത്രം അണികളെ
ആകര്‍ഷിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിയിരി
ക്കുന്നവരാണ് ഇന്നത്തെ മതമേധാവികള്‍ . പണമാണത്രേ പ്രധാനം.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബലാത്സംഗം, കൊലപാതകം, തുടങ്ങിയ
അനേകം കുറ്റകൃത്യങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ ഈയിടെ നാം നിരന്തരമായി
പത്രങ്ങളില്‍ കാണാറുണ്ട്‌ . രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ അരമനകളില്‍ കയറിയി
റങ്ങുന്നു എന്ന വാര്‍ത്തയും അതിനൊപ്പം തന്നെ നാം കേള്‍ക്കാറുണ്ട്.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു
കിടക്കുന്നതും, അരമനകളില്‍ കയറിയിറങ്ങിയ നേതാക്കള്‍ കനത്ത ഭൂരിപക്ഷ
ത്തോടെ ജയിച്ചുകയറുന്നതും, അങ്ങാടിപ്പാട്ടാകാറുള്ള അരമനരഹസ്യങ്ങള്‍ .

കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും, തങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളെ
ജയിപ്പിച്ചുകയറ്റിവിടാനും, ധൂര്‍ത്തിനും, സ്വാധീനിച്ചു മതംമാറ്റുന്നതിനുമൊക്കെ
പണം ധാരാളം ഒഴുക്കേണ്ടിവരുമെന്നുള്ളത് ഇന്ന് ആര്‍ക്കാണറിയാത്തത്?

എന്നാല്‍ മതസ്ഥാപനങ്ങള്‍ക്ക് ഇതിനൊന്നും പണം ഒരു തടസ്സമായി വന്നു
കാണുന്നില്ല എന്നതും പൊതുജനസംസാരം തന്നെ. മറ്റൊന്നുകൂടെ നാം
ഇതോടൊപ്പം കാണുന്നുണ്ടെന്നും ഓര്‍ക്കണം. ഏറ്റവും കൂടുതല്‍ അനാഥശാലകള്‍
നടത്തിവരുന്നവരും മതസ്ഥാപനങ്ങള്‍ തന്നെ!

വിദേശപണം സുലഭമായി കിട്ടുന്നു എന്നതാണ് ഈ രംഗത്തെ പ്രധാന ആകര്‍ഷ
ണമായി മതങ്ങള്‍ കണ്ടെത്തുന്ന കാര്യം. ഈ പേരില്‍ ഭീമമായ സംഖ്യകള്‍ സമ്പാ 

ദിച്ചവരില്‍ കേരളത്തില്‍ സ്വാഭാവികമായും മുന്‍പന്തിയില്‍ ഉണ്ടാവുക ക്രിസ്ത്യന്‍
മതസ്ഥാപനങ്ങള്‍ തന്നെയായിരിക്കും എന്ന് ഒരു ശരാശരി കേരളീയന് ഊഹിക്കാന്‍ കഴിഞ്ഞേക്കും. കേവലം ധനസമ്പാദനം മാത്രമല്ല അനാഥശാലാ നടത്തിപ്പിലൂടെ
ലഭിക്കുന്ന നേട്ടം. മതപരിവര്‍ത്തന പരിപാടികള്‍ക്കും അനാഥശാലകളെ ആര്‍ക്കും
എളുപ്പത്തില്‍ വേദിയാക്കാവുന്നതാണ്. ആരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്യുന്നുണ്ടോ
എന്ന ചോദ്യം അപ്രസക്തമാണ്. ആ ചോദ്യത്തിന്റെ ഉത്തരം സമൂഹത്തില്‍ നിന്നും 

നിങ്ങള്‍ തേടിക്കൊള്‍ക. വാര്‍ത്തയ്ക്ക് കടപ്പാട്: 

http://news.keralakaumudi.com/news.php?nid=21041434168ab851a1e0315776ea095e



അറവുശാലകളിലേക്ക് ആനയിക്കപ്പെടുന്ന അനാഥക്കുട്ടികള്‍


ഇന്ത്യ സ്വന്തമായ നീതിന്യായാനിയമങ്ങള്‍ ഉള്ള ഒരു രാജ്യമാണ്.
എന്നാല്‍ ആ രാജ്യനിയമങ്ങളെ ബഹുമാനിക്കാത്ത അനേകര്‍ ഈ 
രാജ്യത്ത് ജീവിക്കുന്നുണ്ട്. ഈ രാജ്യനിയമങ്ങള്‍ക്ക് പകരം ഇവിടെ
താന്താങ്ങളുടെ വേദപുസ്തകങ്ങളിലെ നിയമങ്ങള്‍ കൊണ്ടുവരാന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്ന മതതീവ്രവാദികള്‍ ഇവിടത്തെ
അപകടക്കാരായ സ്ഥിരസാന്നിദ്ധ്യമാണ്. മറ്റൊരു കൂട്ടര്‍ ഇവിടെ
സ്ഥിരമായി മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു സ്വന്തം
സാമ്രാജ്യങ്ങള്‍ വിസ്താരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഇപ്പറഞ്ഞ രണ്ടുകൂട്ടരെയും അരമനസ്സുകൊണ്ട് ആരാധിച്ചുപോരുന്ന
ഒരു വലിയ വിഭാഗം ദരിദ്രരും ഇന്ത്യയില്‍ ഉണ്ട്. അവരെ ഉള്‍ക്കൊണ്ടു
പോരുന്ന അര ഡസനോളം കരുത്തുറ്റ സംഘടിത മതങ്ങളും ഇവിടെ
നിലനില്‍ക്കുന്നു. രാജ്യത്തെ തീവ്രവാദത്തിനും, മാഫിയാ പ്രവര്‍ത്തി
കള്‍ക്കും, മറയൊരുക്കുക എന്ന ദൌത്യമാണ് ഈ സംഘടിത
മതങ്ങള്‍ പലതും വിദഗ്ധമായി കൌശലപൂര്‍വ്വം നടത്തിപ്പോരുന്നത്.

രാജ്യത്തെ നിയമങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത അവര്‍
തങ്ങളുടെ വിശ്വാസികളെ എന്നും ബോദ്ധ്യപ്പെടുത്തുന്ന ഒരു കാര്യം,
രാഷ്ട്രനിയമങ്ങളെ വിലവെക്കാതെയും, നിങ്ങള്‍ക്കൊക്കെ ഇവിടെ
സസുഖം ജീവിച്ചുപോകാം എന്നുള്ളതാണ്.

വളരെ പരസ്യമായി നിയമനിഷേധം നടത്തിക്കൊണ്ട്; എന്നിട്ടും തങ്ങള്‍ പിടിക്കപ്പെടുന്നില്ല എന്നും, ആരാലും തടയപ്പെടുന്നില്ല എന്നും, വിശ്വാസി
കളെ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിച്ചുകാണാറുണ്ട്‌ .
ദേവാലയങ്ങള്‍ക്ക് മുകളില്‍ മൈക്ക് സ്ഥാപിച്ചുകൊണ്ട് നിയമങ്ങളെ
കാറ്റില്‍ പറത്തുന്നവരുടെ പ്രവര്‍ത്തി ഇതിനൊരു ഉദാഹരണമാണ്.
ഇക്കാര്യത്തില്‍ മുസ്ലീം പള്ളികളാണ് ഏറ്റവും മോശമായ ഉദാഹരണമായി
ചൂണ്ടിക്കാട്ടാവുന്നത്. മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള അവരുടെ ബാങ്ക്
വിളി ഇത്തരം ഒരു വെല്ലുവിളിയുടെ മാത്രം ഭാഗമാണ്.

പുറമേക്ക് ഇത്തരം ചെറിയ വെല്ലുവിളികള്‍ നടത്തുമ്പോള്‍ അവര്‍
അകമേ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യദ്രോഹ കര്‍മ്മപരിപാടികള്‍
പലതും പൊതുജനങ്ങള്‍ക്ക് അത്ര പരിചിതമായിരിക്കില്ല തന്നെ.

അനാഥശാലകളുടെ പേരില്‍ മനുഷ്യക്കടത്തും, അവയവ വില്‍പ്പനയും,
ഇന്നു നടന്നുപോരുന്നതായി അറിയിപ്പുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.
അനാഥശാലകളില്‍ കുട്ടികള്‍ ലൈംഗീക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള
വില്‍പനച്ചരക്കുകള്‍ ആയി മാറ്റപ്പെടുന്നതും നാം കേട്ടിട്ടുള്ളതാണ്.
ഇതൊന്നും നാം മറന്നു പോയിക്കൂട.

കുട്ടികളെ ദത്തെടുക്കുന്നതിനും, അവരെ നല്ലപോലെ സംരക്ഷിക്കുന്നതി
നായി അനാഥശാലകളിലേക്ക് ഏറ്റെടുക്കുന്നതിനും, നമ്മുടെ രാജ്യത്തെ
നിയമങ്ങള്‍ ആര്‍ക്കും തടസ്സമല്ല. ആ നല്ല നിയമങ്ങള്‍ കുട്ടികളുടെ
സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ളതാണ്.

എന്നാല്‍ ആ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന
വെല്ലുവിളിയോടെ, അവയവക്കച്ചവടവും, മതപരിവര്‍ത്തനവും,
അധോലോക പ്രവര്‍ത്തനവും, ഭീകരപ്രവര്‍ത്തനങ്ങളും, ലക്ഷ്യമിട്ടു
കൊണ്ട്, സ്വന്തം കര്‍മ്മപരിപാടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന
വരാണ്, വല്ലപ്പോഴുമെങ്കിലും പിടികൂടപ്പെടുന്നത്.

അവരെപ്പോലും ന്യായീകരിക്കുന്നതിനുപോലും ഇവിടെ ചിലര്‍
ഇല്ലാതില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ; അധോലോകത്തെയും,
അധമമതങ്ങളെയും, അരമനസ്സുകൊണ്ട് ആരാധിച്ചുപോരുന്ന
ഒരു കൂട്ടര്‍ നമുക്കിടയില്‍ ഉണ്ടെന്ന്?

വൃക്ക, കരള്‍ , ത്വക്ക്, ഹൃദയം, നേത്രമിഴി, എന്നീ പേരുകളില്‍
അറിയപ്പെടുന്ന മനുഷ്യശരീരത്തിലെ സ്പെയര്‍ പാര്‍ട്ടുകള്‍ ആയി
ഈ അനാഥക്കുട്ടികള്‍ പിച്ചിക്കീറപ്പെടുന്നതില്‍ അവര്‍ തെല്ലും
ആശങ്ക പ്രകടിപ്പിച്ചു കാണാറില്ല. അവ്വിധത്തിലുള്ള അപകടങ്ങളെ
മനഃപ്പൂര്‍വ്വം മറച്ചുപിടിച്ചുകൊണ്ട്, അനാഥരെ സംരക്ഷിക്കുന്നതിലുള്ള
വ്യഗ്രത നാടകീയമായി പ്രകടിപ്പിക്കുന്ന പോസ്റ്റുകളും, ആഹ്വാനങ്ങളും,
ഇവരുടേതായി വന്നുകൊണ്ടിരിക്കുന്നത് നമുക്ക് കാണാം.

അപ്പോള്‍ ഒന്നോര്‍ക്കുക. അനാഥശാലകളെയല്ല, അറവുശാലക
ളിലേക്ക് മനുഷ്യക്കടത്തു നടത്തുന്നവരെയാണ് നാം ഒറ്റപ്പെടുത്തു
ന്നതെന്ന്. അവരെ ചെറുക്കേണ്ടത് നമ്മുടെ കടമയാണെന്ന്.



Tuesday, August 12, 2014

സ്മാരകങ്ങളെ എന്തിന് ആരാധിക്കണം?

മഹാത്മാഗാന്ധിയുടെ കണ്ണട, മദര്‍ തെരേസയുടെ ടോയ്ലെറ്റ്‌ പേപ്പര്‍ , കുട്ടൂസന്റെ പമ്പരം, ശ്രീബുദ്ധന്റെ ബോധിവൃക്ഷം..........വിവരംകെട്ട ജനതകളാണ് സ്മാരകങ്ങളെ ആരാധിച്ചുപോരുന്നത്.ഇതിന്‍റെ പച്ചമലയാളത്തിലുള്ള പേരാണ് വിഗ്രഹാരാധന.വിഗ്രഹത്തെ പൂജിച്ചതുകൊണ്ട് ചത്തവനൊരു മെച്ചവും കിട്ടാനിരിക്കുന്നില്ല.വ്യക്തികളെയല്ല, ആശയങ്ങളെ മാത്രമാണ് സൂക്ഷിച്ചുവെക്കേണ്ടത്.അതിനായി സ്മാരകവസ്തുക്കളെ ലേലംകൊള്ളേണ്ട കാര്യമൊന്നുമില്ല.


സ്മരണകള്‍ , സ്മാരകങ്ങള്‍


നമ്മുടെ ബാല്യകാലത്തെ ഫോട്ടോ നമ്മള്‍ സൂക്ഷിച്ചുവെക്കാറുണ്ട്. 
സ്നേഹവും, ഇഷ്ടവുമുള്ള, വസ്തുക്കളെ സ്മരണക്കായി സൂക്ഷിച്ചുവെക്കുക 
എന്നത് തീര്‍ത്തും തെറ്റായ കാര്യമാണെന്ന അഭിപ്രായം എനിക്കില്ല. 

പക്ഷെ സ്മാരകങ്ങളോടു കാണിക്കുന്ന അമിതമായ വൈകാരികഭാവം 
അപകടകരം തന്നെ. എല്ലാ കാര്യത്തിലും മനുഷ്യന്‍ സ്വന്തം വിവേചനബുദ്ധി 
ഉപയോഗിക്കേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ട്.
ഉപേക്ഷിക്കേണ്ടവ ഉപേക്ഷിച്ചുകൊണ്ട് മിതത്വവും, ശുചിത്വവും,
നാം നിരന്തരം പാലിക്കേണ്ടതുണ്ട്.

സ്മാരകങ്ങളോടു കാണിക്കുന്ന അമിതാവേശവും, ആരാധനയും,
അനാവശ്യം തന്നെ. ഒരു വസ്തു പണ്ടെന്നോ ഒരു വ്യക്തി ഉപയോഗിച്ചിരുന്നെങ്കില്‍ ,
അതുകൊണ്ട് പിന്നീട് വല്ല പ്രയോജനവും ഉണ്ടെങ്കില്‍ മാത്രമേ തുടര്‍ന്നും അതു
സൂക്ഷിച്ചുവെക്കേണ്ടതുള്ളൂ. ഒരു വ്യക്തിയെപ്പറ്റി നിര്‍ബ്ബന്ധപൂര്‍വ്വം മറ്റുള്ളവരെ
ഓര്‍മ്മിപ്പിക്കാനായി അത്തരം പാഴ്വസ്തുക്കള്‍ ഒരിക്കലും സൂക്ഷിക്കപ്പെടരുത്.

വ്യക്തിനാമങ്ങള്‍ അല്ല, വ്യക്തികള്‍ ഏകിയ സംഭാവനകള്‍
മാത്രമാണ് നാം അടുത്ത തലമുറയിലേക്കു കൈമാറേണ്ടത്.

ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ എന്ന വ്യക്തിനാമാത്തിനു പ്രസക്തിയൊന്നുമില്ല.
നമ്മള്‍ അയാളെ ഓര്‍ത്താലും, ഇല്ലെങ്കിലും, അയാള്‍ക്കൊരു വ്യത്യാസവുമില്ല.
ജനം ഇനിമേലില്‍ ഓര്‍ത്തിരിക്കേണ്ടത് E = MC square എന്നു മാത്രമാക്കി
പരിമിതപ്പെടുത്തിയാല്‍ ആര്‍ക്കും ദോഷമൊന്നും വരാനില്ല.

കെട്ടിടം എന്ന നിലയില്‍ മഴനനയാതെ പത്തുപേര്‍ക്ക് കയറി നില്‍ക്കാനോ,
ട്യൂറിസം വഴി പത്തു പണം ഉണ്ടാക്കാനോ, ചരിത്രം ചികയാനോ......
അങ്ങനെ വല്ല ഉപയോഗവും ഉണ്ടെങ്കില്‍ മാത്രം, താജ് മഹല്‍ നിലനില്‍ക്കട്ടെ.
അല്ലാത്തപക്ഷം ആ സൗധത്തെ പൊളിച്ചുനീക്കാം.

ചരിത്രപരമായ എന്തെങ്കിലും തെളിവുകള്‍ക്ക് വേണ്ടിയോ, ലോഹസങ്കരങ്ങളെ
പറ്റിയുള്ള പഠനം ബാക്കി കിടക്കുന്നുണ്ടെങ്കിലോ, ടിപ്പുസുല്‍ത്താന്റെ വാള്‍ ഇനിയും
സൂക്ഷിച്ചുവെക്കാം. അല്ലാത്തപക്ഷം അത് ഉരുക്കി, ആ ലോഹം മറ്റെന്തിനെങ്കിലും ഉപയോഗിക്കാം. അക്കാലത്തെ ഏതെങ്കിലും ഒരു വാള്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കു
വേണ്ടി കരുതിവെക്കുന്നത്‌ നന്നായിരിക്കും.

കൂടുതല്‍ കീടനാശിനി സസ്യേതര ഭക്ഷണങ്ങളില്‍


സസ്യഭക്ഷണം രോഗങ്ങളെ അകറ്റിനിര്‍ത്തും. 
പാപബോധം കൂടാതെ ഭക്ഷിക്കണമെങ്കില്‍ സസ്യാഹാരം തന്നെ 
വേണംതാനും. എന്നാല്‍ സസ്യാഹാരത്തിലൂടെ കീടനാശിനികള്‍ 
അകത്തുചെല്ലുമെന്നു പേടിച്ചു കഴിക്കാതിരുന്നാലോ?

സസ്യാഹാരത്തേക്കാള്‍ കൂടിയ തോതില്‍ കീടനാശിനികളും, അതിലും 
മാരകമായ കുമിള്‍നാശിനികളും, ഇന്നു സസ്യേതര ഭക്ഷ്യോല്‍പ്പന്നങ്ങളില്‍
പ്രയോഗിച്ചുകാണുന്നു. കടല്‍മത്സ്യങ്ങളിലാണ് മിക്കപ്പോഴും ഏറ്റവും കൂടിയ
അളവില്‍ , സംരക്ഷകവസ്തുക്കളായി ഇവ കലര്‍ത്തേണ്ടിവരുന്നത്.

രാവിലെ മീന്‍ പിടിക്കാന്‍ പോവുന്ന ജലവാഹനങ്ങള്‍ രാവെത്തുന്നതോടെ
തിരിച്ചുവരുന്നില്ല എന്ന് ഇന്ന് നമുക്കറിയാമല്ലോ? ഒന്നോ, രണ്ടോ,
അതിലധികമോ, ആഴ്ചകളും, ചിലപ്പോള്‍ മാസങ്ങള്‍ തന്നെയും,
കടലില്‍ കഴിഞ്ഞതിനു ശേഷമാണ് ഈ വാഹനങ്ങള്‍ മത്സ്യവുമായി
കരക്കണയുന്നത്.

അവര്‍ ശേഖരിച്ച മത്സ്യം, അത്രയും നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍
ഐസ് കട്ടകള്‍ കൊണ്ടോ, ഫ്രീസര്‍ കൊണ്ടോ, കഴിയുന്ന കാര്യം പ്രയാസമാണ്.
എന്നുമാത്രവുമല്ല, അത്രയും നാള്‍ സൂക്ഷിക്കാനായി ഐസ് ഉണ്ടാക്കിയാല്‍ ,
ഇന്ധനച്ചിലവു വകയില്‍ തന്നെ ഒരു വലിയ തുക ചിലവുവരും.
എങ്കില്‍ കിലോവിനു നൂറു രൂപയിലധികം ആ ഇനത്തില്‍ മാത്രം
വിലയിടേണ്ടിവരും. പിടിക്കാനുള്ള കൂലി, ബോട്ട് വാടക എന്നീ
ചിലവുകള്‍ കൂടി കൂട്ടിയാല്‍ മീനിനു പവന്‍ കണക്കിന് വിലയിടേണ്ടിവരും.

എന്നാല്‍ ശക്തമായ കീടനാശിനി പ്രയോഗം നടത്തിയാല്‍ ഐസ് ഇടാതെ
പോലും മത്സ്യം കേടുകൂടാതെ ഇരിക്കും.
(അപ്പോഴും അല്പം ഐസ് വേണ്ടിവരാറുണ്ട്. തീര്‍ത്തും ഒഴിവാക്കാനാവില്ല.)
അങ്ങനെ വന്നെത്തുന്ന കടല്‍മത്സ്യങ്ങളാണ് സസ്യഭക്ഷണത്തിനു
പകരമായി നാം കണ്ടെത്തുന്നതെങ്കില്‍ അത് കൂടുതല്‍ അപകടം തന്നെ.

മാംസത്തിലും കീടനാശിനികള്‍ ഉണ്ട്. സംരക്ഷിക്കാന്‍ വേണ്ടി ചേര്‍ത്തുന്ന
കീടനാശിനികള്‍ക്ക് പുറമേ, അല്ലാതെ മൃഗങ്ങളുടെ ശരീരത്തിലെത്തുന്ന
കീടനാശിനികളും, മാംസോല്പ്പന്നങ്ങളിലൂടെ നമ്മുടെ വയറ്റിലെത്തുന്നു.

കീടനാശിനിപ്രയോഗമുള്ള കൃഷിഭൂമികളില്‍ മേയാതെയോ, കീടനാശിനികള്‍
ഉപയോഗിച്ചു വിളവെടുത്ത ധാന്യങ്ങള്‍ തീറ്റയായി എടുക്കാതെയോ,
ഇക്കാലത്ത് ഒരു മൃഗത്തിനും വളരാനാവില്ല. ഇതിനുപുറമേ ഹോര്‍മോണുകള്‍
കൂടി, കൂടുതലായി അവയുടെ ശരീരത്തില്‍ എത്തുന്നുണ്ട്.

ഏതായാലും കീടനാശിനിയെ പേടിച്ചു സസ്യഭക്ഷണം ഒഴിവാക്കുന്നതില്‍
കഴമ്പൊന്നുമില്ല. കുറെയോക്കെയെങ്കിലും, കഴുകിയാല്‍ പോകുന്നതാണ്
സസ്യങ്ങളിലെ കീടനാശിനികള്‍ . എന്നാല്‍ , മാംസത്തിലെ വിഷം,
അവ്വിധത്തില്‍ പോലും നീക്കം ചെയ്യാന്‍ കഴിയാത്തതാണ്.

നമ്മുടെ കുടലുകള്‍ കുഴിമാടങ്ങള്‍ ആവാതിരിക്കാനും, നമ്മുടെ ഭക്ഷണം
പാപത്തിന്റെ പ്രതിഫലമാവാതിരിക്കാനും, സസ്യഭക്ഷണം ശീലമാക്കാം.


Sunday, August 10, 2014

കുടല്‍ കുഴിമാടമാക്കുന്ന കൂട്ടുകാര്‍ കണ്ണുതുറന്നിരുന്നെങ്കില്‍ !



കൊച്ചുകുട്ടിയായിരിക്കുന്ന കാലത്ത് മാക്കനെ പച്ചത്തവള എന്നാണു ഞങ്ങളൊക്കെ പറഞ്ഞുവന്നിരുന്നത്. വന്‍തോതില്‍ കീടങ്ങളെ തിന്നൊടുക്കിയിരുന്നതിനാല്‍ മാക്കാനെ അന്നൊക്കെ ഗ്രാമീണരായ കൃഷിക്കാര്‍ക്ക് വലിയ സ്നേഹവുമായിരുന്നു.

എന്നാല്‍ ആ സ്നേഹമൊന്നും മാക്കാന് തുണയായില്ല എന്നുവേണം പറയാന്‍ . മാക്കാനെ പറ്റി ഓര്‍ക്കുമ്പോള്‍ സങ്കടകരമായ കാഴ്ചകളാണ് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത്. മനുഷ്യന്‍ എത്ര ക്രൂരനായ ജീവിയാണെന്ന തിരിച്ചറിവുകൂടെ ആ ഓര്‍മ്മകളോടൊപ്പം ചേര്‍ക്കപ്പെടുന്നു.

തവളക്കാലിനു വിദേശങ്ങളില്‍ വന്‍ ഡിമാണ്ട് ഉണ്ടായിരുന്ന കാലമായിരുന്നു അത്. കൃഷിക്കാരടക്കമുള്ള ഗ്രാമീണര്‍ രാത്രി പെട്രോള്‍ മാക്സുമായി ഇറങ്ങും. അവര്‍ ചാക്കുകണക്കിനു മാക്കാന്മാരെ പിടികൂടും.

പുലര്‍ച്ചെ അവയുടെ കാലുകള്‍ മാത്രം അറത്തെടുക്കും. അര്‍ദ്ധപ്രാണനായി, ആരിലും അനുകമ്പയുണര്‍ത്തുന്ന അര്‍ദ്ധശരീരികളായി, അവ പാതയോരങ്ങളില്‍ മരണവുമായി മല്ലിട്ടുകിടക്കും. 

കാലുകള്‍ വെട്ടിയെടുക്കുന്ന ഗ്രാമീണര്‍ അവയെ ഒന്ന് കൊന്നുകൊടുക്കാന്‍ പോലും ദയ കാണിക്കാറില്ല.

ജീവന്‍ പറിഞ്ഞുപോകുന്ന വേദന കടിച്ചിറക്കിക്കൊണ്ട് ആ സാധുജീവികള്‍ അവയുടെ ആയുസ്സൊടുങ്ങിക്കിട്ടാന്‍ ഊഴം കാത്തുകിടക്കും. 

അവയെ ജീവനോടെ കൊത്തിവലിക്കാന്‍ കാക്കകള്‍ വന്നെത്തുമ്പോള്‍ , മനുഷ്യന്റേതിനു തുല്യമായ അവയുടെ കുഞ്ഞു മുന്‍കാലുകള്‍ നീട്ടിനീട്ടിവെച്ച്‌, മുറിവാര്‍ന്ന ശരീരവുമായി ഈ പാവങ്ങള്‍ നിലത്തിഴയും.

നീണ്ട മണിക്കൂറുകള്‍ വേദന തിന്നതിനു ശേഷമാണ് അവ ജീവന്‍ വെടിയാറുള്ളത്. അവയുടെ അവസാന ശ്വാസം വരെയും ആ മിണ്ടാപ്രാണികളുടെ ശാപം മനുഷ്യരിലേക്ക് പാഞ്ഞുകൊണ്ടേയിരിക്കും.

ഇന്നും മാക്കാന്‍ ഉണ്ട്. എണ്ണം നന്നേ കുറവാണെന്നു മാത്രം. ചില സുമനസ്സുകളുടെ ഇടപെടല്‍ കൊണ്ട് മാക്കാന്‍ സംരക്ഷിത ജീവികളുടെ പട്ടികയില്‍ വന്നുപെട്ടതിനാല്‍ ഈ ക്രൂരത ഇന്ന് വളരെ കുറവായിട്ടുണ്ട്.

മാക്കാന്‍ ഇല്ലെങ്കിലും മലയാളിക്ക് മഴ കിട്ടിക്കൊള്ളും. 
എന്നാല്‍ തന്റെ തലയില്‍ വീഴുന്നത് മാക്കാന്റെ ശാപപ്പെരുമഴയാണെന്നുകൂടി മലയാളി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

കുടല്‍ കുഴിമാടമാക്കുന്ന കൂടുകാര്‍ കണ്ണുതുറന്നിരുന്നെങ്കില്‍ !






ശവംതീനികളോടു ഗുരു

”പശുവിന്‍റെ പാലുകുടിക്കമെങ്കില്‍ 
അതിന്‍റെ മാംസം ഭക്ഷിക്കുന്നതില്‍ എന്താ തെറ്റ്?”

തെറ്റുചെയ്യുന്നവര്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍ വേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റുള്ളവരെ 
ചിന്താകുഴപ്പത്തില്‍ കൊണ്ടെത്തിക്കാനും ചിലര്‍ക്ക് കഴിഞ്ഞേക്കും.

മാംസഭക്ഷണത്തിലെ തിന്മ തിരിച്ചറിയാന്‍ വലിയ പാണ്ഡിത്യമൊന്നും
ആര്‍ക്കും ആവശ്യമായി വരുന്നില്ല. ആകെക്കൂടി ഒരേയൊരു ചോദ്യത്തെ
നേരിടാനുള്ള ത്രാണിയാണ് ഇവിടെ പ്രസക്തമായി വരുന്നുള്ളൂ.
"ഈ കൊടും പാപത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഞാന്‍ തയ്യാറാണോ?"

പക്ഷെ ദുശ്ശീലങ്ങളില്‍ അടിമപ്പെട്ടുപോയവര്‍ക്ക് അതില്‍ നിന്നും
പുറത്തുകടക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ തങ്ങള്‍ പാപത്തിന്റെ ശമ്പളം
പറ്റിക്കൊണ്ടിക്കുമ്പോള്‍ മറ്റുള്ളവര്‍ കളങ്കരഹിതരായി നടക്കുന്നതു കാണാനും
ചിലര്‍ ഇഷ്ടപ്പെടുന്നില്ല. അത്തരക്കാരുടെ വരട്ടുതര്‍ക്കങ്ങളില്‍ ഒന്നാണ് നാം
മുകളില്‍ കണ്ടതു പോലുള്ള ചോദ്യങ്ങള്‍ക്ക് നിദാനം.

”പശുവിന്‍റെ പാലുകുടിക്കമെങ്കില്‍
അതിന്‍റെ മാംസം ഭക്ഷിക്കുന്നതില്‍ എന്താ തെറ്റ്?”

അമ്മിഞ്ഞ കുടിച്ചു വളര്‍ന്നവര്‍ ആരും ചോദിച്ചുകൂടാത്ത ചോദ്യമാണത്.
ഈ ചോദ്യം ചോദിക്കുന്നവരോടു മറുപടി പറയാതെ,
അവരോട് തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ അവര്‍ ഇളിഭ്യരാകുന്നതു കാണാം.

"താങ്കളുടെ അമ്മ മരിച്ചാല്‍ താങ്കള്‍ എന്തു ചെയ്യും?"









Wednesday, August 06, 2014

അപരിഷ്കൃതമായ ആഹാരശൈലി.

ഒരേ പാത്രത്തില്‍ നിന്നും ഒന്നിലേറെ പേര്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത്‌ 
അറബി നാടുകളില്‍ പതിവാണ്. അതൊരു ശ്രേഷ്ഠമായ ആഹാരശൈലിയാ 
ണെന്ന് അറബികള്‍ പൊങ്ങച്ചം പറയുന്നതും, ചില വിഡ്ഢിത്താന്മാര്‍ അതൊക്കെ 
കേട്ടുകൊണ്ട് തലകുലുക്കി സമ്മതിച്ചു കൊടുക്കുന്നതും, നമുക്ക് പരിചിതമാണ്.

അറബികള്‍ മാത്രമല്ല, മറ്റുപലരും ഇത്തരത്തില്‍ ഒരേ പാത്രത്തില്‍ നിന്നും
ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത് മറ്റിടങ്ങളിലും കാണാവുന്നതാണ്.

ഈ ശൈലി ഇന്നുകാലത്ത് വളരെ വിരളമായി മാത്രമാണ് കാണുന്നതെങ്കിലും,
പഴയ കാലങ്ങളില്‍ ഇതത്ര അസാധാരണമായ കാഴ്ചയായിരുന്നില്ല.

എന്നാല്‍ ഈ കാലത്തും, ഈ ആഹാര ശീലം ഒട്ടും ഉപേക്ഷിക്കാത്തവരാണ്
നമ്മോടൊപ്പം ജീവിച്ചുപോരുന്ന പക്ഷിമൃഗാദികള്‍ .

മനുഷ്യന്‍ അവന്റെ സാംസ്കാരിക പുരോഗതിയുടെ ഭാഗമായി പല ദുശ്ശീലങ്ങളും
കാലാകാലങ്ങളിലായി ഉപേക്ഷിച്ചിട്ടുണ്ട്. വ്യക്തിശുചിത്വം പാലിക്കപ്പെടുന്നതിനു
വേണ്ടി മനുഷ്യരില്‍ ഭൂരിപക്ഷവും ഇതിനകം ഉപേക്ഷിച്ച ചില ശീലങ്ങള്‍
ഇനിയും ഏതാനും ചിലര്‍ വിചിന്തനം കൂടാതെ തുടര്‍ന്നു പോരുന്നതും ഉണ്ട്.

കുളിക്കാതിരിക്കുക, ശൌചം ചെയ്യാതിരിക്കുക, പല്ലുതേക്കാതിരിക്കുക,
എന്നിവയൊക്കെ ചിലരുടെ ജീവിതത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടി
രിക്കുന്നവ തന്നെ. സൌകര്യങ്ങള്‍ ഉണ്ടായിട്ടുപോലും ഭക്ഷണത്തിനായി
വെവ്വേറെ പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതും ഇതിനു തുല്യമായ
മറ്റൊരു ശീലം തന്നെ. എന്നാല്‍ ഈ ഭക്ഷണരീതി രോഗങ്ങളുടെ പെട്ടെന്നുള്ള
വ്യാപനത്തിനും, ഭക്ഷണം അശുദ്ധമാകുന്നതിനും, കാരണമാകുന്നുണ്ട് എന്ന
തിരിച്ചറിവ്, വളരെ പണ്ടേത്തന്നെ മനുഷ്യന്‍ നേടിയിരുന്നു.

ആധുനിക യുഗത്തില്‍ , ഈ ശീലം കൊണ്ട് മനുഷ്യനുള്ള ഗുണങ്ങള്‍
പറയത്തക്കതായി യാതൊന്നുമില്ല. എങ്കില്‍ത്തന്നെയും, ഇതിനെയും
പുകഴ്ത്തുന്നവര്‍ അതിനു പറ്റിയ ചില മുട്ടുവാദങ്ങളും സമ്പാദിക്കാറുണ്ടല്ലോ?

സാഹോദര്യം ശീലമാകാനും, അതു പ്രകടിപ്പിക്കാനും, ഈ ഭക്ഷണരീതി
മനുഷ്യര്‍ക്ക് പ്രയോജനപ്പെടും എന്നാണു ചിലരുടെ വാദം.
എങ്കില്‍പ്പിന്നെ അതേ ഉദ്ദേശത്തോടെ അന്യരുടെ അണ്ടര്‍ വെയറും
പങ്കിട്ടു കൂടെ എന്ന് ചോദിച്ചാല്‍ ഇക്കൂട്ടര്‍ക്ക് മതിയായ മറുപടി തരാന്‍ പ്രയാസമായിരിക്കും. അവരോട്, ഭാര്യമാരെക്കൂടി പരസ്പരം പങ്കിട്ടുകൂടെ
എന്ന് ചോദിച്ചാല്‍ അതൊരു ധിക്കാരമാണെന്നു കുറ്റപ്പെടുത്തും.
യാഥാസ്ഥിതികര്‍ ഒരിക്കലും അവരുടെ ആചാരങ്ങളുടെ നേരെവരുന്ന
ചോദ്യങ്ങളെ മാന്യമായി വരവേല്‍ക്കാറില്ലല്ലോ?

തങ്ങള്‍ പരമ്പരാഗതമായി ചെയ്യുന്നുണ്ടെങ്കില്‍ ഏതുകാര്യവും
മഹത്തരമായ കാര്യം തന്നെയാണ് എന്നാണവര്‍ ധരിച്ചിരിക്കുന്നത്‌ .

നമ്മുടെ നാട്ടുകാര്‍ അറബിരാജ്യങ്ങളില്‍ തൊഴില്‍ തേടി ചെന്നെത്തി
യതോടെ അവരില്‍ ചിലരും ഈ ഭക്ഷണശൈലി കണ്ടു പരിചയപ്പെട്ടു.
സമ്പന്നരെയും, പ്രശസ്തരേയും, ശക്തരെയും, ആരാധിക്കുക എന്നതും,
അത്തരക്കാരുടെ ശൈലികളെ വാഴ്ത്തിക്കൊടുക്കുക എന്നതും,
ദുര്‍ബ്ബലവ്യക്തിത്വങ്ങളുടെ ഒരു പതിവു സ്വഭാവമാണ്.

പൊതുജന സമ്മതം നേടിപ്പോയ വിഡ്ഢികളായ ചിലര്‍ പോലും
കഥയറിയാതെ ഈ ദുശ്ശീലത്തെ പുകഴ്ത്തിപ്പറഞ്ഞ അവസരങ്ങള്‍
ഉണ്ടായിട്ടുണ്ട്. അതോടെ ഈ ശീലം നല്ലതാണെന്ന തെറ്റിദ്ധാരണ
മറ്റുചിലരില്‍ കൂടി ഉറച്ചുപോവാനും കാരണമായി.

ഏതായാലും, അറപ്പുളവാക്കുന്ന ഈ അപരിഷ്കൃത ആഹാരശൈലി
ആര്‍ക്കും അനുകരണീയമല്ല എന്നാണ് ഈ ലേഖകന്റെ നിലപാട്.
ഈ ശൈലിയുടെ ഗുണവശങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍
കഴിയുന്നവര്‍ക്ക് ചര്‍ച്ചയിലേക്ക് സ്വാഗതം.



നിന്റെ കൂടാരങ്ങളില്‍ എന്റെ ശാപത്തിന്റെ തീ

പര്‍ദ്ദ ധരിക്കാത്തതിനാവാം.
സ്കൂളില്‍ പഠിക്കാന്‍ പോയതിനാവാം.
കല്യാണവീട്ടിലെ പാട്ടില്‍ അവള്‍ കേള്‍ക്കാന്‍ കൂടിയതിനാവാം.
അന്യജാതിക്കാരനെ വിവാഹം ചെയ്തതിനാകാം.
ചിലപ്പോള്‍ ഒരു കാര്‍ ഓടിച്ചതുമാത്രവുമാകാം കുറ്റം.
ഒരുപക്ഷെ അവളുടെ മേല്‍ വേശ്യാവൃത്തി
യും ആരോപിച്ചിരിക്കാം.
എന്നാല്‍ ഒരു പുരുഷന്റെ കൈകൊണ്ടു തന്നെ വേണമായിരുന്നോ 
അവളെ ശിക്ഷിക്കാന്‍? കാണണേ! അബലയായ ഒരു സ്ത്രീയോട് 
അധമരായ മതാന്ധര്‍ പെരുമാറുന്നതൊന്നു കാണണേ!

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരു ദൈവം 
ശരിക്കും ഉണ്ടായിരുന്നെങ്കില്‍ ; ആ ദൈവം മഹാനാണെങ്കില്‍ ; 
അവന്റെ വചനം ഇങ്ങനെയാകുമായിരുന്നു.

"നിന്റെ കൂടാരങ്ങളില്‍ എന്റെ ശാപത്തിന്റെ തീ പടര്‍ന്നേ തീരൂ. 
വിനാശം വാരിവിതറിക്കൊണ്ട് ഞാന്‍ നിന്റെ സകല രാജ്യങ്ങളെയും കരിക്കും. 
നിന്റെ ശത്രുവിനെ ഞാന്‍ കരുത്തനാക്കും. 
നിന്റെ ദേവാലയം പണിതിരിക്കുന്ന ഇടം നീ നോക്കിക്കൊണ്ടിരിക്കെ 
വെറും ഗര്‍ത്തമായിത്തീരും. 
നിന്റെ പട്ടണങ്ങള്‍ പാഴ്പ്പുകക്കൂനയായി മാറും.
അന്ന് നിന്റെ സമൂഹങ്ങളില്‍ സഹോദരന് സഹോദരനെ കുത്തിമലര്‍ത്താന്‍
ഞാന്‍ അവരുടെ മനസ്സില്‍ തോന്നിപ്പിക്കും. 
അന്നു നിന്റെ തെരുവുകളില്‍ നീ ചോരപ്പുഴകളില്‍ നീന്തുക!
അംഗഭംഗം നേരിട്ട് നിന്റെ കണ്മുമ്പില്‍ പിടഞ്ഞുമരിക്കുന്ന നിന്റെ മക്കളെ 
നീ അന്നു നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവരും. 
എന്റെ വിധിയുടെ വാള്‍ വീശപ്പെടുന്ന ആ നാളുകളില്‍ നിന്റെ വലതരുകില്‍ 
നിന്നെ സഹായിക്കാന്‍ നിനക്കൊരു മിത്രം പോലും ഇല്ലാതെപ്പോവും. 
നിന്റെ വേദപുസ്തകങ്ങള്‍ക്ക് മീതെ ഞാന്‍ തീമഴ വീഴ്ത്തും. 
നീയും നിന്റെ മനസ്സിനെ നയിക്കുന്ന നെറികെട്ട നീതിശാസ്ത്രവും നിത്യമായി നിശ്ശബ്ദമായിപ്പോകട്ടെ! എന്തെന്നാല്‍ ഒരബലയോടുപോലും 
എങ്ങനെ പെരുമാറണമെന്ന് നിന്റെ വേദം നിന്നെ പഠിപ്പിച്ചില്ല! "


ഈ വിഡിയോ ഒന്നു കാണുക.

(ഒരു കാടന്‍ ശിക്ഷയുടെ ഹൃദയഭേദകമായ ചിത്രീകരണം)





ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റ്: നഷ്ടപരിഹാരം നല്‍കാന്‍ വിധി


നിന്റെ തോളില്‍ വീണത്‌ സുഹൃത്തിന്റെ കരതലങ്ങളാണ്!

പ്രചരിപ്പിക്കപ്പെട്ട കഥകളെ വെല്ലുവിളിക്കുന്നവരെയും, അവയെ തിരുത്തി 
പ്പറയുന്നവരെയും, എന്നും എല്ലാവരും സംശയത്തോടെ മാത്രമേ കാണൂ.

അങ്ങനെ പലരാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കൂട്ടരാണ് എന്നെപ്പോലെയുള്ളവര്‍.
പക്ഷെ ആരും ഉടനെ ഞങ്ങളെ വിശ്വസിച്ചില്ലെങ്കിലും, ഞങ്ങളുടെ
ആഹ്വാനങ്ങളുടെ അംശങ്ങളെങ്കിലും നിങ്ങളില്‍ പറ്റിപ്പിടിക്കാതിരിക്കില്ല.
എങ്കില്‍ വാസ്തവങ്ങളുടെ തീരങ്ങളെ സ്വയം തിരഞ്ഞുകൊണ്ട്
നിങ്ങള്‍ സത്യത്തിന്റെ സ്വല്പമെങ്കിലും അടുത്തുവരെ ചെന്നെത്താതിരിക്കില്ല.
എന്നില്‍ നിന്നും നിങ്ങളുടെ തുഴകള്‍ക്ക് വേണ്ടത്ര ഇന്ധനം എടുത്തുകൊള്‍ക.
എന്റെ ശേഖരങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടാത്തവയുണ്ടെങ്കില്‍
അവ അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. അതിനു നിങ്ങള്‍ക്കെന്ത്?

തിരഞ്ഞും, അറിഞ്ഞും, മാത്രമല്ലാതെ ഞാന്‍ ഒരു വരിയും എഴുതിയിട്ടില്ല.
എന്നിട്ടും അവ വായിച്ചു പരിഭ്രമിക്കുന്നവര്‍ ഉണ്ടാവാം.
ഉറഞ്ഞു തുള്ളി ശകാരിക്കുന്നവര്‍ ഉണ്ടാകാം. ആയിക്കൊള്ളട്ടെ.
അവരിലേക്ക്‌ കൂടി ചെന്നെത്തേണ്ട കാര്യങ്ങള്‍ തന്നെയാണ്
എനിക്കും പറയാനുള്ളത്. നേരിന്റെ തീ നിങ്ങളുടെ കൂടാരങ്ങളെ
തിരഞ്ഞുവന്നെത്തുക തന്നെ ചെയ്യും. നിങ്ങള്‍ക്കതിനെ തടയാനാവില്ല!
ഇവിടെയിപ്പോള്‍ ഈ തൂലിക നിങ്ങളുടെ സുഹൃത്താണ്.
ശുഭദിനം നേരുന്നു തോഴരേ.



എല്ലാവര്ക്കും തൊഴില്‍?

"എല്ലാവര്ക്കും തൊഴില്‍"

ഈ മുദ്രാവാക്യം മുതലാളിത്വത്തിന്റേതാണ്.
തൊഴിലവസരങ്ങള്‍ക്ക് വേണ്ടിയാവരുത്; 
പകരം ജീവിതാവസരങ്ങള്‍ക്ക് വേണ്ടിയാവണം നമ്മുടെ സമരങ്ങള്‍.

ധനികന്റെ അടിമത്വം സ്വീകരിച്ചുകൊണ്ട് അവന്റെ തൊഴിലാളിയായി 
ജീവിതം തള്ളിനീക്കാനല്ല നാം ആവശ്യമുന്നയിക്കേണ്ടത്.
ആര്‍ക്കുമാര്‍ക്കുമൊപ്പം അന്തസ്സായി ജീവിക്കാന്‍ വേണ്ടതായ അവസരങ്ങള്‍ 
മാത്രമാണ് നാം ആവശ്യപ്പെടേണ്ടത്. അതിനു പകരമായി നമ്മുടെ അദ്ധ്വാനം 
രാഷ്ട്രത്തിനു സമര്‍പ്പിക്കാന്‍ നാം തയ്യാറായിരിക്കുമെന്നത് നാം പ്രത്യേകമായി
എടുത്തുപറയേണ്ടതായ കാര്യമൊന്നുമില്ല.

"എല്ലാവര്‍ക്കും ന്യായമായ ജീവിതാവസരങ്ങള്‍"
എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.
തൊഴിലും, സമ്പത്തും, സമൂഹത്തില്‍ തുല്യമായി വീതിക്കപ്പെടട്ടെ.

അര്‍ഹിക്കാത്ത ആരാധന ആസ്വദിക്കുന്നവര്‍.

വലിയ വിഷാദരോഗികളില്‍ നിന്നും കവികളെ കണ്ടെത്തിയവാരാണ് കേരളീയര്‍. 
പദ്ധതികളില്ലാത്ത വിടുവായന്മാര്‍ എഴുതിയതൊക്കെയും വള്ളിപുള്ളി വിടാതെ 
വായിച്ചവരും മലയാളികള്‍ തന്നെ. അവരെയൊക്കെ 
നാം മഹാസാഹിത്യകാരന്മാരായി എണ്ണിവെച്ചു!

ഫലം ചെറുതൊന്നുമല്ല ലഭിച്ചത്. കേരളം ആത്മഹത്യയുടെ നാടായി മാറി.
സത്യം പറഞ്ഞാല്‍ വകക്ക് കൊള്ളാവുന്ന വല്ല എഴുത്തുകാരും നമുക്കുണ്ടോ 
എന്ന് ഇപ്പോഴെങ്കിലും നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

നമ്മുടെയൊക്കെ അന്ധമായ ആരാധന ചിലര്‍ക്ക് കഞ്ഞിക്ക് വക നല്‍കിവരുന്നു.
ആനുകാലികങ്ങള്‍ അവറ്റകളുടെ ഛര്‍ദ്ദില്‍ വീണ ഇടങ്ങള്‍ മാത്രം.

Tuesday, August 05, 2014

എന്റെ കൂടാരത്തിലെ തീയ്

ഈ ലോകം വിശാലമാണ്. 
എന്നാല്‍ത്തന്നെയും, ഒന്നുപോലെ രണ്ടെണ്ണത്തിനെ ഒരുമിച്ചു കാണാന്‍ 
കിട്ടാത്ത ഇടുങ്ങിയ ഇടവുമാണ്. നിങ്ങളുടെ തത്വശാസ്ത്രങ്ങള്‍ 
എന്റേതില്‍ നിന്നും ഏറെ വ്യത്യസ്തങ്ങളാവാം. നിങ്ങളുടെ നിലപാടുകള്‍
എനിക്ക് നേര്‍വിപരീതങ്ങളുമാവാം. നിങ്ങള്‍ എന്നെ പരിഹസിക്കുന്നവരും,
എന്നെ വെറുക്കുന്നവരും, ഒരുപക്ഷെ എന്റെ ചോരക്ക് കാത്തിരിക്കുന്നവര്‍
പോലുമായിരുന്നേക്കാം.

നിങ്ങള്‍ ജൂതപക്ഷക്കാരോ, മുസ്ലീം പക്ഷക്കാരോ, ആയിരിക്കുമ്പോള്‍ ഇവരെ
ഇരുവരെയും ന്യായീകരിക്കാത്ത നിഷ്പക്ഷനായ മതനിഷേധിയായ് നിങ്ങളെ
അയവില്ലാതെ എതിര്‍ക്കുന്നവനുമായേക്കാം ഞാന്‍.

എന്നാല്‍ നിങ്ങളെ സ്നേഹിക്കാതിരിക്കാന്‍ ഇതൊന്നും എനിക്ക് കാരണങ്ങളാവു
ന്നില്ല. നിങ്ങളുടെ സന്തോഷങ്ങളില്‍ നിഴലായി ഞാനെന്നും കൂടെയുണ്ട്.
നിങ്ങളുടെ ഓരോരോ പ്രശ്നങ്ങളിലും പരിഹാരത്തിന്റെ ഭാഗമായ് ഞാനുണ്ട്.

വേദനകളുടെ കനലറകളിലേക്ക് നിങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുമ്പോഴും,
പ്രാരാബ്ധങ്ങളുടെ ക്രൂരമായ തടവറകളില്‍ നിങ്ങള്‍ തളച്ചിടപ്പെടുമ്പോഴും,
ഒറ്റപ്പെടുത്തലിന്റെ ആഴമാര്‍ന്ന ആഴികളിലേക്ക് നിങ്ങളെ ലോകം തള്ളിവിടുമ്പോഴും, അവിടെ നിങ്ങള്‍ തനിച്ചാണെന്നു നിങ്ങള്‍ കരുതേണ്ടതില്ല.
അവിടെയൊക്കെ അരികെ ഞാനുമുണ്ടാവും. ആശ്വാസപ്പെടുത്തുന്ന
ഒരു വാക്കെങ്കിലും എന്നില്‍ നിന്നും ഉണ്ടാവും. ഒരുപക്ഷെ അപ്പോള്‍
അത്രമാത്രമേ എനിക്ക് ചെയ്യാന്‍ കഴിഞ്ഞേക്കൂ. പക്ഷെ അതെങ്കിലും
എന്നില്‍ നിന്നും നിങ്ങളിലാര്‍ക്കും തീര്‍ച്ചയായും പ്രതീക്ഷിക്കാം.
ഞാന്‍ ഒരിക്കലും നിങ്ങളെ ദ്രോഹിക്കില്ല.

എനിക്കുമുണ്ട് ദാരിദ്ര്യവും, രോഗങ്ങളും, ഭീഷണികളും.
അതുപോലെ എന്നെ നിരന്തരം വേട്ടയാടുന്ന പിന്നെയും നൂറുനൂറു പ്രശ്നങ്ങളും.
ഞാനവയെയെല്ലാം ഏറെക്കുറെ ഏകനായ് നേരിട്ടുകൊണ്ടിരിക്കുകയാണ്.
എന്റെ കയ്യെത്തുന്ന ദൂരത്തൊന്നും ഒരു സഹായിയെ കണ്ടുകിട്ടാറില്ല.
നീന്തിനീന്തി കൈകുഴഞ്ഞു ഞാന്‍ താണുപോകുമെന്ന് തോന്നുമ്പോള്‍ പോലും
തോണിക്കാരുടെ അലിവ് എന്നെ തേടിയെത്താറില്ല. പക്ഷെ എനിക്കറിയാം;
കനത്ത പരീക്ഷണങ്ങളുടേതാണ് ഈ ലോകമെന്ന്. തളര്‍ന്നാല്‍ താണുപോകുന്ന
ആഴംതീരാക്കയങ്ങളാണ് ഈ ദുര്‍ബ്ബലമായ ഉടലിനു താഴെയെന്ന്.

ഇവിടെ മരണം വേണ്ടാത്തവന് വിജയം അനിവാര്യമാണ്. പിടിച്ചുനില്‍ക്കാന്‍
വേണ്ടിയത് പോരാട്ടം മാത്രം. അതുകൊണ്ട് ഈ പ്രായത്തിലും, ഈ തളര്‍ച്ചയിലും,
ഞാന്‍ ആവുന്ന വീറോടെ എന്നോടു ശാന്തനായി ചോദിക്കുന്നു;
ഇനിയും എവിടെയാണ് എന്റെ പോരിടങ്ങള്‍ എന്ന്.
അങ്ങനെ ചോദിക്കുന്നത്, എനിക്ക് അവിടേക്ക് പോകാനാണ്.

ഇത് എനിക്കു മാത്രം വേണ്ടിയുള്ള ജീവിതമല്ല. എനിക്ക് തനിച്ചു മാത്രമായ
മോക്ഷം എന്റെ മോഹമല്ല. ആഹ്ളാദങ്ങളല്ല എന്റെ ലക്‌ഷ്യം.
അല്പം ആശ്വാസം മാത്രമേ നമ്മള്‍ ഇവിടെ കൊതിക്കേണ്ടതുള്ളൂ.
എന്നാല്‍ അപ്പോഴൊക്കെ അതില്‍ നിങ്ങള്‍ക്കുള്ള ഒരു പങ്ക് നീക്കിവെക്കാന്‍
വേണ്ടതായ കരുതല്‍ എനിക്കുണ്ട്.

എനിക്ക് എന്നെ നല്ല വിശ്വാസമുണ്ട്‌. എന്നെന്നും സേനകളുടെ അധിപനായ്
ജീവിക്കാന്‍ എനിക്ക് കഴിയും. അതെങ്ങിനെയെന്നാല്‍; മനസ്സിലും വാക്കിലും,
നിഷ്കളങ്കത കാത്തുപോരാനുള്ള നിരന്തര ജാഗ്രത എന്നില്‍ നശിക്കാതെ
ഞാന്‍ എന്നെന്നും കാത്തുപോരുന്നു എന്നതിനാല്‍.

എന്റെ കൂടാരത്തില്‍ തീയുണ്ട്‌.
ആ തീയിനു നിങ്ങളെയെല്ലാം വിഴുങ്ങാനുള്ള വിശപ്പുണ്ട്.


Saturday, July 26, 2014

'ആട് ജീവിതം' എന്ന നോവലിനെ, വിവരമുള്ള ഒരു നല്ല സുഹൃത്ത് വിമര്‍ശിക്കുന്നു.

ആ വിമര്‍ശനം നിലവാരം പുലര്‍ത്തുന്നതാണെന്നും, 
വിലയിരുത്തപ്പെടെണ്ടാതാണെന്നും എനിക്ക് തോന്നുന്നു.
എന്‍റെതായി ഇത്ര കൂടി പറഞ്ഞുകൊണ്ട് ഞാന്‍ അത് നിങ്ങള്‍ക്ക്
പങ്കുവെക്കുന്നു.

എല്ലാം തികഞ്ഞൊരു നോവല്‍ ഇന്നുവരെയും എന്‍റെ വായനയില്‍ വന്നുപെട്ടിട്ടില്ല. 

ഇന്ന് ഞാന്‍ എന്‍റെ സ്വന്തം നോവലുകള്‍ എഴുതാനിരിക്കുമ്പോഴും, അക്കൂട്ടത്തിലെങ്കിലും, 
അങ്ങനെയൊന്നു സംഭവിച്ചു പോകുമെന്ന പ്രത്യാശയും എനിക്കില്ല.
ഒരുപക്ഷെ അങ്ങനെ ഒരു നോവല്‍ അസംഭാവ്യമാണ്.

ആടുജീവിതം ഞാനും വായിച്ചിരുന്നു. അത് ഏറ്റവും നല്ല നോവലുകള്‍ക്ക് 

ഉദാഹരണമായി പറയാവുന്ന ഒന്നായിരുന്നില്ല, എന്നാണ് എന്‍റെയും പക്ഷം.

എന്നാല്‍ , ചില നോവലുകള്‍ ചില സാഹചര്യങ്ങളില്‍ പ്രസക്തമോ, 

ചിലപ്പോള്‍ ശ്രദ്ധേയമോ, ആയിപ്പോകും.

ആട് ജീവിതം സാഹചര്യങ്ങളുടെ സാധ്യതകളാല്‍ ഏറെ ശ്രദ്ധേയമായ 

ഒരു നോവല്‍ മാത്രമാണ്. (തീര്‍ച്ചയായും ആ സാഹചര്യങ്ങളെ പറ്റി 
ഈ ലേഖനത്തില്‍ ഞാന്‍ പിന്നീടായി പറയുന്നുണ്ട്.)

അതേ സമയം, സ്വന്തമായി അതിനു ഒരുപാട് സമ്പന്നതകളും ഉണ്ട്.

ആദ്യമേ പ്രമേയത്തെ പറ്റി പൊതുവേയുള്ള ചില കാര്യങ്ങള്‍ പറയട്ടെ.

"ഓഹ്; ഇനിയൊരു പ്രമേയം! പക്ഷെ അത് ഇല്ലാതെയും പറ്റില്ലല്ലോ!"

എന്ന വിധത്തില്‍ ,
പ്രമേയത്തിന് അത്രക്കൊന്നും പ്രാധാന്യം കൊടുക്കാത്ത
നോവലിസ്റ്റുകള്‍ ധാരാളം ഉണ്ട്.

എന്നിരുന്നാലും, നല്ല പ്രമേയങ്ങള്‍ , വായനക്കാരെ നന്നായി വശീകരിക്കാനും,
അവരുടെ വായന എളുപ്പമാക്കാനും, ആ വായനകളെ ആസ്വാദ്യകരമാക്കാനും,
നല്ലപോലെ സഹായിക്കും എന്നതാണ് എന്‍റെ എളിയ തിരിച്ചറിവ്.
ആടുജീവിതത്തിന്‍റെ പ്രമേയം അവ്വിധത്തില്‍ ഒരു നല്ല കണ്ടെത്തല്‍ ആയിരുന്നു. 

അതിനാല്‍ സമകാലീന വായനാലോകത്തില്‍ ആ നോവല്‍ വളരെയേറെ ശ്രദ്ധേയമായി.

ഇനിയും അത് വായിക്കാത്ത മലയാളികളോട് 'അത് വായിച്ചിരിക്കണം'
എന്നുതന്നെയാണ് എന്‍റെ എളിയ ശുപാര്‍ശ.

നേരം പോക്കിനായി വായനയെ തിരഞ്ഞെടുക്കുന്നവര്‍ക്കാവട്ടെ,
ഈ നോവല്‍ വലിയൊരു സമ്മാനമായിട്ടാവും അനുഭവപ്പെടുക.

എന്നാല്‍ , വായനയെ അല്‍പ്പം ഗൌരവമായി കാണുന്നവരും അതൊന്നു വായിച്ചു നോക്കണം.

അങ്ങനെ വായിക്കുന്നവര്‍ , ആ പ്രമേയം കൈകാര്യം ചെയ്യുന്ന
വസ്തുതകളുടെ സത്യസന്ധതയെ മാത്രം വിശകലനം ചെയ്‌താല്‍ പോര.

അത് അറബികളുടെ ക്രൂരതകളെ അനാവരണം ചെയ്യാനുള്ള ഒരു റിപ്പോര്‍ട്ട്‌ അല്ലല്ലോ?

ബെന്ന്യാമന്‍ തന്‍റെ നോവലിനു വേണ്ടി കണ്ടെടുത്ത ഒരു പ്രമേയം മാത്രമാണ്,
ഒരു കാട്ടറബിയെ ചുറ്റിപ്പറ്റി പറയപ്പെടുന്ന, നോവലിലെ കഥ.

പക്ഷെ, നോവലിന്‍റെ പേര് 'ആടുജീവിതം' എന്നാണെന്നത്
ഇവിടെ ഏറെ പ്രസക്തമാണ്.

'ഒരു കാട്ടറബിയുടെ ക്രൂരകൃത്യങ്ങള്‍ ' എന്ന് ബെന്ന്യാമെന്‍ തന്‍റെ
നോവലിന് പെരിട്ടില്ലല്ലോ?

'ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങളെ പകര്‍ത്തിവെക്കാന്‍,
ഒരു നോവലിലൂടെ ശ്രമിച്ച ഈ എഴുത്തുകാരന്‍, അതിനു വേണ്ടി 

ഉപയോഗിച്ചതായ ഒരു കഥ' എന്ന ഒരേയൊരു പ്രാധാന്യം മാത്രമേ
ഈ പ്രമേയത്തിന് ഉള്ളൂ.

കഥയെക്കാളുപരിയായി, തന്‍റെ സ്വന്തം ജീവിതവീക്ഷണങ്ങള്‍ 

പ്രതിഫലിപ്പിക്കാനാണ്, ബെന്ന്യാമന്‍ ഈ കഥയിലൂടെ ശ്രമിച്ചിരിക്കുന്നത്.

അയാള്‍ അത് ഒരുപാട് നിഷ്കളങ്കതയോടെയും, അത്യന്തം ആത്മാര്‍ത്ഥതയോടെയും, 

(അയാളുടെ കഴിവുകളുടെ പരിധികളില്‍ നിന്നുകൊണ്ട്) വിനയപൂര്‍വ്വം എഴുതിവെച്ചിരിക്കുന്നു.

എന്നിട്ടും, അറബികളെ അടച്ചു കുറ്റംപറയാന്‍ നോവലില്‍ നോവലിസ്റ്റ് ഒരിടത്തും ശ്രമിച്ചിട്ടും ഇല്ല.

കഥാനായകന്‍റെ അനുഭവങ്ങളുടെ ഭാഗമായിട്ട്, അയാള്‍ 

ഒരു കാട്ടറബിയുടെ കയ്യില്‍ ചെന്നുപെട്ട ആ സംഭവം, 
നോവലിസ്റ്റ് സശ്രദ്ധം വിവരിക്കുന്നതേയുള്ളൂ.

മലയാളികളുടെ അന്നദാതാവാകാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണ് 

അറബികള്‍ എന്ന്, ഞാന്‍ കരുതുന്നില്ല.

(ഇതിപ്പോള്‍ ഇവിടെ എടുത്തു പറയാന്‍ കാരണം; 

താഴെയുള്ള വിമര്‍ശനം വായിക്കുമ്പോള്‍ മനസ്സിലാവും.)

അറബികള്‍ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ തേടിയപ്പോള്‍ ,
അത് ഇന്ത്യക്കാര്‍ അടക്കമുള്ള, ലോകതൊഴിലാളി സമൂഹത്തിനു ധാരാളം 

തൊഴിലവസരങ്ങള്‍ക്ക് കാരണമായി എന്ന് മാത്രമേ ഉള്ളൂ.

ഈ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്ത്, 

സ്വന്തം സാമ്രാജ്യം മോടിപിടിപ്പിക്കാന്‍ മാത്രമേ അറബികള്‍ക്ക് 
താല്‍പ്പര്യമുള്ളൂ എന്നതാണ് സത്യമായ വസ്തുത.

അതിസമ്പന്നരായ, വിരലില്‍ എണ്ണാവുന്ന ചിലരെ, 

(എം.എ. യൂസഫലി, താഴെ പരാമര്‍ശിക്കപ്പെട്ട മേനോന്‍, എന്നിങ്ങനെ ചിലരെ) 
അറബികള്‍ ബഹുമാനിക്കുന്നത് മേല്‍പ്പറഞ്ഞവരുടെ ദേശീയതയെ പരിഗണിച്ചിട്ടല്ല.

ഒരു പണക്കാരന്‍ ഏതു പട്ടിണിരാജ്യക്കാരനായാലും ശരി,
അവന്‍ മറ്റു പണക്കാരാല്‍ ബഹുമാനിക്കപ്പെടാറുണ്ട്.
അതൊക്കെ ഈ ലോകത്തില്‍ അത്രമാത്രം സ്വാഭാവികം.

അങ്ങനെയല്ലാതെ, 'മലയാളികള്‍ അറബികള്‍ക്ക് പൊതുവേ വിശിഷ്ടവ്യക്തികളാണ്' 

എന്ന് കരുതാനാവില്ല.

അന്യരാജ്യ തൊഴിലാളികളോട് അറബികള്‍ അത്ര മാന്യമായിട്ടൊന്നും
പെരുമാറുന്നില്ലെന്നു എനിക്ക് നന്നായി അറിയാം.

അതൊക്കെ പ്രതിഫലിപ്പിക്കാന്‍ ഈ നോവലിന് കഴിഞ്ഞത്,
നോവലിന്‍റെ നേട്ടത്തിന്‍റെ പട്ടികയില്‍ ഞാന്‍ കൊണ്ടിടുന്നു.

അതീവം ദുസ്സഹമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന അനവധി മലയാളികള്‍ 

ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ട്. അവരുടെ കഥയാവട്ടെ, എന്നിട്ടും ആരും അധികം പറയാറുമില്ല.
ആ ശൂന്യതയിലേക്കാണ് ബെന്ന്യാമന്‍ തന്‍റെ 'ആടുജീവിത'വുമായി കടന്നുചെന്നത്.

അതിനാല്‍ , അശരണരായ ഗള്‍ഫ് മലയാളികളും,
അവരുടെ പരിതാപാവസ്ഥയെ ഏറെ വേദനയോടെ,
എന്നിട്ടും താന്താങ്ങളുടെ നിസ്സഹായതയോടെ
നോക്കിക്കാണുന്ന മറ്റുള്ളവരും,
നേരെ അവരുടെ ഇടനെഞ്ചിലേക്കാണ്
ബെന്ന്യാമെനെന്ന പുതുവെഴുത്തുകാരനെ ഏറ്റെടുത്തത്.
(ബെന്ന്യാമന്‍റെ നല്ലനേരത്തിനു ആടുജീവിതം 

എഴുതാന്‍ അദ്ദേഹത്തിന് ഒരു ഉള്‍വിളി കിട്ടി!)

ആടുജീവിതം ഏറെ ശ്രദ്ധേയമായത്തിനു പുറകിലുള്ള പ്രധാന വസ്തുത 

ഇപ്പറഞ്ഞതൊക്കെയാണ്. അതിനാല്‍ അതൊരു പ്രസക്തമായ 
വിഷയമാണെന്നും സമ്മതിക്കാതെ തരമില്ല.

പ്രമേയത്തെ പറ്റി ഇത്രമാത്രമൊന്നും പറഞ്ഞാല്‍ പോര.
എന്നിട്ടും വിസ്താരഭയത്താല്‍ ആ ഭാഗം ഇവിടം കൊണ്ട് നിര്‍ത്തുന്നു.

ഇനി മറ്റു ചില കാര്യങ്ങള്‍ കൂടി.

നോവലിന്‍റെ പ്രധാനമായ ചില ന്യൂനതകളെ പറ്റി ഞാനിവിടെ പറയാതിരിക്കുന്നില്ല.

"എന്ത്?"
എന്ന ഒരു ചോദ്യമുണ്ട്.

അത് വെറും "എന്ത്?" എന്ന കേവലാന്വേഷണമല്ല.

എങ്കില്‍ എത്ര എളുപ്പത്തില്‍ , എത്രയോ ഉത്തരങ്ങള്‍ അതിനു
മറുപടിയായി പറയാമായിരുന്നു!

എന്നാല്‍ , ഞാന്‍ എഴുതിയിരിക്കുന്നത്, തത്വചിന്തകന്‍റെ "എന്ത്?"
എന്ന കാതലായ ചോദ്യമാണ്.

ഉത്തരം പറയാന്‍ ഏറ്റവുമധികം വിഷമമുള്ള ഒരു ചോദ്യമാണത്.
ഉത്തരം പറയാന്‍ ഒട്ടുമിക്കവരും ഭയപ്പെടുന്ന ഒരു ചോദ്യവും!

എന്നാലോ; ആ ഒറ്റ ചോദ്യത്തിനുള്ള ഒരു ഉത്തരമായിട്ടായിരിക്കണം,
ഓരോ കലാസൃഷ്ടിയും ജനിച്ചുവരേണ്ടത്.

അവസ്ഥകളെ വിവരിക്കാന്‍ കേവലം ലേഖനങ്ങള്‍ മതിയായേക്കും.

എന്നാല്‍ , തത്വചിന്തകന്‍റെ "എന്ത്?" എന്ന ചോദ്യത്തിനുള്ള മറുപടി
ഒരു നോവലില്‍ ഉണ്ടായേ തീരൂ.

ആടുജീവിതത്തിന്‍റെ പ്രധാന ദുര്‍ബ്ബലത ഈ വശത്താണ് കാണപ്പെടുന്നത്.

അതൊരു സാധാരണ നോവല്‍ മാത്രമാണെന്ന് വിവരമുള്ള വിമര്‍ശകര്‍ 

പറയുന്നത് ഈ ഒരു വസ്തുതയെ കൂടി പരിഗണിച്ചിട്ടാണ്.

വരികള്‍ക്ക് സൌന്ദര്യം നല്‍കാനുള്ള യാതൊരു പദ്ധതിയും നോവലില്‍ കാണുന്നില്ല. 

ശില്പഭംഗി തീരെ ഇല്ലാത്ത നോവലാണ്‌ ആടുജീവിതം എന്ന്, വരുത്തി തീര്‍ക്കാനും അത് കാരണമായി.

എന്നാല്‍ ഇതൊന്നും അറിയാതെ, ഇന്നലെവരെ തങ്ങള്‍ അവഗണിച്ചിട്ട ബെന്ന്യാമനെ, 

ഇന്ന് അവരില്‍ ചിലര്‍ തലയിലേറ്റി നടക്കുന്നത്;
'ദീപസ്തംഭം മഹാശ്ചര്യം' എന്ന മനോഭാവം കൊണ്ടു മാത്രമാണ്.

താഴെയുള്ള ലേഖനത്തില്‍ ആ ചിന്താഗതിയോടുള്ള ശക്തമായ പ്രതിഷേധം കാണാവുന്നതാണ്.

എന്നാല്‍ എല്ലാ കുറവുകളേയും പരിഗണിച്ചാലും, 

ചില 'കൂടുതലുകളാണ്' ചില നോവലുകളെ ശ്രദ്ധേയമാക്കുന്നത്. 
ഈ നോവല്‍ അത്തരം പ്രതിഭാസത്തിന് ഒരു ലളിത ദൃഷ്ടാന്തവും.

ഇത്രകൂടി പറഞ്ഞുകൊണ്ട് ഉപസംഹരിക്കട്ടെ.

ബെന്ന്യാമന്‍റെ വ്യക്തിത്വവും വ്യത്യസ്തമാണ്. 

അത് അയാളുടെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും.
'ആടുജീവിത'ത്തെയും, അതെഴുതിയ വ്യക്തിത്വത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു.

ബെന്ന്യാമെന്‍ എനിക്ക് എന്‍റെ ഈ താളില്‍ ഒരു സുഹൃത്തായതിനാല്‍ മാത്രം,
ഞാന്‍ അയാളെ അതിരറ്റ് പുകഴ്ത്തുകയാണെന്ന്, 

എന്നെ കുറ്റപ്പെടുത്തരുതേയെന്ന ആത്മാര്‍ത്ഥമായ അപേക്ഷയോടെ, 
ആ ഷെയറിങ്ങിലേക്ക്......

ഈ ലേഖനം "ശ്രുതിലയം" എന്ന എന്‍റെ സൌഹൃദ താളില്‍ നിന്നും
കടമെടുക്കുന്നതാണ്. 

ലേഖകന്‍ ശ്രീ. Ganesh Panniyath.

" കൃഷിയും വ്യവസായവും അന്യം നിന്ന് പോയ കേരളത്തിന്റെ സമ്പൽ സമൃദ്ധിക്ക് നിദാനമായി തീർന്നത്‌ അറബ് രാഷ്ട്രങ്ങളിൽ നിന്ന് ഒഴുകിയെത്തിയ എണ്ണിയാൽ ഒടുങ്ങാത്ത കോടികളായിരുന്നു. അതിലൂടെ നാം വളർത്തിയെടുത്ത സ്വപ്നങ്ങൾക്ക് കയ്യും കണക്കുമില്ല. അത്രമാത്രം ആഹ്ലാദം തന്നിട്ടുണ്ട് അറബ് ജനത ഈ പച്ചത്തുരുത്തിന്. എത്രയോ ലക്ഷം ജനങ്ങളുടെ ജൈവബോധങ്ങൾ ഇപ്പോഴും ഈ മരുപ്രദേശത്തെ ചുറ്റി തിരിയുക തന്നെയാണ്.

ഇതാ എന്റെ മുന്നിൽ ബെന്യാമിന്റെ " ആടുജീവിതം" എന്ന നോവൽ. ഒരുപാട് എഡിഷൻ വിറ്റു കഴിഞ്ഞുപോലും അതിന്റെ. കേരളത്തിനു ലഭിച്ച മഹാസാഹിത്യ പുസ്തകമാണ് പോലും ഇത്. ഈ പുസ്തകം പ്രധാനം ചെയ്യുന്ന നെഗറ്റീവ് സന്ദേശത്തെ കുറിച്ച് ഞാൻ ഒരുപാട് പേരുമായി സംവദിച്ചതാണ് . ഏതോ ഒരു കാട്ടറബിയുടെ സ്നേഹരഹിതമായ ചെയ്തികളിലൂടെ ഇതിലെ നായകൻ അനുഭവിക്കുന്ന ദുരന്തപൂർണമായ ജീവിതം ഓരോ മലയാളിയും എന്നാൽ ഏറ്റുപിടിക്കുകയായിരുന്നു. പിന്നെ അറബികളെല്ലാം അങ്ങനെയാണെന്ന് ഘോഷിക്കുകയായി . അങ്ങനെയുള്ള എത്രയോ ചര്ച്ചകള്ക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. അറബികൾ കാടന്മാരാനുന്നു വരുത്തി തീര്ക്കാനുള്ള വ്യഗ്രത ഈ ചർച്ചകളിലൊക്കെ പലപ്പോഴും ഞാൻ നിരീക്ഷിച്ചിരുന്നു. അറബ് ലോകം കേരളത്തിന്‌ നല്കിയ വർണാഭമായ സ്വപ്ങ്ങളെ നാം അങ്ങനെ മറക്കുകയായിരുന്നു. അവർ സമ്മാനിച്ച ജീവിത സുഖങ്ങൾ നാം ഓർക്കാൻ ശ്രമിച്ചില്ല. അറബിന്റെ സ്നേഹ സമൃദ്ധി പോലെ കേരള ഭൂവിൽ ഉയർന്നു നിൽക്കുന്ന മണി മന്ദിരങ്ങൾ നാം കണ്ടില്ലെന്നു നടിച്ചു. എം എ യൂസഫലിക്കും മേനോനുനുമൊക്കെ അറബ് രാഷ്ട്രതലവൻമാർ നല്കുന്ന മാന്യതയേയും ബഹുമാനത്തെയും ആട് ജീവിതത്തിലെ കാട്ടറബിക്ക് മുന്നിൽ നാം അടിയറവു വെച്ചു. ..... എന്തൊരു ദുസ്സഹമായ ദുരന്തം. അല്ലെങ്കിലും മലയാളികൾ അങ്ങനെയാണ്, നന്ദികേടിന്റെ പര്യായമായിമാറും ആവശ്യം വരുമ്പോൾ ...

ഇപ്പോഴിതാ ഒരു ശാപം പോലെ സ്വദേശിവൽക്കരണവുമായി സൗദി ആദ്യം. ഇനി എന്തൊക്കെ നടക്കുമെന്ന് ആർക്കറിയാം ...."


പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്....



പനിയോ? പേടിക്കാനൊന്നുമില്ല. ചില ഹോമിയോ പരിഹാരങ്ങള്‍.

വേണ്ടതായ പ്രതിരോഗ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍
പനിയെപ്പിന്നെ പേടിക്കേണ്ടതൊന്നുമില്ല.

ഞാന്‍ ഒരു ഡോക്ടര്‍ അല്ലെന്നു ആദ്യമേ പറഞ്ഞോട്ടെ.
പക്ഷെ എന്‍റെയും, എന്‍റെ കുടുംബത്തിലെയും, അസുഖങ്ങള്‍ക്ക്
ഞങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാരെ പോയി കാണാറില്ല.
ഈ പരിപാടി തുടങ്ങിയിട്ട് ഏതാണ്ട് മുപ്പതു കൊല്ലമായി.

പനിക്ക് ഹോമിയോവില്‍ പ്രതിരോധ മരുന്നുകള്‍ ഉണ്ട്.
അവ ഇവയൊക്കെയാണ്.

എലിപ്പനി: ഫോസ്ഫറസ് 200.
ചിക്കുന്‍ഗുനിയ: പോളിപോറസ് 200
ഡെന്‍ഗുപ്പനി: യൂപ്പറ്റോറിയം പെര്ഫോളിയേറ്റം 200

ഈ മരുന്നുകള്‍ വളരെ ഫലപ്രദമാണ്.
തുച്ഛമായ വിലകൊടുത്ത് വാങ്ങാവുന്ന ഈ മരുന്നുകളെ

അവഗണിച്ച്, പനിപിടിച്ച് ആയിരങ്ങള്‍ മരിക്കുന്നത്
കാണുമ്പോള്‍, ചത്തവനോടുള്ള സഹതാപമല്ല, പകരം,
ജനങ്ങളുടെ അറിവില്ലായ്മയോടുള്ള
അങ്ങേയറ്റത്തെ അരിശമാണ്
എനിക്ക് സത്യത്തില്‍ അനുഭവപ്പെടുക.

രോഗം, മരുന്നുകള്‍, ഇവയെയൊക്കെ കുറിച്ച് വിശദമായി
പഠിക്കാന്‍ നിങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ സീറ്റ് കിട്ടിയില്ലെന്ന് വരും.

പക്ഷെ തൊട്ടടുത്ത പുസ്തകക്കടയില്‍ പോയാല്‍, പുസ്തകങ്ങള്‍ വഴിയെ,
ഇതേ സിലബസ് നിങ്ങള്‍ക്കും കുറെയൊക്കെ സ്വയം പഠിക്കാം.

ആദ്യം പഠിക്കേണ്ടത് സ്വയം ചികിത്സിക്കാനാണ്.
അതിനു വേണ്ടി ആരാന്‍റെ മുമ്പില്‍ പോയി അവനവന്‍റെ
ഊഴവും കാത്തുനില്‍ക്കേണ്ടതായ ഗതികേട് ഉണ്ടാവരുത്.

ഈ വിഷയത്തില്‍ ആര്‍ എന്ത് ചോദിച്ചാലും മറുപടി തരാന്‍
സന്തോഷമേയുള്ളൂ. തീര്‍ച്ചയായും പനിക്ക് പോംവഴിയുണ്ട്.